പ്രിയ അബ്ദുള്ളക്കുട്ടീ ദയവു ചെയ്തു ഡൽഹിയിൽ പോകരുതേ, തുണി പൊക്കി ഹിന്ദുവാണോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അങ്ങോട്ട് കയറ്റുന്നത്, പണികിട്ടുമേ

0
630

റസാഖ് പടിയൂർ

പ്രീയപ്പെട്ട അബ്ദുള്ളക്കുട്ടി, രാഷ്ട്രീയപരമായി ഞങ്ങളിൽ നിന്നകന്നവനാണ് താങ്കൾ. ഇഷ്ടമുള്ള പാർട്ടികളിൽ ഓരോന്നിലും കയറിയിറങ്ങുന്നതും താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല. ഒരു വർഷത്തോളമായി നേരിട്ട് കണ്ടിട്ടില്ലെങ്കിലും വ്യക്തിപരമായി അകലേണ്ട കാര്യമൊന്നും നമ്മൾ തമ്മിലില്ലാത്തത് കൊണ്ട് താങ്കളോട് ചിലത് പറയേണ്ടത് എന്റെ കടമയായി കാണുന്നു. ഒരു ദശാബ്ദക്കാലം ഡൽഹിയിൽ താമസിച്ച ആളാണ്‌ താങ്കൾ, ദയവ് ചെയ്തു താങ്കൾ ഡൽഹിയിൽ പോകരുത്. പേരാണെങ്കിൽ അബ്ദുള്ളക്കുട്ടി എന്നാണല്ലോ. എന്നെ പോലെ സുന്നത്ത് ചെയ്തിട്ടുമുണ്ട്.

ഡൽഹിയിൽ പോയാൽ പേര് നോക്കിയല്ല രാജ്യദ്രോഹികളായ സംഘികൾ ആളുകളെ ആക്രമിക്കുന്നത്. ഉടുതുണി അഴിച്ചു സുന്നത്ത് ചെയ്തവരെ ഇല്ലാതാക്കുന്ന വംശഹത്യയാണ് ഡൽഹിയിൽ നടക്കുന്നത് എന്നറിയാമല്ലോ. അതുകൊണ്ട് താങ്കൾ ദയവു ചെയ്ത് ഡൽഹിയിൽ പോകരുത്.  ഡോക്ടർ റോസിനാത്ത വിധവയാകരുതെന്നും അമനും തമന്നയും ബാപ്പയില്ലാതെ വളരരുതെന്നുമുള്ള എന്റെ അതിയായ ആഗ്രഹം കൊണ്ടാണ് ഈ കുറിപ്പ്. സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ.
റസാഖ് പടിയൂർ