“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി.

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”ഓൺ ദി വേ “. എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഒമാനിൽ പൂർത്തിയായി.സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌.
സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”.

അനീഷ് അൻവർ
അനീഷ് അൻവർ

സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്.മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ.ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് “രാസ്ത”യുടെ കഥ തിരക്കഥസംഭാഷണം എഴുതുന്നത്.

മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണൻ,വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു.വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ.

എഡിറ്റർ- അഫ്തർ അൻവർ.മേക്കപ്പ്- രാജേഷ് നെന്മാറ,സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ , മസ്കറ്റിലും ബിദിയയിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും.മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്ന ഈ ചിത്രം വേൾഡ്‌ വൈൽഡ്‌ റിലീസിനായി ഒരുങ്ങുകയാണ്.പി ആർ ഒ -കാസിം അൽ സുലൈമി,എ എസ് ദിനേശ്.

Leave a Reply
You May Also Like

നടൻ അശ്വിൻ ജോസ് വിവാഹിതനായി

നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫെബ ജോൺസൺ ആണ് വധു. 11 വർഷത്തെ…

“സൈജു കുറുപ്പ് ഈ വേഷത്തിന് യോജിച്ചതല്ല എന്നാണ് ആദ്യം തോന്നിയത്”

CAUTION : Spoilers ahead എഴുതിയത് : Sanuj Suseelan വേറെയേതോ പടം കാണാൻ സോണി…

ഹിന്ദി സിനിമകളിലെ ദേശസ്നേഹത്തിന്റെ കുത്തൊഴുക്കിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ‘അനേക്’

Prasanth Prabha Sarangadharan ‘മനോരമ തങ്ജം’ എന്ന 32 കാരിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ…

മോഹൻലാൽ – ജിത്തു ജോസഫ് ഒന്നിക്കുന്ന “12th Man” ടൈറ്റിൽ സോംഗ്

മോഹൻലാൽ – ജിത്തു ജോസഫ് ദൃശ്യം 2 നു ശേഷം ഒന്നിക്കുന്ന “12th Man” ടൈറ്റിൽ…