സോഷ്യൽമീഡിയയിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്നത് മാറേണ്ടിയിരിക്കുന്നു

27

Rasheed Thozhiyoor

സോഷ്യൽമീഡിയയിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്നത് മാറേണ്ടിയിരിക്കുന്നു .ഇന്ന് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനു കാരണമായ വീഡിയോ ഞാനും കണ്ടു .ഡോ.വിജയ് പി നായരുടെ ആ വിഡിയിയിൽ പറയുന്ന വാക്കുകൾ നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിക്കാത്തതാണ് സ്ത്രീകളുടെ പേരുകൾ പരാമർശിച്ചുകൊണ്ട് വേശ്യ എന്ന് മുദ്രകുത്താൻ ഇയാൾക്ക് എന്താണ് അവകാശം .കവിയത്രി സുഗതകുമാരിയെ പോലും വിഡിയോയിൽ ഇയാൾ അസഭ്യം പറയുന്നുണ്ട് .നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല എന്നത് ശെരിതന്നെ പക്ഷെ ഇയാൾക്കെതിരെ പരാതി കൊടുത്തിട്ടും നിയമം നോക്കുകുത്തിയായി നിന്നതു കൊണ്ടാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും ഇങ്ങനെ പ്രതിഷേധിക്കേണ്ടി വന്നത് എന്നതാണ് വാസ്തവം .വാസ്തവമല്ലാത്ത കാര്യങ്ങൾ പറഞ്ഞു സ്ത്രീകളെ അസഭ്യം പറയുന്നതിനോട് സംസ്കാരമുള്ള ആർക്കും യോജിക്കുവാനാവില്ല .ഭാഗ്യലക്ഷ്മിയും കൂട്ടാളികളും പ്രതിഷേധിക്കുന്നതുനു മുമ്പ് ഒരു പുയൂഷകേസരിയും അയാളുടെ പക്കൽ പ്രതിഷേധിക്കുവാൻ പോയില്ല എന്നത് ഞാനടക്കമുള്ള പുരുഷന്മാർ ലജ്ജിക്കേണ്ടിയിരിക്കുന്നു .സമൂഹത്തിനു നിരക്കാത്ത പ്രവണതകൾ ഉണ്ടാകുമ്പോൾ പ്രതിഷേധങ്ങൾ അനിവാര്യമാണ് അതിന് സ്ത്രീ, പുരുഷൻ എന്ന വേർതിരിവുകൾ ഉണ്ടാകുവാൻ പാടില്ല.യൂട്യൂബിൽ പരദൂഷണം പറയുവാനായി മാത്രം ചില ചാനലുകളുണ്ട് ആ ചാനലുകളിൽ ഒക്കെതന്നെയും യുവതികളെ കുറിച്ചാണ് വാസ്തവമല്ലാത്ത കഥകൾ പറയുന്നത് .ഇങ്ങനെയുള്ള ചാനലുകളുടെ ഉടമസ്ഥർക്ക് യൂട്യൂബിൽ നിന്നുമുള്ള വരുമാനം മാത്രമാണ് ലക്ഷ്യം .പ്രശ്നങ്ങൾക്ക് ഹേതുവായ വീഡിയോ ഞാൻ കണ്ടതുകൊണ്ട് ഇന്നുണ്ടായ പ്രതിഷേധങ്ങളെ നൂറു ശതമാനം പിന്തുണക്കുന്നു ഇനി ആരിൽ നിന്നും ഇങ്ങനെ അസഭ്യ വാക്കുകൾ ഉണ്ടാകാതെയിരിക്കട്ടെ സഹോദരിമാരെ നിങ്ങളാണ് ശെരി നിങ്ങൾ ചെയ്തതാണ് ശെരി അഭിനന്ദനങ്ങൾ