fbpx
Connect with us

രാപ്പൂക്കളില്‍ ഉഷ്ണം നിറയുമ്പോള്‍ – കഥ

കുറഞ്ഞ കൂലിക്ക് ദിവസം മുഴുവന്‍ ജോലി ചെയ്ത് വെറും കബൂസും പച്ചവെള്ളവും കൊണ്ട് ഇടുങ്ങിയ ക്യാമ്പ് മുറികളില്‍, നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുപോലും അറിയാതെ വര്‍ഷങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന സ്ത്രീകളേക്കുറിച്ച് ആരെങ്കിലും പറഞ്ഞതായി സാര്‍ കേട്ടിട്ടുണ്ടോ?

 70 total views

Published

on

Anilkumar Cp

വെയില്‍ വെന്തു വെന്തു പല അടരുകളായി നിരത്തില്‍ നിന്നും അടച്ചിട്ട ജനാലയുടെ ചില്ലുപാളികളില്‍ വന്നെത്തിനോക്കിക്കൊണ്ടിരുന്നു. അതിലേറെ പുകയുന്ന ചിന്തകളുമായി അവളെന്റെ മുന്നില്‍ ഇരുന്നു.

ലീവ് ആപ്ലിക്കേഷനില്‍ നിന്ന്! തലയുയര്‍ത്തിയത് അവളുടെ ആകാംക്ഷ മുറ്റി ഇടുങ്ങിയ കണ്ണുകളിലേക്കായിരുന്നു. മേശയുടെ അരികില്‍ പിടിച്ചിരുന്ന വിരലുകള്‍ ഏതോ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

‘എലന്‍ വര്‍ഷങ്ങളായല്ലോ ലീവിനു പോയിട്ട്, എന്തു പറ്റി ഇപ്പോള്‍?’

അവളുടെ ചതഞ്ഞ ചുണ്ടില്‍ ഒരു മങ്ങിയ ചിരി മിന്നിമാഞ്ഞു, പിന്നെ എന്തോ പറയാനായി മുന്നോട്ട് ആഞ്ഞു… അപ്പോഴാണ് ഓഫീസ് ഡോര്‍ തള്ളിത്തുറന്ന് പുറത്തെ വെയില്‍ നാളങ്ങള്‍ ഒന്നിച്ചു ഇരച്ചു കയറിയതുപോലെ ക്രിസ ഉള്ളിലേക്ക് വന്നത്.

‘സര്‍… ആ ലീവ് ആപ്ലിക്കേഷന്‍ അപ്രൂവ് ചെയ്യരുത്…’ അത് പറയുമ്പോള്‍ അവള്‍ ഒരു ചെന്നായയെ പോലെ കിതച്ചു.

Advertisementഎന്തെങ്കിലും പറയാന്‍ കഴിയുന്നതിനുമുമ്പ് എന്റെ കയ്യില്‍നിന്നും ലീവ് ആപ്ലിക്കേഷന്‍ തട്ടിപ്പറിച്ച്, കീറിക്കളഞ്ഞ് ഒരുന്മാദിനിയേപ്പോലെ അവള്‍ എലന്റെ മുടിക്കെട്ടില്‍ പിടിച്ചുയര്‍ത്തി ഇരുകവിളുകളിലും മാറിമാറിയടിക്കാന്‍ തുടങ്ങി…

‘ഐ വില്‍ കില്‍ യു ബിച്ച് … ഐ വില്‍ കില്‍ യു … കില്‍ യൂ …’ പരിസരം പോലും മറന്ന് അവള്‍ അലറിക്കൊണ്ടിരുന്നു.

പകച്ച് സ്തബ്ധരായി നിന്നു പോയ ഞങ്ങള്‍ക്ക് മുന്നില്‍ ക്രിസ ബോധരഹിതയായി നിലത്തേക്ക് വീണു!

ദിവസങ്ങള്‍ക്ക് ശേഷമാണു പതിവ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫീമെയില്‍ സൈക്കിയാട്രി വാര്‍ഡില്‍ എത്തിയത്. ഒരിക്കലും ചിരി മായാത്ത മുഖമുള്ള വാര്‍ഡ് ഇന്‍ ചാര്‍ജ് സാലമ്മ ചോദിച്ചു,
‘ക്രിസയെ കാണുന്നില്ലേ?’

Advertisementകണ്ണുകളിലെ സംശയം കണ്ടാവണം, നെറ്റിയിലേക്ക് മുറിച്ചിട്ട മുടി പുറംകൈ കൊണ്ട് ഒതുക്കി സാലമ്മ പറഞ്ഞു, ‘പേടിക്കണ്ട, ക്രിസ ഇപ്പോള്‍ തികച്ചും നോര്‍മലാണ്.’

ഒഴിഞ്ഞ കിടന്ന കൌണ്‍സില്ലിങ്ങ് റൂമില്‍ ജന്നല്‍പാളികളില്‍ ഹ്യുമിഡിറ്റി തീര്‍ക്കുന്ന നീര്‍ച്ചാലുകളില്‍ നോക്കി ക്രിസ മിണ്ടാതിരുന്നു.

‘സര്‍ , അന്ന് ഓഫീസ്സില്‍ ഞാന്‍ വളരെ മോശമായി പെരുമാറി എന്ന് സിസ്‌റ്റേഴ്‌സ് പറഞ്ഞാണ് അറിഞ്ഞത്… ക്ഷമിക്കണം…’

‘ഉം, അത് സാരമില്ല, മനപ്പൂര്‍വ്വമല്ലല്ലൊ…’

Advertisement‘എപ്പോഴും സന്തോഷത്തോടെ, ചുറുചുറുക്കോടെ ജോലിചെയ്യുന്ന ക്രിസയെയാണു ഞാ!ന്‍ കണ്ടിട്ടുള്ളത്, ഇതിപ്പോള്‍ തനിക്കെന്ത് പറ്റി?’

‘ഒന്നുമില്ല, സാറിനു രാവിലെ നല്ല തിരക്കായിരിക്കുമല്ലേ?’

ചെറിയ പൂക്കളുള്ള ആശുപത്രി ഗൌണില്‍ അവളുടെ വിരലുകള്‍ തെരുപ്പിടിച്ചുകൊണ്ടിരുന്നു. അവളുടെ വരണ്ട കണ്ണുകളിലെ നിസ്സഹായത അല്പ നേരം അവിടെ ഇരിക്കരുതോ എന്ന് എന്നോടു ചോദിക്കുന്നുണ്ടായിരുന്നു.

‘തിരക്കില്ല, ക്രിസ പറഞ്ഞോളൂ…’

Advertisement‘സര്‍, ഗള്‍ഫിലെ പുരുഷതൊഴിലാളികളുടെ ദുരിതങ്ങളും ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ ചതിക്കുഴികളും ജീ!വിതം ആഘോഷമാക്കിത്തീര്‍ക്കുന്ന പെണ്‍കുട്ടികളും എത്രയോ കഥകളിലും വാര്‍ത്തകളിലും സിനിമകളിലും വിഷയങ്ങളായി… അല്ലേ?

‘ഉം’

‘പക്ഷേ, കുറഞ്ഞ കൂലിക്ക് ദിവസം മുഴുവന്‍ ജോലി ചെയ്ത് വെറും കബൂസും പച്ചവെള്ളവും കൊണ്ട് ഇടുങ്ങിയ ക്യാമ്പ് മുറികളില്‍, നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുപോലും അറിയാതെ വര്‍ഷങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന സ്ത്രീകളേക്കുറിച്ച് ആരെങ്കിലും പറഞ്ഞതായി സാര്‍ കേട്ടിട്ടുണ്ടോ?’

‘ആരുംപറയാത്ത കഥകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്.’

Advertisement‘കഥകള്‍ അല്ല സര്‍ , പച്ചയായ ജീവിതത്തിന്റെ് നേര്‍ക്കാഴ്ചകള്‍ മാത്രമാണവ.’

ശൂന്യമായ കണ്ണുകള്‍ തന്നിലേക്ക് തന്നെ തിരിച്ച് ക്രിസ പറഞ്ഞു തുടങ്ങി…

‘വെളുപ്പാന്‍ കാലത്ത് കുളിമുറികള്‍ക്ക് മുന്നില്‍ ഊഴം കാത്തുനിന്ന്, ക്യാമ്പിലെ കോമണ്‍ കിച്ചണില്‍ വെച്ചുണ്ടാക്കുന്ന ഉച്ചയാഹാരവും പൊതിഞ്ഞുകെട്ടി, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്നുകിടക്കുന്നയാളെ ഉണര്‍ത്താതെ, ക്യാമ്പ് ഗേറ്റില്‍ കത്തുനില്‍ക്കുന്ന പാകിസ്ഥാനി െ്രെഡവറുടെ തെറിയും കേട്ട് ബസ്സിലേക്കുള്ള ഓട്ടത്തിനിടയില്‍ സ്വന്തം മുഖം പോലും ഒന്നു കാണാത്ത, ഞങ്ങളെപ്പോലെ മുഖങ്ങളില്ലാത്ത ജീവിതം…’

ക്രിസയുടെ ക്ഷീണിച്ച വിളറിയ മുഖത്തെ തിരയിളക്കവും നോക്കി നിശ്ശബ്ദനായി ഇരുന്നു.

Advertisement‘പന്ത്രണ്ട് മണിക്കൂര്‍ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്ന… ഇടയ്‌ക്കൊന്നു തളര്‍ന്നിരുന്നുപോയാല്‍ തലക്ക് മുകളില്‍ എപ്പൊഴും തൂങ്ങിനില്‍ക്കുന്ന ‘വാര്‍ണിംഗ് ലെറ്ററും പെനാല്‍റ്റിയും’ ഭയക്കേണ്ടുന്ന … സ്ത്രീ എന്ന ഒരല്പം പരിഗണന ലഭിക്കാതെ, വേദന കടിച്ചുപറിക്കുന്ന ആ ദിവസങ്ങളില്‍ പോലും എഴുനേല്‍ക്കാനാവാതെ ഒന്നു കിടന്നുപോയാല്‍ ശമ്പളം നഷ്ടമാകുന്ന സ്ത്രീകള്‍… പരാതി പറയാനോ, മറ്റൊരു ജോലി അന്വേഷിക്കുവാനോ അവസരം കിട്ടാത്ത അവസ്ഥ. ഒരു സൌഭാഗ്യം പോലെ വല്ലപ്പൊഴും വീണുകിട്ടുന്ന ഓഫ് ദിനങ്ങളില്‍ നിയമപ്രകാരമല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലികള്‍, അതിനിടയില്‍ പിടിക്കപ്പെടുമോ എന്ന ഭയം… ഒരിക്കലും തീരാത്ത ആവിശ്യങ്ങളും ആവലാതികളുമായി നാട്ടില്‍ നിന്നെത്തുന്ന ഫോണ്‍ കോളുകള്‍…ഒരു നല്ല വസ്ത്രം വാങ്ങാതെ, ഒരു നേരമെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ മാസാവസാനം ഓരോ ചില്ലിക്കാശും നുള്ളിപ്പെറുക്കി മണീ എക്‌സ്‌ചേഞ്ചിലേക്കുള്ള ഓട്ടം…’

‘ക്രിസ നാട്ടില്‍ പോകാറില്ലേ?’

‘ഇല്ല സാര്‍… പണത്തെ അല്ലാതെ ഞങ്ങളെ അവിടെ ആര് കാത്തിരിക്കുന്നു? ജീവിതം തുന്നിക്കൂട്ടി തുന്നിക്കൂട്ടി കീറത്തുണിപോലെയായ മനസ്സും വികാരങ്ങളും. ജീവിച്ചിരിക്കുന്ന വെറും ശവങ്ങള്‍ മാത്രമാണ് ലേബര്‍ക്യാമ്പിലെ സ്ത്രീ ജന്മങ്ങള്‍ . മറ്റുള്ളവരുടെ ആശകളും അഭിലാഷങ്ങളും നിറവേറ്റാന്‍ സ്വന്തം ജീവിതത്തിന്റൊ താളുകള്‍ ഓരോദിവസവും കീറിക്കളയുന്നവര്‍ … ആര്‍ക്കും മനസ്സിലാവില്ല ഇതൊന്നും…’ ഒരു ഗുഹയില്‍ നിന്നെന്ന പോലെ കിതപ്പിനിടയിലൂടെ അവളില്‍ നിന്ന് വാക്കുകള്‍ തെറിച്ചു വീണു.

അവളുടെ ചുണ്ടിന്റെ കോണില്‍ ലോകത്തോടുള്ള പുച്ഛം മുഴുവന്‍ ഒന്നായി ഉറഞ്ഞുകൂടി.

Advertisementഏതൊ സെല്ലില്‍ നിന്നും ഒരു പൊട്ടിച്ചിരി നേര്‍ത്തുനേര്‍ത്ത് തേങ്ങലായി…

‘പക്ഷേ, ക്രിസ എന്തിനായിരുന്നു എലനോട്…?’

അവളുടെ മുഖം ഇരുണ്ടു വലിഞ്ഞു മുറുകാന്‍ തുടങ്ങി.

‘അല്ലാ സാറിനോട് കഥയൊക്കെ പറഞ്ഞുകഴിഞ്ഞില്ലേ ഇതുവരെ?’ സാലമ്മ സിസ്റ്റര്‍ ഒരു ചിരിയായി കടന്നുപോയി.

Advertisement‘സാര്‍, എത്രയൊക്കെ അല്ലാ എന്ന് നമ്മള്‍ പറഞ്ഞാലും സ്‌നേഹം എന്നത് സ്വാര്‍ത്ഥത തന്നെയല്ലേ? ആത്മാര്‍ത്ഥമെന്നും സത്യസന്ധമെന്നും നമ്മള്‍ ഉറച്ചു വിശ്വസിക്കുന്ന സ്‌നേഹബന്ധത്തില്‍ വിശ്വാസരാഹിത്യം ഉണ്ടായാല്‍ എങ്ങനെയാണു അത് സഹിക്കുക…’

ഒരു കഥയില്ലാത്ത പെണ്ണായി മാത്രം കരുതിയിരുന്ന ക്രിസിന്റെ വാക്കുകള്‍ വല്ലാത്ത മൂര്‍ച്ചയോടെ മുറിയുടെ ചുവരുകളില്‍ തട്ടി ചിതറിക്കൊണ്ടിരുന്നു.

‘ഒരു ബോസ്സിനോട് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നെനിക്കറിയില്ല..’

‘നിസ്സഹായരുടെ നിലവിളികള്‍ക്കിടയില്‍ തൊഴിലാളിയും ബോസ്സുമില്ല.. ക്രിസ് പറയു…’

Advertisement‘ദുബായ് തെരുവുകളുടെ അഴുക്കുചാലുകളിലേക്ക് അവള്‍ മെല്ലെമെല്ലെ ഒഴുകിനീങ്ങിക്കൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി ഞാന്‍ കണ്ടത്. ഇരന്നുവാങ്ങി ജോലി നേടിക്കൊടുത്തോ, ആവിശ്യങ്ങള്‍ക്ക് പണം കൊടുത്ത് സഹായിച്ചോ, കിടക്കാന്‍ ഇടം കൊടുത്തോ, കഴിക്കാന്‍ ആഹാരം കൊടുത്തോ മത്രമല്ല സാര്‍ എലനു ഞാനെന്റെ ജീവിതത്തില്‍ ഇടം കൊടുത്തത്. സ്‌നേഹവും കരുതലും ഒക്കെ വേണ്ടതിലേറെ കൊടുത്തായിരുന്നു ഞാനവള്‍ക്കെന്റെ ജീവിതം പങ്കുവെച്ചത്.’

ഇറുകെപ്പൂട്ടിയ കണ്‍പോളകള്‍ക്കടിയില്‍ അവളുടെ കണ്ണുകള്‍ പിടഞ്ഞു നീര്‍ത്തുള്ളികള്‍ ഇറ്റ് വീണു.

‘ഒറ്റപ്പെടലുകളില്‍ ഉരുകിത്തീര്‍ന്നവള്‍ക്ക് വേദനകളും സന്തോഷങ്ങളും പങ്കുവെക്കാന്‍ ഒരാളുണ്ടാവുക എന്നത് പ്രാരാബ്ധങ്ങളുടെ കയത്തില്‍ മുങ്ങിതാണു പോകുന്നവര്‍ക്ക് ഇത്തിരി പ്രാണവായു കിട്ടുന്ന പോലെയാണ്… അതായിരുന്നു എനിക്ക് എലന്‍.’

‘പക്ഷെ നീ എത്ര ക്രൂരമായിട്ടാണ് അവളോടു പെരുമാറിയത്?’

Advertisement‘ജോലികഴിഞ്ഞ് തളര്‍ന്ന് മയങ്ങുന്ന രാവുകളില്‍, നാട്ടില്‍ നിന്നു വരുന്ന ഫോണ്‍കോളുകള്‍ ഒക്കെ വല്ലാതെ മുറിവേല്‍പ്പിക്കുന്ന ദിവസങ്ങളില്‍ അവള്‍ വല്ലാത്ത ആശ്വാസമായി. പിന്നെ മനസ്സും ശരീരവും പുകഞ്ഞ രാവുകളില്‍ പരസ്പരം തിരഞ്ഞ്, രാപ്പൂക്കളായി… എന്റെ മനസ്സിലും ശരീരത്തിലും എലന്‍ മാത്രമായി… എന്നിട്ടും അവള്‍ക്ക് സ്‌നേഹിക്കാന്‍ ഇപ്പോള്‍ മറ്റൊരാള്‍… ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ …!’

കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തില്‍ അവള്‍ പൊട്ടിക്കരഞ്ഞുപോയി.

‘റിലാക്‌സ് ക്രിസ, ജീവിതത്തിലെ തിരിച്ചടികള്‍ നേരിടാന്‍ മനസ്സിന് ബലം കൊടുക്ക്. ഏതോ രണ്ടു രാജ്യങ്ങളില്‍ നിന്നും ജീവിതം തേടി ഇവിടെ എത്തിയവരല്ലെ നിങ്ങള്‍ ? ഇവിടുന്നു മടങ്ങുമ്പോള്‍ നിങ്ങള്‍ രണ്ടു രാജ്യത്തേക്ക് തന്നെ പോകേണ്ടവര്‍ അല്ലെ? അതല്പം നേരത്തെ ആയെന്നു കരുതി സമാധാനിക്കു … എലനു അവളുടേതായ കാരണങ്ങള്‍ ഉണ്ടാവും.’

‘ക്രിസാ, എന്തായാലും ഒരു ഓഫീസ്സിന്റെ ഡിസിപ്ലിന്‍ ഞങ്ങള്‍ക്ക് നോക്കിയേ പറ്റൂ. നിങ്ങളെ രണ്ടാളേയും രണ്ട് പ്രോജ്കടുകളിലേക്ക് മാറ്റാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അത് സമ്മതമല്ലെങ്കില്‍ രണ്ടാളേയും ടെര്‍മിനേറ്റ് ചെയ്യാനും…’

Advertisementപൊടുന്നനെ ഇരുകൈകളിലും മുഖം പൊത്തി അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി.

‘തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ല സാര്‍… അവളേ വേണ്ടെന്നു വെക്കാന്‍… അവളുടെ സ്‌നേഹം നഷ്ടപ്പെടാന്‍ എനിക്ക് വയ്യ സാര്‍… ഒരു മുഴുഭ്രാന്തി ആയിപ്പോകും സാര്‍ ഞാന്‍…’

അവളുടെ കണ്ണുകളിലെ യാചന കണ്ടില്ലെന്നു വെച്ചു.

‘ശരി, മാനേജ്‌മെന്റിനോട് സംസാരിച്ചുനോക്കാം…’

Advertisementകൌണ്‌സിലിംഗ് റൂമിന്റെ കതകില്‍ മെല്ലെ മുട്ടുന്നത് കേട്ടാണ് കണ്ണുകള്‍ ഉയര്‍ത്തിയത്. കതകു തുറന്ന് അസിസ്റ്റന്റ് മാനേജര്‍ തിടുക്കത്തില്‍ അകത്തേക്ക് വന്നു.

‘സര്‍ , ഫോണ്‍ സൈലന്‍സറില്‍ ആണോ? കുറെ നേരമായി ഡയറക്ടര്‍ വിളിക്കുന്നു. ഞാന്‍ സാറിനെ ഇവിടം മുഴുവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു…’ അയാള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

അപ്പോഴാണോര്‍ത്തത് മീറ്റിങ്ങിനിടയില്‍ സൈലെന്റ് ആക്കിയ ഫോണ്‍ ഓണ്‍ ചെയ്തില്ലല്ലോ എന്ന്.

ഞാന്‍ ക്രിസയോടു യാത്ര പറഞ്ഞ് വേഗം ഓഫിസ്സിലേക്ക് നടന്നു.

Advertisementഇന്നെന്താണാവോ പ്രശ്‌നം. ഇന്നലെ ഒരുറുമ്പായിരുന്നു! വളരെ പഴയ ഗവണ്മേന്റ് ആശുപത്രി ആയിട്ടും എത്രമാത്രം ശ്രദ്ധയോടെയാണവര്‍ അതി വിശാലമായ കൊമ്പൌണ്ടും കെട്ടിടങ്ങളും വൃത്തിയും വെടിപ്പുമായി കാത്തു സൂക്ഷിക്കുന്നത്. നാട്ടില്‍ എലികള്‍ ഓടി നടക്കുന്ന, ദുര്‍ഗ്ഗന്ധം വമിക്കുന്ന സര്ക്കാര്‍ ആശുപത്രി മുറികളെ ഓര്‍ത്തുപോയി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നെങ്കിലും എല്ലാം വലിച്ചെറിയാന്‍ ശീലിച്ച നമുക്ക് പൊതുഇടം ഇപ്പോഴും വേസ്റ്റ് ബാസ്‌കെറ്റുകള്‍ പോലെയാണ്. ഇച്ഛാശക്തിയുള്ള ഭരണകര്‍ത്താക്കള്‍ ഉണ്ടെങ്കിലെ ഇതുപോലെ നാട്ടിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കു. ഇവിടെ നിയമങ്ങള്‍ പാലിക്കാനുള്ളതാണ്. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ സ്വാധീനമുള്ളവര്‍ക്ക് എങ്ങനെയും ഉപയോഗിക്കാനോ തെറ്റിക്കാനോ ഉള്ളതല്ല.

ഓഫീസില്‍ എത്തുമ്പോള്‍ ഡയറക്ടര്‍ എന്നെയും കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു.

‘മിസ്റ്റര്‍ രാജ്, വാട്ട് ഈസ് ഗോയിംഗ് ഓണ്‍ ഹിയര്‍ ? വൈ യുവര്‍ പീപ്പിള്‍ ക്രിയേറ്റിംഗ് എ മെസ്സ് ഓവര്‍ ഹിയര്‍? വൈ യു ആര്‍ നോട് റിപ്പോര്‍ട്ടിംഗ് ടു ദ പൊലീസ്? റ്റുഡേ ഒണ്‍ലി ഐ കെയിം റ്റു നോ എബൌട്ട് ദിസ് … റ്റെര്‍മിനെറ്റ് ബോത്ത് ഓഫ് ദം ഇമ്മിടിയറ്റ്‌ലി… ടേക്ക് അര്‍ജന്റ് ആക്ഷന്‍ ആന്‍ട് കം ടു മൈ ഓഫീസ് വിത്ത് ദി റിപ്പോര്‍ട്ട് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍…’ അതും പറഞ്ഞ് എന്റെ മറുപടിക്കുപോലും കാത്തു നില്ക്കാതെ അദ്ദേഹം പോയി.

ഞാന്‍ എലനും ക്രിസ്സിനുമുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ തയ്യാറാക്കാന്‍ സെക്രട്ടറിയോട് പറഞ്ഞ് ഒരു ചായ കുടിക്കാനായി കാന്റീനിലേക്ക് നടന്നു.

Advertisementഞാനും ഓര്‍ക്കുകയായിരുന്നു; ഓഫീസ്സില്‍ ക്രിസ്സിന്റേയും എലന്റേയും പ്രശ്‌നങ്ങള്‍ ഉണ്ടായ ആ ദിവസത്തിനു ശേഷമാണ് ഇരുട്ടിന്റെ മറവില്‍ അടിച്ചമര്‍ത്തിയ വികാരങ്ങള്‍ക്ക് പരസ്പരം ശമനം പകരുന്ന മറ്റ് പലരുടേയും കഥകള്‍ അറിഞ്ഞത്. ഒന്നിച്ചു ജോലി ചെയ്യുന്ന പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും… താഴേക്കിടയിലുള്ള ജോലിക്കാരായിപ്പോയതുകൊണ്ടുമാത്രം പരസ്പരം ഒന്ന് തമാശ പറഞ്ഞ് ഉറക്കെച്ചിരിക്കുകയോ, മാന്യമായി ഒന്നു തൊടുകയോ ചെയ്യുമ്പോഴേക്കും പരാതികളും വാര്‍ണിംഗ് ലെറ്ററുകളുമായി കാത്തുനില്‍ക്കുന്ന അധികാരികള്‍. ജോലിസ്ഥലത്തെ ഒഴിഞ്ഞ ഇടനാഴികളിലോ, ചാരിയ കതകുകള്‍ക്കു പിന്നിലോ കൈമാറപ്പെടുന്ന ദാഹാര്‍ദ്രമായ നോട്ടങ്ങളും കൊച്ചുകൊച്ചു തമാശകളും പലപ്പോഴും കണ്ടില്ലെന്നുവെച്ചു.

അന്നത്തെ സംഭവത്തിനുശേഷം എല്ലാവരില്‍ നിന്നും എപ്പോഴും എലന്‍ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. കാന്റീനിലേക്ക് തിരിയുന്നതിന്റെ ഇടതുവശത്തുള്ള ക്ലിനിക്കില്‍ വെച്ച് യാദൃശ്ചികമായാണ് അവള്‍ മുന്നില്‍ വന്നു പെട്ടത്.

‘എന്താണു എലന്‍ നിങ്ങള്‍ക്കു പറ്റിയത്? ഞാന്‍ നിങ്ങളെ വിളിപ്പിക്കാനിരിക്കയായിരുന്നു.’

‘സാര്‍ കേട്ടതൊക്കെ ശരിയാണ്. ക്രിസ എന്നേ ഒരുപാട് സ്‌നേഹിക്കുകയും സഹായിക്കുകയും ഒക്കെ ചെയ്തിട്ടും ഉണ്ട്. പക്ഷേ സ്‌നേഹം ഒരു ബാധ്യത ആയാല്‍, അത് ഭ്രാന്തായാല്‍ എന്താണ് സാര്‍ ചെയ്യുക?’

Advertisement‘ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കിടയില്‍ എന്ത് സംഭവിച്ചു?’

‘ഒരു തെറ്റിദ്ധാരണയില്‍ വര്‍ഷങ്ങളായി പിണങ്ങിനിന്നിരുന്ന കൂട്ടുകാരന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഇപ്പോള്‍ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നപ്പോള്‍ ഞാന്‍ അവനോട് സ്‌നേഹത്തോടെ പെരുമാറിപ്പോയി. ക്രിസയെ സ്‌നേഹിക്കുന്നു എന്നതുകൊണ്ട് എനിക്കുമില്ലേ സാര്‍ എന്റേതായ സ്വാതന്ത്ര്യങ്ങളും, വ്യക്തിത്വവും ഒക്കെ?’

‘ശെരിയാവാം, പക്ഷെ നിങ്ങളുടെ രണ്ടാളുടെയും പേരില്‍ കടുത്ത നടപടി എടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല.’

‘സര്‍ , അങ്ങേക്കറിയില്ലേ ഡിഗ്രിയും ഹോട്ടല്‍ മാനേജ്‌മെന്റും കഴിഞ്ഞാണ് ഞാനിവിടെ ജോലിക്കു വന്നത്. ജോലിയും കിട്ടിയില്ല, ചതിക്കുഴിയില്‍ പെടുകയും ചെയ്തു. നാട്ടിലുള്ള കുടുംബത്തിലെ ഏഴുപേരുടെയും അച്ഛനാരെന്നറിയാത്ത എന്റെ കുഞ്ഞിന്റെയും ഒരുനേരത്തെ ആഹാരമാണ് എന്റെ ഈ തൂപ്പുജോലി. പലപ്പോഴും സഹിക്കാനാവാത്ത ക്രിസയുടെ വികാരങ്ങള്‍ക്ക് വഴങ്ങുന്നത് അവള്‍ വല്ലപ്പോഴും തരുന്ന അല്പം പണം കൂടി ഓര്‍ത്താണ്. എന്നെ പറഞ്ഞ് വിടരുതേ…’

Advertisementഅവള്‍ എന്റെ കാല്ക്കല്‍ വീണു… ഒരു നിമിഷം ഞാന്‍ പകച്ചുപോയി.

പ്രാണന്റെ കണിക പോലുമില്ലാതെ യന്ത്രം കണക്കെ നിശ്ചലമായി പോയ എലനേ നോക്കാതെ ഞാന്‍ തിരികെ ഓഫീസിലേക്ക് തന്നെ നടന്നു, വിശപ്പ് കെട്ടിരുന്നു.

ദുരിതക്കടല്‍ ജീവിച്ചു തീര്‍ക്കുന്നവര്‍ക്കും ഹൃദയവും വികാരങ്ങളും ഉണ്ടാകുന്നത് അപരാധമായി എങ്ങനെ കാണാന്‍ കഴിയും? ഏതു നിയമത്തിനാണ് അവരുടെ സ്‌നേഹബന്ധങ്ങളെ തടവിലിടാന്‍ കഴിയുക? ടെര്‍മിനേഷന്‍ ലെറ്റര്‍ ക്യാന്‍സല്‍ ചെയ്ത് രണ്ടാള്‍ക്കും 200 ദിര്‍ഹം പെനാല്ടിയും വാണിംഗ് ലെറ്ററും തയ്യാറാക്കാന്‍ സെക്രട്ടറിയോട് വിളിച്ചു പറഞ്ഞിട്ട് ഞാന്‍ ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നു. ഏതൊക്കെയോ രാജ്യങ്ങളുടെ അതിര്‍ത്തികളും ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചില്‍ എന്റെ ഹൃദയം മുറിച്ചു കടന്നുപോയി.

 71 total views,  1 views today

AdvertisementAdvertisement
Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science4 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment6 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement