Connect with us

ആണുങ്ങൾ മുഴുവൻ സമയവും സ്ത്രീകൾ ആഴ്ചയിൽ ശരാശരി മൂന്നു തവണയും സെക്സിനെപ്പറ്റി ചിന്തിക്കുന്നുണ്ടത്രെ

reviews കൊണ്ട് വെറുപ്പിച്ചു തുടങ്ങിയ ഒരു ഷോർട്ഫിലിമിലെ ഡയലോഗ് .ഭർത്താവ് തന്നെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാൻ ഭാര്യ ചോദിച്ച ചോദ്യം.ഇഷ്ടമുള്ള ആളുടെ കൂടെ ഇഷ്ടമുള്ളത്

 163 total views

Published

on

Rarima Sankarankutty സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് 

what’s my favorite position?

reviews കൊണ്ട് വെറുപ്പിച്ചു തുടങ്ങിയ ഒരു ഷോർട്ഫിലിമിലെ ഡയലോഗ് .ഭർത്താവ് തന്നെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാൻ ഭാര്യ ചോദിച്ച ചോദ്യം.ഇഷ്ടമുള്ള ആളുടെ കൂടെ ഇഷ്ടമുള്ളത് ചെയ്യുവാനുള്ള ഫ്രീഡം വേണം എന്ന് പറയുന്ന ഭാര്യ എൻ്റെ ജനറേഷന് ദഹിക്കാൻ പാടു തന്നെയാ. എങ്കിലും അത്തരം കഥാപാത്രങ്ങളും കടന്നു വരേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ ഇക്വാളിറ്റി പറഞ്ഞ് പുരോഗമിക്കുന്നവർ പോലും സ്വന്തം ലൈഫിൽ ചില തുറന്നു പറച്ചിലുകൾ /ചോദ്യങ്ങൾ അംഗീകരിക്കുമോ എന്നെനിക്ക് സംശയമുണ്ട്. ഇതൊന്നും പറയാത്തതുകൊണ്ട് പറയാത്തവർക്ക് ഇതൊന്നും അറിയില്ല എന്ന് വിചാരിക്കുന്നു ജന്മനാ ‘പോളി ഇറോട്ടിക്’ ആയ പുരുഷന്മാര്‍. പെണ്ണുങ്ങൾ എന്തേലും പരസ്യമായി പറഞ്ഞു പോയാലോ  ‘ ങും ങും കൊച്ചു ഗള്ളി ഇവളാള് അത്ര വെടിപ്പല്ല’ അവർ അമര്‍ത്തിച്ചിരിക്കും . ഇടുന്ന ഡ്രസ് നോക്കി സ്വഭാവമഹിമ പറയുന്ന കൂട്ടർക്ക് ഇതൊക്കെ ഹെന്ത്!!

ആണുങ്ങൾ ഏതാണ്ട് മുഴുവൻ സമയവും സെക്സിനെപ്പറ്റി ചിന്തിക്കുകയാണെന്നാണ് സർവ്വേ ഫലം.എന്നാൽ ഒരു സ്ത്രീ ശരാശരി ആഴ്ചയിൽ മൂന്നു തവണ സെക്സിനെപ്പറ്റി ചിന്തിക്കുന്നുണ്ടത്രെ. പുരുഷാ പുരിഞ്ചിതാ? ഒരിക്കൽ ഓഫീസ് പ്രസൻേറഷന് ഒരു ക്ളയൻറിനെ സമീപിച്ചു.കാര്യം kurkure പോലുള്ള ഒരു snack ആയിരുന്നെങ്കിലും അവരുടെ marketing wing ൻ്റെ incharge കുറച്ച് മാറി ചിന്തിക്കുന്ന ആളായിരുന്നു. ഒരു വിദേശ ice cream ൻ്റെ TV commercial കാണിച്ചിട്ട് പുള്ളി പറഞ്ഞു – ‘ദാ ഇതുപോലെ ഒരു sensual ad ആണ് എൻ്റെ മനസിൽ. ആൾക്കാരെ ഒരു നിമിഷം പിടിച്ചു നിർത്തണം .subtle on some level, subliminal.പക്ഷെ explicit ആയി ഒന്നും പറയുകേം അരുത്.’

ഇതു വരെ കിട്ടാത്ത ഒരു golden Chance ആയാണ് ഞാനതെടുത്തത്. ഊണിലും ഉറക്കത്തിലും ഇതായി എൻ്റെ ചിന്ത. അവസാനം യുറേക്കയെന്നും പറഞ്ഞ് ഒരു concept ഞങ്ങളുടെ ഓഫീസിൽ present ചെയ്തു. woman on top എന്ന വ്യംഗ്യാർത്ഥം വരുന്ന ഒരു script. ക്ലയൻ്റിന് ഇഷ്ടായെങ്കിലും പലപ്പോഴുമെന്ന പോലെ model budget , എന്നൊക്കെയുള്ള സ്ഥിരം excuses ൽ തട്ടി പ്രോജക്ട് നടന്നില്ല. പറഞ്ഞു വന്നത് വേറൊന്നാണ്. അന്ന് ഒരു സഹപ്രവർത്തകൻ എന്നോട് പറഞ്ഞു ‘എൻ്റെ പൊന്നു ചേച്ചി ഇത് കൊറച്ച് കടുത്തു പോയി ചേച്ചീയിൽ നിന്നിത് പ്രതീക്ഷിച്ചില്ല. ..’ !!സെക്സിനെക്കുറിച്ചൊന്നും മാനംമര്യാദയുള്ളവര്‍ സംസാരിക്കില്ലല്ലൊ!! അത് creative ground ൽ ആണേൽ പോലും സ്ത്രീ പറഞ്ഞാൽ ഉൾക്കൊള്ളാൻ ആണുങ്ങൾ തയ്യാറല്ല.

“ഞങ്ങള് സെക്സ് എന്നും പറഞ്ഞ് പല പിത്തലാട്ടങ്ങളും ചെയ്യും. അത് വീരവാദമായി close friend circle ൽ രണ്ട് പെഗ് വിട്ട ശേഷം കൊട്ടിഘോഷിക്കുകേം ചെയ്യും.പക്ഷെ നിങ്ങൾ പെണ്ണുങ്ങൾ അന്ത മാതിരി ശൊല്ലക്കൂടാത്. ” ഇതാണ് ചില അണ്ണന്മാരുടെ പോളിസി. ഞാൻ വെറുക്കുന്ന 2 വാക്കുകളാണ് കുലസ്ത്രീയും ഫെമിനിച്ചിയും. ഡിവോഴ്സിയായ മധ്യവയസ്കനെ വീണ്ടും കെട്ടിയ്ക്കുവാനുള്ള ഉത്സാഹത്തിൻ്റെ നാലിലൊന്ന് താത്പര്യം പോലും വിവാഹമോചിതയായ യുവതിയുടെ കാര്യത്തിൽ കാണിക്കാത്തവരോട് തർക്കിക്കുന്നത് ഫെമിനിച്ചി ആണെങ്കിൽ ഞാനതാണ്. നോൺ വെജാണ് ചപ്പാത്തിക്കൊപ്പമെങ്കിൽ ഭർത്താവിനായ് മാത്രം ഒരു വെജ് കറി വെക്കുന്നത് കുലസ്ത്രീ ആണെങ്കിൽ ഞാനതാണ്.

പണിക്കു വരുന്ന സ്ത്രീയുടെ മുഴുമദ്യപനായ ഭർത്താവിന് “പണി ” കൊടുക്കാൻ അവൾക്ക് ചെറിയ അടവുകൾ പറഞ്ഞു കൊടുക്കുന്നത് . ഫെമിനിച്ചി ആണെങ്കിൽ ഞാനതാണ്.കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലും മാക്സിമം നിൽക്കുവാൻ ശ്രമിക്കണം എന്ന് മകളോട് പറയുന്നത് കുലസ്ത്രീ ആണെങ്കിൽ ഞാനതാണ്.ഞാനിച്ചിരി നേരം കൂടി കിടക്കട്ടെ ചായ ഇട്ടു കുടിച്ചോണെ എന്ന് ഇടക്ക് ഭർത്താവിനോട് പറയുന്നത് ഫെമിനിച്ചി ആണെങ്കിൽ ഞാനതാണ്.വീട് വൃത്തിയാക്കിയിടുന്നതും ചെടികളെ പുന്നാരിക്കുന്നതും കടേല് പോയി സാധനം വാങ്ങുന്നതും കുലസ്ത്രീ ആണെങ്കിൽ ഞാനതാണ്.കല്യാണത്തലേന്ന് വേണ്ടപ്പെട്ടവർ ഡാൻസ് ചെയ്യുന്നതും ലേശം വൈൻ അകത്താക്കുന്നതും രസമല്ലേ എന്ന് ചോദിക്കുന്നത് ഫെമിനിച്ചി ആണെങ്കിൽ ഞാനതാണ്.ഭർത്താവിൻ്റെയും മക്കടേം തുണി കഴുകുന്നതു കുലസ്ത്രീ ആണെങ്കിൽ ഞാനതാണ്.എഴുത്തിലും വാക്കിലും നോക്കിലും സ്ത്രീയ്ക്ക് പാലിക്കാനായി വെച്ചിരിക്കുന്ന അതിർവരമ്പുകളെ എതിർക്കുന്നത് ഫെമിനിച്ചി ആണെങ്കിൽ ഞാനതാണ്.മാറ് തുറക്കല്‍, ചുംബന സമരങ്ങളോട് വലിയ കൂറ് തോന്നാത്തത് കുലസ്ത്രീ ആണെങ്കിൽ ഞാനതാണ്.എന്തായാലും ഒന്നു പറയാതെ വയ്യ.ഫ്രീഡംഅറ്റ്മിഡ്നൈറ്റ് ലെ ചന്ദ്ര വെറും ഒരു ഷോർട് ഫിലിം നായികയല്ല , അതുകൊണ്ടു തന്നെയാണ് ഇത്തരം കഥാപാത്രങ്ങളെ ചർച്ചയ്ക്കു വയ്‌ക്കേണ്ടതും.

NB .. ഇതിൽ കവി ഉദ്ദേശിച്ചത് എല്ലാ പുരുഷന്മാരേയും ചേർത്തല്ല എന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു☺

Advertisement

 164 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement