മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉 പെൺകുട്ടികൾ ക്രൂരതയ്ക്ക് ഇരയാകുമ്പോഴും,മാനഭംഗത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും വാട്ട്സ്ആപ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശം ആണിത്. “തന്നെ ആക്രമിക്കാനോ, മാനഭംഗപ്പെടുത്താനോ ആരെങ്കിലും ശ്രമിച്ചാൽ അഥവാ ജീവൻ അപകടത്തിലാണെന്നു ബോധ്യമാകുന്ന സാഹചര്യത്തിൽ അക്രമിയെ കൊല്ലാൻ ഇരയ്ക്ക് എല്ലാ അവകാശവും ഉണ്ടത്രേ.” ഈ അവകാശത്തെക്കുറിച്ച് എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കണമെന്നുമാണ് വ്യപകമായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം.
തന്നെ ആക്രമിക്കാൻ മുതിരുന്ന പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ,മാരകമായി അപകടപ്പെടുത്താനോ പെൺകുട്ടിക്ക് അവകാശമുണ്ടത്രേ.നിയമത്തിന്റെ അടിസ്ഥാനത്തിൽ അക്രമിക്ക് എന്തുതന്നെ സംഭവിച്ചാലും ഇര തെറ്റുകാരിയാകില്ല എന്നാണു വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യക്തമാക്കുന്നത്.ഈ സന്ദേശത്തിനൊപ്പം ചിലപ്പോൾ പെൺകുട്ടികൾ ജീവിതത്തിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള നിർദേശവുമുണ്ട്.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം
ഇരയ്ക്ക് ഉണ്ടെന്നു പറയുന്ന അവകാശത്തെക്കുറിച്ചും, സ്വയം പ്രതിരോധത്തെക്കുറിച്ചും വാട്സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നു മാത്രമല്ല അടിസ്ഥാനരഹിതവുമാണ്. ഇങ്ങനെയൊരു നിയമം രാജ്യത്തൊരിടത്തും പാസ്സാക്കിയിട്ടേയില്ലെന്നു അഭിഭാഷകരും, നിയമവിദഗ്ധരും പറയുന്നു .
സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ എല്ലാ പൗരന്മാർക്കും ഉണ്ട്.സ്വന്തം ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ ഏതൊരാൾക്കും ആ അവകാശം വിനിയോഗിക്കാം. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസവുമില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും അടിയന്തരഘട്ടത്തിൽ ആ അവകാശം വിനിയോഗിക്കപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 100 ൽ വിവരിക്കുന്നുണ്ട് .
✨തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുക.
✨അന്യായമായി തടവിലാക്കാൻ ശ്രമിക്കുക.
✨ആസിഡ് ആക്രമണമോ,ആസിഡ് ഒഴിച്ച് അപായപ്പെടുത്താനോ ശ്രമിക്കുക.
✨ മാനഭംഗപ്പെടുത്തുക. ✨ആസക്തിയെത്തുടർന്നുള്ള ആക്രമണം.
✨ കൊലപ്പെടുത്താനുള്ള ശ്രമം
തുടങ്ങിയവ ഉണ്ടാകുമ്പോൾ ഇരയ്ക്ക് സ്വയം പ്രതിരോധത്തിനായി അറ്റകൈ പ്രയോഗിക്കാമെന്നാണു നിയമം പറയുന്നത്. അവിടെ ലിംഗവിവേചനമില്ല.ഇന്ത്യൻ പീനൽ കോഡിൽ പറയാത്തതും, ഉദ്ദേശിക്കാത്തതുമായ വസ്തുതകളെക്കുറിച്ചും, നിയമഭേഗഗതികളെക്കുറിച്ചും വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. കുറ്റകൃത്യങ്ങളുടെ ഓരോ പുതിയ വാർത്ത എത്തുമ്പോഴും രൂപവും, ഭാവവും മാറി ഈ സന്ദേശങ്ങൾ വീണ്ടുമെത്തും.
📌കടപ്പാട്:നിയമവേദി