“രാസ്ത”ജനുവരി 5ന്.

മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ അനീഷ് അൻവറിന്റെ പുതിയ ചിത്രം രാസ്ത ജനുവരി 5 ന് തിയേറ്ററുകളിലേക്കെത്തും. റിലീസിനു മുന്നോടിയായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച പ്രീ ലോഞ്ച് ഇവെന്റിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രഗത്ഭരും പങ്കെടുത്തു. സർജാനോ ഖാലിദ്, അനീഷ് അൻവർ, അനഘ നാരായണൻ, സുധീഷ്, ഇർഷാദ്, വിജയ് ബാബു, അഭിലാഷ് പിള്ള , വിഷ്ണുശങ്കർ, പൊന്നമ്മബാബു, ആശ അരവിന്ദ്, ഷിബു ജി സുശീലൻ, ലിയോ തദേവൂസ്സ് , സൂരജ് സന്തോഷ്, അൻവർ അലി തുടങ്ങി നിരവധിപേർ ചടങ്ങിന്റെ ഭാഗമായിരുന്നു.

പുതുവർഷത്തിൽ ആദ്യം റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ രാസ്തയിൽ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക പ്രവർത്തകരുടെ മികവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായും സമ്മാനിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘാ നാരായണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ
ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്.

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്- അഫ്തർ അൻവർ,പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം- വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി,ആർ വേണുഗോപാൽ എന്നിവർ എഴുതിയ വരികൾക്ക് അവിൻ മോഹൻ സിതാര സംഗീതം പകരുന്നു.

വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്,സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവരാണ് ഗായകർ. ഛായാഗ്രഹണം- പ്രേംലാൽ പട്ടാഴി, മേക്കപ്പ്-രാജേഷ് നെന്മാറ, ശബ്ദരൂപകല്പന- എ.ബി. ജുബ്, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ-ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ്- ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം- ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ്- രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ-രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ- ഹോച്ചിമിൻ കെ.സി, ഡിസൈൻ-കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ- പ്രതീഷ് ശേഖർ,പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

അന്യൻ്റെ അനുഭവം തരും കോബ്ര – വിക്രം

അന്യൻ്റെ അനുഭവം തരും കോബ്ര – വിക്രം അയ്മനം സാജൻ തമിഴിൽ നിർമ്മിച്ചു വിവിധ ഭാഷകളിലേക്ക്…

‘പോർ തൊഴിൽ’ ജൂൺ 9-ന്

“പോർ തൊഴിൽ” ജൂൺ 9-ന് അശോക് സെൽവൻ ശരത് കുമാർ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

പുതിയ പോസ്റ്റ് പങ്കുവെച്ച് മുരളി ഗോപി. ഇതിൽ എന്തോ ഉണ്ടെന്ന് ആരാധകർ.

അടിക്കുറിപ്പുകൾ ഒന്നും നൽകാതെ സോഷ്യൽ മീഡിയയിൽ പ്രശസ്ത നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭൂമിയുടെ ചിത്രം തൻറെ കവർപേജ് ആക്കിയിരിക്കുന്നത് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമാകുന്നത്.

വിക്രമാദിത്യൻ സിനിമയിൽ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ അവസ്ഥ കാണുമ്പോ വല്ലാത്ത സങ്കടം തോന്നും

Thozhuthuparambil Ratheesh Trivis വിക്രമാദിത്യൻ സിനിമയിൽ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ അവസ്ഥ കാണുമ്പോ വല്ലാത്ത സങ്കടം…