തിരുവനന്തപുരം പഴയ തിരുവനന്തപുരം അല്ല; അതിവേഗം വിശാലമാകുന്ന മലയാളികളുടെ തലസ്ഥാനം

364
എഴുതിയത്  : Rasis Rs

അതിവേഗം വിശാലമാകുന്ന മലയാളികളുടെ തലസ്ഥാനം: തിരുവനന്തപുരം

ഒരു സമരം നടന്നാൽ പോലും നിശ്ചലമാകാത്ത നഗരം, അതിനർത്ഥം ഈ നഗരത്തിന്റെ രക്തമായ റോഡുകൾ അത്രയ്ക്കും വിശാലമാണെന്നുള്ളതാണ്. 2003ൽ ഇന്ത്യയിൽ തന്നെ ആദ്യമായി പിപിപി മാതൃകയിൽ കമ്പനിയെ നടത്തിപ്പ് ഏല്പിച്ച റോഡുകൾ ആണ് തലസ്ഥാനത്തേത്‌. അന്ന് പാളയം അണ്ടർപാസ് റെക്കോർഡ് വേഗത്തിലാണ് പൊതുഗതാഗതത്തിന് തുറന്ന് നൽകിയത്. ഇന്ത്യയിലെ മികച്ച നഗര റോഡുകളിൽ താമസിയാതെ ഇടം പിടിച്ചിരുന്നു ഈ 42 കിലോമീറ്റർ റോഡുകൾ. യുഎൻ അംഗീകാരം നേടിയ ഇന്ത്യയിലെ ഏക റോഡ് ആയി മാറി തലസ്ഥാനത്തേത്. 2012ൽ അതിന്റെ രണ്ടാം ഘട്ടം ആയി പദ്ധതിയിട്ട പദ്ധതിയാണ് മംഗലപുരം – വിഴിഞ്ഞം ഔട്ടർ ഗ്രോത്ത് കോറിഡർ പദ്ധതി. 2017ൽ പാരിപ്പളളി വരെ നീട്ടിയുള്ള പഠനവും നടത്തി കഴിഞ്ഞു. ആൾവാസം കുറഞ്ഞ മേഖലയിൽ കൂടെ ഉള്ള പാതയും, ആ നാടിനെ അടിമുടി മാറ്റാൻ സാധിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് റീജിയൺ ചേരുന്നതുമാണ് പദ്ധതി. പദ്ധതിയിലൂടെ വിഴിഞ്ഞത്തിന്റെ സാധ്യതകൾ കേരളത്തിൽ തന്നെ പിടിച്ചു നിർത്താനും തൊഴിലവസരം സൃഷ്‌ടിക്കാനും സാധിക്കും. ഈ പദ്ധതിയിലൂടെ കാട്ടാക്കട, നെടുമങ്ങാട് പട്ടണങ്ങൾക്ക് കൂടുതൽ വാണിജ്യവത്കരണം സംഭവിക്കും. Image result for thiruvananthapuram international airportപല വമ്പൻ ബ്രാൻഡുകളും ഈ പട്ടണങ്ങളെ തേടിയെത്തും ഇന്ന് ആറ്റിങ്ങൽ പട്ടണത്തിൽ ബ്രാൻഡുകൾ ടെക്‌നോസിറ്റി പദ്ധതി മുന്നിൽ കണ്ട് വരുന്നത് പോലെ. വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകൾ നെയ്യാറ്റിൻകര പട്ടണത്തെ കൂടുതൽ വാണിജ്യവത്കരണത്തിലേക്ക് എത്തിക്കും. അതായത് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട കേന്ദ്രികരിച്ചു പല ബ്രാൻഡുകളും എത്തും തിരുവനന്തപുരം നഗരത്തിന് പുറമെ. വർക്കലയ്ക്ക് സ്വന്തമായി ഒരു വികസന അതോറിറ്റി 2013ൽ രൂപീകൃതമായി. ഈ അതോറിറ്റിയ്ക്ക് നിലവിൽ മാസ്റ്റർപ്ലാൻ വരെയുണ്ട്. വർക്കല അതിവേഗം വളരുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. കേരളം ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചത് കോവളം വഴിയാണെങ്കിൽ, ഇന്ന് ഏറെയും അറിയപ്പെടുന്നത് വർക്കല ബീച്ച് ആണ്. ഇവിടത്തെ ക്ലിഫുകൾ അപൂർവമാണ്.

Image result for thiruvananthapuram cityവളരെ വൈകി ആണെങ്കിലും ലോകത്തിലെ പഴയ എയർപോർട്ടുകളിൽ ഒന്നായ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് പിപിപി മോഡലിലൂടെ നമ്മുടെ എയർപോർട്ട്, സിറ്റി റോഡ് വികസന മാതൃകയുടെ കടന്ന് വരും, അന്ന് സൗത്ത് ഇന്ത്യയിൽ ഹൈദരാബാദിനും ബാംഗ്ലൂരിനും മുന്നിലേക്ക് എത്തുക തന്നെ ചെയ്യും, ഒരു സ്റ്റേഡിയം വഴി നമ്മൾ കണ്ടതാണ്. അദാനിയ്ക്ക് സൗത്ത് ഇന്ത്യയിൽ കഴിവ് തെളിയിക്കാൻ മംഗളൂരു, തിരുവനന്തപുരം നഗരങ്ങളിലെ എയർപോർട്ട് ആണ് നിലവിലുള്ളത്. പ്രവാസികൾ ഏറെയുള്ള മലപ്പുറം, കണ്ണൂരിനൊപ്പം സ്ഥാനമുണ്ട് തിരുവനന്തപുരം നഗരവും. എന്നാൽ ആ നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആഭ്യന്തര യാത്രക്കാരും, വിദേശ സഞ്ചാരികളും, ഐടി രംഗെത്ത ഭീമൻമാറും തലസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി നിലവിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ പോയി ഫ്‌ളൈറ്റ് കയറുന്നവരെ ഉൾപ്പെടെ ഈ നഗരത്തിൽ പിടിച്ചു നിർത്താൻ സാധിക്കുന്നതിനൊപ്പം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുന്നൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലയിൽ ഉള്ളവരെ ഉൾകൊള്ളാനും സാധിക്കുന്ന വിധത്തിൽ ഈ എയർപോർട്ട് മാറിയേക്കാം. ഭാവിയിൽ സൗത്ത് ഇന്ത്യൻ ഹബ്ബ് ആയി ഈ എയർപോർട്ട് മാറിയേക്കാം ഒരുപാട് സ്ഥലത്തേയ്ക്കുള്ള കണക്ടിവിറ്റി വരുകയും, മറ്റ് ഇന്ത്യൻ എയർപോർട്ടുകളിൽ നിന്നും കണക്ഷൻ തിരുവനന്തപുരത്തേക്ക് വരുകയും ചെയ്യുന്നു, ഇതിന്റെ തത്ഫലമായി ടെർമിനലിൽ പല നാട്ടിൽ നിന്നുള്ളവരും സമയം കണ്ടെത്തുന്നത് വഴി വാണിജ്യ സാധ്യത ഉയരുന്നു. അതായത് കൊച്ചിയിൽ നിന്നോ കോയമ്പത്തൂർ നിന്നോ ഒരു യാത്രക്കാരൻ യൂറോപ്പിൽ പോകുന്നു, അവർ നേരെ തിരുവനന്തപുരത്തെ ടെർമിനലിൽ എത്തുകയും അവിടെ നിന്നും കുറച്ച് മണിക്കൂറുകൾ ചെലവഴിച്ചു നേരെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്തും. ടെക്‌നോപാർക്കിനും, നഗര ഹൃദയത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം എയർപോർട്ട് മറ്റൊരു സാധ്യത അന്തരാഷ്ട്ര തുറമുഖം വഴി തുറക്കുന്നുണ്ട്. തുറമുഖവും വിമാനത്താവളവും ഒരു കമ്പനിയുടെ നിയന്ത്രണത്തിൽ വരുന്നതോടെ ഒരു മികച്ച പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഫെസിലിറ്റി തിരുവനന്തപുരത്ത് സജ്ജമാകുകയാണ്.

Image may contain: outdoorടെക്‌നോപാർക്ക് അടിമുടി തിരുവനന്തപുരത്തിന്റെ മുഖത്തെ മാറ്റി മറിച്ചു, കേരളത്തിൽ പലയിടത്തും ഐടി പച്ച പിടിച്ചിട്ടില്ല എങ്കിലും ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് ആയ തിരുവനന്തപുരം ടെക്നൊപാർക്ക് ഐടി രംഗത്ത് ഒരുപാട് സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. നഗരത്തിലും ടെക്‌നോപാർക്കിന് അകത്തും പുറത്തുമായി 80% ഐടി കയറ്റുമതി തിരുവനന്തപുരം നിലവിൽ വഹിക്കുന്നുണ്ട്. തൽഫലമായി ഒറാക്കിൽ ഉൾപ്പെടെ വമ്പൻ കമ്പനികൾ തിരുവനന്തപുരത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ആണ് തിരുവനന്തപുരത്തെ ഐടി രംഗത്തെ മുതൽക്കൂട്ട്. ടെക്‌നോപാർക്കിന്റെ അടുത്ത ഘട്ടമായ ടെക്‌നോസിറ്റി ഇരട്ടി വലുപ്പത്തിലാണ് മംഗലപുരത്ത് ദേശീയപ്പാത 66ന് ചുറ്റും വരുന്നത്. വേൾഡ് ട്രേഡ് സെന്റർ, ടിസിഎസ്, സൺ‌ടെക്, നിസ്സാൻ, തുടങ്ങിയ കമ്പനികൾ സ്വന്തം നിലയിൽ പടുത്തുയർത്തും ഈ മഹാ ഐടി നഗരത്തെ. ഇവിടെയാണ്‌ ട്രിവാൻഡ്രം മെട്രോയുടെ ഡിപ്പോയ്ക്കും സ്ഥലമെടുത്തിരിക്കുന്നത്.

Related imageവിഴിഞ്ഞം പദ്ധതി വഴി തിരുവനന്തപുരം നഗരം ഇന്ത്യയുടെ കവാടമായി മാറും, ഇന്ത്യയുടെ മാത്രമല്ല സൗത്ത് ഏഷ്യൻ കവാടമായി മാറുക തന്നെ ചെയ്യും. നിലവിൽ സിംഗപ്പൂർ, ദുബായ്, കൊളംബോയിൽ അടുക്കുന്ന കൂറ്റൻ കപ്പലുകളിൽ അധികവും ഇന്ത്യയിലേക്കുള്ള ചരക്കുകൾ ആണ്. നിലവിൽ ഇന്ത്യയിൽ യാതൊരു തുറമുഖത്തിലും ഈ കൂറ്റൻ കപ്പലുകൾ അടുക്കാൻ സാധിക്കാത്തതിനാൽ വിദേശ പോർട്ടുകളിൽ നിന്നും ഫീഡർ കപ്പലുകൾ വഴിയാണ് ചരക്കുകൾ ഇന്ത്യൻ പോർട്ടിൽ എത്തിക്കുക, വിഴിഞ്ഞം തുറമുഖം പദ്ധതി വഴി ഇതിലൊരു മാറ്റം ഉണ്ടാകും, നേരിട്ട് ഇന്ത്യയിൽ ചരക്കുകൾ എത്തുന്നത് വഴി ചെലവ് കുറയുകയും വിലകുറവ് വരെ ഉണ്ടായി ഇന്ത്യൻ സാമ്പത്തിക നില മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പദ്ധതിയാണ് നമ്മുടേത്. കേവലം ഒരു ഐടി പാർക്ക്‌ കൊണ്ട് വന്ന മാറ്റം നാം കണ്ടതാണ്, അപ്പോൾ പിന്നെ ഈ തുറമുഖത്തിന്റെ സാധ്യത നാല് ജില്ലകളും കടക്കുമെന്നതിൽ സംശയമില്ല.

Related imageഒരു കാലത്ത് ലോകോത്തര സ്റ്റേഡിയം ഇല്ലാത്ത, എന്നാൽ ആവശ്യത്തിലധികം ഡൊമസ്റ്റിക് സ്റ്റേഡിയം ഉള്ള തിരുവനന്തപുരത്ത് ദി സ്പോർട്സ് ഹബ്ബ് വന്നതോടെ ലോകത്തിലെ മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നായി അത്‌ മാറുകയും വല്ലപ്പോഴും ബിസിസിഐ അനുവദിച്ചിരുന്ന ക്രിക്കറ്റ്‌ കേരളത്തിൽ പതിവാകുകയും ചെയ്തു തൽഫലമായി. മഴപെയ്തു അര മണിക്കൂറിനകം കളി തുടങ്ങാൻ സാധിക്കാവുന്ന അപൂർവ സ്റ്റേഡിയമെന്ന നിലയിൽ മികവ് ചൂണ്ടി കാട്ടുന്നു. ഇവിടെ കൺവൻഷൻ സെന്റർ, ഹോട്ടൽ, മൾട്ടിപ്ലക്‌സ്, ഐടി പാർക്ക്, ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ജിം, സ്പോർട്സ് അക്കാദമികൾ, മാനേജ്മെന്റ് സ്കൂളുകൾ ഉൾപ്പെടെയുണ്ട്.

Related imageതിരുവനന്തപുരം നഗരത്തിനുള്ളിൽ തന്നെ സൂ, മ്യൂസിയം, ഉൾപ്പെടെ നഗര ടൂറിസം സാധ്യതകൾ ഏറെയാണ്. കേരളത്തിൽ എന്തൊക്കെ ടൂറിസം സാധ്യതകൾ ഉണ്ടോ അതിന്റെ ഒരു മിനിപതിപ്പ് ടൂറിസം മേഖലയിൽ തിരുവനന്തപുരത്ത് ഉണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. ലോകത്ത് അപൂർവമായി കണ്ട് വരുന്ന ക്ലിഫ് ഉള്ള ബീച്ചുകളിൽ ഒന്നായ വർക്കല ബീച്ച്, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ എത്തിച്ച കോവളം ബീച്ച്, മനോഹരമായ പ്രകൃതിയ്ക്ക് ഒരു കോട്ടവും വരാത്ത പൊന്മുടി ഹിൽ സ്റ്റേഷൻ, കുട്ടനാടിന്റെ ഭംഗി കാണാൻ സാധിക്കുന്ന പൂവാർ, അഞ്ചുതെങ്ങ്, നടയറ, കഠിനംകുളം, വേളി കായലുകൾ, ബോട്ട് ക്ളബ്ബുകൾ, ടൂറിസ്റ്റ് വില്ലേജുകൾ, കോഴിക്കോട് കൊച്ചിയിൽ ഉള്ളത് പോലെയുള്ള ഡൊമസ്റ്റിക് ബീച്ചുകൾ ആയ ശംഖുമുഖം ബീച്ച്, വേളി ബീച്ച്, മുതലപ്പൊഴി ബീച്ച്, കാപ്പിൽ ബീച്ച്, വാഴ്വാന്തോൾ വെള്ളചാട്ടം, അങ്ങനെ എന്തെല്ലാം…

Image result for mall of travancoreഇന്ത്യയിലെ മികച്ച സംസ്ഥാനമായ കേരളത്തിന് ഒരു മികച്ച തലസ്ഥാനം തന്നെയാണ് തിരുവനന്തപുരം. അധികം വൈകാതെ കേരളത്തിലെ മലയാളികൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ എന്നതിനൊപ്പം ട്രിവാൻഡ്രം നഗരത്തെയും ചേർത്ത് പറയാൻ സാധിക്കും. ഒരു പക്ഷെ ദുബായ്, സിംഗപ്പൂർ, കൊളംബോയ്ക്കൊപ്പം നമ്മുടെ തിരുവനന്തപുരം സ്ഥാനം പിടിച്ചാൽ അത്ഭുതം ഇല്ല!

എഴുതിയത്  : Rasis Rs