വടക്കൻ മലബാറിൽ ഇപ്പോഴും നേരം വെളുക്കാത്ത ചില മഹല്ല് കമ്മിറ്റിക്കാരുണ്ട്

137

പണ്ട് പണ്ട് പത്തിരുപത് കൊല്ലം മുമ്പ് വരെയും കേരളത്തിലെ മൊയ്‌ല്യാക്കന്മാർക്ക് ഫോട്ടോയും വീഡിയോയും മുഴുത്ത ഹറാമായിരുന്നു. കാലം മാറുന്തോറും ആ മൊയ്‌ല്യാക്കന്മാർക്ക് തന്നെ ഹറാമൊക്കെ ഹരമായി മാറി.സ്മാർട്ട് ഫോണും സെൽഫിയും സെൽഫ് പ്രൊമോഷനും കോംപെറ്റീഷനും ആയപ്പോ യൂട്യൂബും വീഡിയോയും ഇല്ലാതെ ഫീൽഡിൽ പിടിച്ചു നില്കാൻ തരമില്ലാതായി. കോവിഡ് വന്ന് ആൾക്കൂട്ടവും വയളും നടത്തി വാ കൊണ്ട് ഇര പിടിച്ചിരുന്ന മഹാനവർകൾമാർ പലരും ഇപ്പൊ പഴയ പ്രസംഗങ്ങളുടെ യുട്യൂബ് വരുമാനം കൊണ്ടാണ് പള്ള നിറക്കുന്നത്. പല മത പ്രസംഗ തൊഴിലാളികളുടെ യുട്യൂബ് ചാനലുകളും ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ട്. അത്രയും ഈ സമുദായം മുന്നോട്ട് പോയ അവസ്ഥയിലാണ് വടക്കൻ മലബാറിൽ ഇപ്പോഴും നേരം വെളുക്കാത്ത ചില മഹല്ല് കമ്മിറ്റിക്കാരെ പറ്റി അടിയുറച്ച വിശ്വാസിയും പ്രൊഫഷണൽ ഫോട്ടോഗ്രാഫറുമായ Rasheed Thayalar എഴുതുന്നത്. പാവപ്പെട്ട മഹല്ല് നിവാസികളുടെ നേരെ ഫത്വയും ഭീഷണിയും മാപ്പ് പറയിക്കലുമായി നടക്കുന്ന ഈ കോപ്രായക്കൂട്ടങ്ങൾ ഇവരുടെയൊക്കെ ആത്മീയ നേതാക്കളും ധനികരും നടത്തുന്ന വിവാഹ ധൂർത്തുകൾക്കും പേക്കുത്തുകൾക്കും മ്ലേച്ഛതക്കും മുന്നിൽ മുട്ടിടിച്ചു ഓച്ഛാനിച്ചു നിന്ന് മെഴുകുന്നത് കാണുമ്പോഴാണ് ഈ ഖാപ്പ് പഞ്ചായത്ത്‌ നടത്തുന്ന മോഴകളുടെ കപട വിശ്വാസം വെളിച്ചത്ത് വരിക. റഷീദ് എഴുതിയത് തുടർന്ന് വായിക്കുക : (via :Rafeeque Mohamed)

Rasheed Thayalar :

എന്റെ നാട്ടിലും ചുറ്റുപാടുകളിലും മുസ്ലിം വിവാഹങ്ങള്‍ക്ക് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി അനുവദിക്കാത്ത കുറെ ജമാഅത്ത് കമ്മറ്റിക്കാരുണ്ട്. വിവാഹത്തിന് വീടിനകത്ത് വെച്ചു കേക്ക് കട്ട് ചെയ്തു അത് പോലെ ഫോട്ടോഗ്രാഫരെ വിളിച്ച് ഫോട്ടോ എടുപ്പിച്ചു എന്നൊക്കെ കാരണം പറഞ്ഞ് കുടുംബ നാഥനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച സംഭവങ്ങള്‍ പോലുമുണ്ട്. ഫോട്ടോഗ്രാഫി മതം അനുവദിക്കാത്ത ഒരു സംഭവം ആണെന്നു വാദിക്കുന്നവരോടു എനിക്കു പറയാനുള്ളത് നിങ്ങള്‍ ഇസ്ളാമിക ചരിത്രം എടുത്തു നോക്കണം. ഇറാഖിലെ ബസറയിലെ മുസ്ലിം പണ്ഡിതനായ ഇബിന് ഹൈത്തം ആണ് ഇന്ന് എന്നെ പോലെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിയ്ക്കുന്ന ക്യാമറയുടെ ആദ്യ കണ്ടു പിടുത്തം 1020ഇല്‍ നടത്തിയത്. ഏറ്റവും വലിയ ശാസ്ത്ര പുസ്തകമാണ് അദ്ദേഹം അറബിയില്‍ എഴുതിയ “كتاب المناظر അഥവാ ബുക്ക് “ഓഫ് ഒപ്റ്റിക്ക്സ്”. പഠിക്കണം നിങ്ങള്‍. എനിക്കും നിനക്കും അഭിമാനമാഡോ അദ്ദേഹം, കാരണം ലോകം പഠിച്ചു കൊണ്ടിരിക്കുന്ന ആ വലിയ പുസ്തകം ഒരു ഇസ്ളാമിക പണ്ഡിതന്റെ സംഭവനയാണ് എന്നത് തന്നെ.

പിന്നൊരു കാര്യം പറയാനുള്ളത്, കല്യാണ ഫോട്ടോഗ്രാഫി എന്നാല്‍ ഞങ്ങള്‍ നഗ്ന ചിത്രങള്‍ അല്ല എടുക്കുന്നത്. രണ്ടു പേര്‍ ഒന്നിച്ചു ചേരുന്ന സുന്ദര നിമിഷങ്ങള്‍ ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്. അതിനുള്ള അവകാശം നിഷേദിക്കാന്‍ നിങ്ങള്‍ക്ക് എന്താധികാരം.. ? ഞാനൊരു ഫോട്ടോഗ്രാഫറാണ്, നിങ്ങളുടെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുന്ന എന്നെ പോലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നിച്ചു നിന്നാല്‍ തീരുന്ന രാജ ഭരണമേ നിങ്ങള്‍ക്കുള്ളൂ. മലര്‍ന്ന് കിടന്നു തുപ്പുന്ന നിങ്ങള്‍ക്കുള്ളത് കിട്ടുക തന്നെ ചെയ്യും.

പട്ടിണി കിടക്കുന്ന പാവപ്പെട്ടവനെ നിങ്ങള്‍ കാണുന്നില്ല, കള്ളിനും കഞ്ചാവിനും അടിമപ്പെട്ടു ജീവിതം തുലക്കുന്ന യുവജനങ്ങളെ നിങ്ങള്‍ കാണുന്നില്ല. ആ സമയത്തൊക്കെ ഇവര്‍ക്ക് കണ്ണു കാണില്ല. വല്ലവനും ക്യാമറയെടുത്ത് കല്യാണ ഫോട്ടോ എടുക്കാന്‍ ഇറങ്ങിയാല്‍ അപ്പോ പൊങ്ങും ഇവന്മാരുടെ വാല്. നിങ്ങള്‍ മാപ്പ് പറയിപ്പിക്കുന്ന ഓരോ പിതാവിന്റെ പിന്നിലും നിസ്സഹായരായി തല താഴ്ത്തി നില്‍ക്കുന്ന മക്കളുണ്ട്, മറക്കരുത്, ഇന്നല്ലെങ്കില്‍ നാളെ ആ മക്കള്‍ നിങ്ങളുടെ നേരെ കൈ ചൂണ്ടുന്നത് വരെ മാത്രമേ നിന്‍റെയൊക്കെ കമ്മറ്റിയും രാജ ഭരണവും ഉണ്ടാവുകയുള്ളൂ. കമ്മറ്റിയെ അംഗീകരിച്ചില്ലെങ്കില്‍ ഒറ്റപ്പെടുത്തി ഊര് വിലക്ക് നടത്തുന്ന ഈ കിരാതന്മാര്‍, അത്തരക്കാരുടെ വീട്ടില്‍ മരണം നടന്നാല്‍ മയ്യിത്ത് സംസ്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ സ്ഥലം നല്‍കില്ല. ജോലിക്കോ , മറ്റ് പരിപാടികള്‍ക്കോ പങ്കെടുപ്പിക്കില്ല, പെങ്കുട്ടികളുണ്ടെങ്കില്‍ അവരുടെ കല്യാണം മുടക്കിയും, അങ്ങനെ പീഡിപ്പിച്ച് പീഡിപ്പിച്ച് അവസാനം ആ ഒരു കുടുംബത്തെ ഇല്ലായ്മ ചെയ്യും. ഇതാണ് ചരിത്രം.

പാവപ്പെട്ടവനെ പീഡിപ്പിക്കുന്ന പണക്കാരനെ പ്രീണിപ്പിക്കുന്ന നിന്നോടൊക്കെ കാലം കണക്ക് തീര്‍ക്കുക തന്നെ ചെയ്യും. അന്നിതിനൊക്കെ വില നാല്‍കേണ്ടി വരുന്നത് മതവും മത വിശ്വാസികളും തന്നെ ആയിരിയ്ക്കും. കല്യാണത്തിന് കേക്ക് കട്ടു ചെയ്താല്‍ ഏത് മത വികാരമാഡോ വൃണപ്പെടുക. അതൊരു ഭക്ഷണ സാധനമല്ലേ?? അന്യ മതസ്ഥര്‍ ചെയ്യുന്നത് നമുക്ക് ചെയ്യാന്‍ പാടില്ലെങ്കില്‍ സാമ്പാറും, ചോറും ഒഴിവാക്കണ്ടേ? പശുവിനെ കറക്കുന്ന രീതി മാറ്റണ്ടേ? അവരുടെ വീടിനകത്ത് വെച്ചു നടക്കുന്ന കാര്യം നിങ്ങള്‍ എത്തി നോക്കുന്നതെന്തിനാ ?? അതൊക്കെ അവരുടെ സ്വകാര്യതയല്ലേ?? അവരുടെ കല്യാണ നിമിഷങ്ങള്‍ ഭാവിയില്‍ വീണ്ടും കാണാന്‍ അവര്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫരെ വീഡിയോഗ്രാഫരെ വിളിച്ച് ഫോട്ടോയും വീഡിയോയും എടുപ്പിക്കുന്നു. അതിനെന്തു ചൊറിച്ചിലാ നീങ്ങക്ക് വരുന്നത്?? അതിലെവിടെയാണ് മതം ഇല്ലാതാവുന്നത്?? ആരും തന്നെ പള്ളിക്കകത്ത് വെച്ചു കേക് കട്ട് ചെയ്യാനോ ഫോട്ടോ എടുക്കാനോ പറയുന്നില്ലല്ലോ, അവരവരുടെ വീടിനകത്ത് വെച്ചു ആയിക്കോട്ടെ.. അതിനു നിങ്ങള്‍ക്കെന്താ ??

പോണോഗ്രാഫി അല്ലെഡോ കല്യാണ ഫോട്ടോഗ്രാഫി തന്നെയാണ് ഞാനൊക്കെ ചെയ്യുന്നത്, ഫോട്ടോഗ്രാഫി ചെയ്യുന്ന ഞങ്ങള്ക്കും കുടുംബവും കുട്ടികളും ഉണ്ട്, മാന്യതയുടെ പരിധി വിടാതെ തന്നെയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നതും. പോണോഗ്രാഫിയും വെഡിങ് ഫോട്ടോഗ്രാഫിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തിരിച്ചറിയാന്‍ നിങ്ങള്ക്ക് വിവരമില്ലാത്തത് ഞങ്ങളുടെ കുറ്റമല്ല.
പണ്ടൊരു സ്ത്രീ കുഞ്ഞിനെ മുലയൂട്ടുന്നത് കല്യാണ വീഡിയോയില്‍ പതിഞ്ഞു പോയി എന്നതാണു ഇവര് ഇപ്പൊഴും പറയുന്ന കാരണം എങ്കില്‍ ഞാന്‍ ചോദിക്കട്ടെ, എത്ര മൌലവിമാര്‍, സ്ത്രീകളെ പീഡിപ്പിച്ച് ജയിലില്‍ കഴിയുന്നുണ്ട്, ആ കാരണം പറഞ്ഞു കൊണ്ട് മൌലവിമാരെ ജോലിക്കു നിര്‍ത്തുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രമിക്കുമോ??

പള്ളിക്കകത്ത് ഫോട്ടോഗ്രാഫി പാടില്ല എന്നത് മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്, തീര്‍ത്തൂം അംഗീകരിക്കുന്നു ആ തീരുമാനത്തെ ബഹുമാനിക്കുന്നു. പക്ഷേ സ്വന്തം വീട്ടില്‍ പോലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫരെ വെച്ചു ഫോട്ടോ എടുപ്പിച്ചു കൂടാ എന്നു പറയുന്നതു കാടന്‍ തീരുമാനമാണ്. ശുദ്ധ മണ്ടത്തരമാണ്. വളര്‍ന്ന് വരുന്ന യുവ തലമുറ നിങ്ങളെ പുറം കാലുകൊണ്ടു തൊഴിക്കുമെന്നുള്ളത് ഉറപ്പാണ്. ഈ കമ്മറ്റികളുടെ കാടന് തീരുമാനത്തിനെതിരെ പൊരുതുക തന്നെ ചെയ്യണം. എന്നെ വായിക്കുന്ന ഓരോരുത്തരുടെയും സപ്പോര്‍ട്ട് ഞാന്‍ ആവശ്യപ്പെടുകയാണ്.

റഷീദ് തായലാര്‍
ഫോട്ടോഗ്രാഫര്‍.
Mob#8606345385