ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് രശ്മികയുടെ ക്യൂട്ട് ഗ്ലാമർ ചിത്രങ്ങളാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
243 VIEWS

തെന്നിന്ത്യൻ ഭാഷകളിൽ സജീവസാന്നിധ്യം അറിയിക്കുന്ന താരമാണ് രശ്‌മിക മന്ദാന. ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്.1996 ഏപ്രിൽ 5 ന്‌ കർണാടകയിലെ കുടക്‌ ജില്ലയിലെ വിരാജ്‌പേട്ടിൽ സുമൻ , മദൻ മന്ദാന ദമ്പതികളുടെ മകൾ ആയി ജനിച്ചു. കൂർഗ്ഗ്‌ പബ്ലിക്‌ സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം . മൈസൂർ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ആട്സിൽ നിന്ന് ജേർണ്ണലിസം. , സൈക്കോളജി ..ഇംഗ്ലീഷ്‌ ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടി

പിന്നീട്‌ മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക. 2016 ൽ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് 2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. അത് അവർക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന. 2017 ൽ നടൻ രക്ഷിത്‌ ഷെട്ടിയുമായി വിവാഹം നിശ്ച്ചയിച്ചെങ്കിലും 2018 ൽ വേർപിരിഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന താരത്തിന് ഗീത ഗോവിന്ദം നൽകിയത് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു. ഗീതഗോവിന്ദത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

അല്ലു അര്‍ജുന്‍റെ ബിഗ് ബജറ്റ് ചിത്രം പുഷ്‍പയിലെ നായികയാണ് സമീപകാലത്ത് രശ്മികയുടേതായി എത്തിയ ശ്രദ്ധേയ കഥാപാത്രം. പിന്നീട് ഹനുരാഘവപുടി സംവിധാനം ചെയ്ത സീതാരാമത്തിൽ പാകിസ്താൻകാരിയായ അഫ്രിൻ എന്ന കഥാപാത്രത്തെയും താരം അഭിനയിച്ചു. ഇപ്പോഴിതാ തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ക്കു പിന്നാലെ ബോളിവുഡിലേക്കും എത്തുകയാണ് അവര്‍. ബോളിവുഡിലെ അരങ്ങേറ്റചിത്രം അമിതാഭ് ബച്ചനൊപ്പമാണ്.

ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് രശ്മികളുടെ ക്യൂട്ട് ഗ്ലാമർ ചിത്രങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ