രശ്മികക്കൊപ്പം ഇനി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് രശ്മികളുടെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ഋഷഭ് ഷെട്ടി, കാരണം ഇതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
96 SHARES
1154 VIEWS

നടിയും മോഡലുമാണ് രശ്മിക മന്ദാന .പ്രധാനമായും താരം കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും ആണ് അഭിനയം കേന്ദ്രീകരിക്കുന്നതെങ്കിലും വിജയുടെ പൊങ്കൽ ചിത്രമായ വാരിസിൽ താരമാണ് നായിക. .ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും രശ്‌മികയ്ക്ക് ലഭിച്ചിട്ടുണ്ട്.
1996 ഏപ്രിൽ 5 ന്‌ കർണാടകയിലെ കുടക്‌ ജില്ലയിലെ വിരാജ്‌പേട്ടിൽ സുമൻ , മദൻ മന്ദാന ദമ്പതികളുടെ മകൾ ആയി ജനിച്ചു. കൂർഗ്ഗ്‌ പബ്ലിക്‌ സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം . മൈസൂർ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ആട്സിൽ നിന്ന് ജേർണ്ണലിസം. , സൈക്കോളജി ..ഇംഗ്ലീഷ്‌ ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടി

പിന്നീട്‌ മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക. 2016 ൽ രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് 2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. അത് അവർക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന. 2017 ൽ നടൻ രക്ഷിത്‌ ഷെട്ടിയുമായി വിവാഹം നിശ്ച്ചയിച്ചെങ്കിലും 2018 ൽ വേർപിരിഞ്ഞു. ഏറ്റവുമൊടുവിൽ രശ്മികളുടേതായി പുറത്തുവന്ന ചിത്രങ്ങളിൽ പ്രമുഖമായത് മെഗാഹിറ്റ് ആയി മാറിയ അല്ലു അർജുന്റെ പുഷ്പ 1 , സീതാരാമം എന്നിവയാണ് .

കാന്താര എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യ ഒന്നാകെ അറിയപ്പെടുന്ന നടനും സംവിധായകനുമായിരിക്കുകയാണ് ഋഷഭ് ഷെട്ടി. തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കാന്താര ഒടിടിയിലേക്കും എത്തുകയാണ്. ഇതിനിടയില്‍ രശ്‌മികയെയും  ഋഷഭ് ഷെട്ടിയെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തയാണ് വൈറലാകുന്നത്.

തെന്നിന്ത്യയിലെ സൂപ്പർ നായികമാരായ സാമന്ത, രശ്മിക, കീർത്തി സുരേഷ്, സായ് പല്ലവി എന്നീ നടിമാരിൽ ആർക്കൊപ്പം അടുത്ത ചിത്രത്തിൽ ജോലി ചെയ്യണമെന്നായിരുന്നു ചോദ്യം. എന്നാൽ ഇതിന് ഋഷഭ് നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്.ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിർക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നിട്ടുപോലും എന്തുകൊണ്ട് രശ്മികയോടൊപ്പം ജോലി ചെയ്യാൻ താത്പര്യമില്ലെന്ന് പറയാൻ എന്താണ് കാരണം എന്നാണ് ആരാധകർ ചോദിക്കുന്നത്.ഇതിനു കാരണം രശ്മിക ഒരു അഭിമുഖത്തിൽ തന്റെ ആദ്യ ചിത്രത്തിന്റെ നിർമാതാക്കളെ അവഗണിച്ചു സംസാരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും അപ്പോഴാണ് തന്റെ ആദ്യ ചിത്രത്തിന്റെ നിർമാതാക്കളഅ‍ വിളിച്ചതെന്നും രശ്മിക പറഞ്ഞിരുന്നു. എന്നാൽ ആദ്യ സിനിമ ഏതാണെന്നോ പ്രൊഡക്ഷൻ ഹൗസ് ഏതാണെന്നോ രശ്മിക പരാമർശിച്ചിരുന്നില്ല. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ