ഓർമകളെ മെരുക്കാൻ ലഹരിക്കടിമയായി, പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു

0
313

RATHEESH G യുടെ കുറിപ്പ്

എന്റെ സ്വന്തം ലൈഫ് സ്റ്റോറി ആണ്.ഞാൻ RATHEESH G. 3 നേരം എങ്കിലും ആഹാരം കഴിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ആദ്യമായി മേസ്തിരി പണിക്കു പോകുമ്പോ എനിക്ക് ഉണ്ടായിരുന്നുള്ളു… എല്ലാരെക്കാളും ഞാൻ മാടുപോലെ പണിയെടുക്കുമായിരുന്നു, ആരെങ്കിലും പരാതി പറഞ്ഞാൽ ജോലി നഷ്ട്ടപ്പെടുവോ എന്ന പേടിയായിരുന്നു, ഒൻപതാം ക്ലാസ്സിൽ എത്തിയേ ഉള്ളായിരുന്നു അന്ന് ഞാൻ.. May be an image of one or more people and outdoorsഇടയ്ക്കൊക്കെ ക്ലാസ് കട്ട് ചെയ്തും അവധി ദിവസങ്ങൾ മുഴുവൻ നേരം പണി എടുത്തും പ്ലസ് ടു വരെ പഠിക്കാൻ പറ്റി, അത്യാവശ്യം മാർക്ക്‌ വാങ്ങി പാസ്സ് ആയപ്പോ സന്തോഷമാണോ സങ്കടമാണോ തോന്നിയേ എന്ന് ചോദിച്ചാൽ…അതു അറിയില്ല..അന്നത്തെ വീട്ടിലെ അവസ്ഥ വച്ചിട്ട് ജോലി ആയിരുന്നു പ്രധാനം … ദിവസക്കൂലിക്കാരനായ എനിക്ക് അധികമൊന്നും ഇല്ലായിരുന്നു, പണിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണി ആകും.

May be an image of 1 person, outdoors and treeഅങ്ങനെ കൂടെ പഠിച്ചവർ എല്ലാം കോളേജിൽ പോയപ്പോ ഞാൻ ഫുൾ ടൈം വാർക്ക പണിക്കു പോയി.. ശരീര വേദന കാരണം ഉറങ്ങാൻ പറ്റാത്ത രാത്രികളിൽ നല്ലൊരു ജോലിക്കുപോകുന്നതും ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കി എന്നെങ്കിലും രക്ഷപ്പെടുന്നതും സ്വപ്നം കണ്ടു കിടന്നു.ആദ്യമായി അവളെ കണ്ടപ്പോഴാണ് എന്റെ സ്വപ്നങ്ങൾക്ക് നിറം വയ്ക്കാൻ തുടങ്ങിയത്.. സ്നേഹിക്കാനുള്ള മനസ് മാത്രമേ സ്വന്തമായുള്ളു എന്ന് അറിഞ്ഞിട്ടും, എന്റെ കൈയും പിടിച്ചു ജീവിതത്തിലേക്ക് കയറി വന്ന അവളെ പട്ടിണിക്ക് ഇടേണ്ടി May be an image of one or more people and beardവരരുതെന്ന ഒറ്റ പ്രാർത്ഥന മാത്രമേ പിന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു… പക്ഷെ പെട്ടെന്ന് ഒരു ദിവസം ഒന്നും പറയാതെ മിണ്ടാതെ അവള് എന്നെയും ഈ ലോകത്തെയും വിട്ടു പോയപ്പോ അതുമാത്രം സഹിക്കാൻ എനിക്കു പറ്റിയില്ല.. ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയപ്പോ, ആത്മാവിൽ ഏറ്റ മുറിവുകൾ പിന്നെയും പിന്നെയും കുത്തി നോവിച്ചപ്പോ എല്ലാത്തിൽനിന്നും രക്ഷപെടാൻ പല നിറത്തിലും ആകൃതിയിലും ഉള്ള മദ്യക്കുപ്പികളെയും പുകയില ഉത്പന്നങ്ങളും കൂട്ടുകാരാക്കി.. നേരായ വഴി കാണിക്കാൻ വന്നവരെ ഒന്നും അടുപ്പിച്ചില്ല..

May be an image of 1 person, biceps and beardപക്ഷെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എന്നെ ഒരാൾ മാത്രം കൈ വിട്ടില്ല.. എന്താ ആരാ എന്നൊക്കെ ചോദിച്ചാൽ… ഫ്രണ്ട് എന്ന് വിളിക്കണോ ചങ്ക് എന്ന് വിളിക്കണോ കോച്ച് എന്ന് വിളിക്കണോ… എന്താ വിളിക്കണ്ടേന്നു അറിയാത്തോണ്ടു എല്ലാവരെയും പോലെ ഞാനും റിനോ എന്ന് വിളിക്കാൻ തുടങ്ങി.. ലഹരിയുമായി കൂട്ടുകെട്ടുള്ളപ്പോൾ തന്നെ എന്നെ ജിമ്മിൽ കൂടെ കൂട്ടി ട്രെയിനിങ് തന്നു…..
ഉണ്ടായിരുന്ന ദേഷ്യവും വിഷമവും നിരാശയും എല്ലാം ജിമ്മിൽ തീർത്തു. പകൽ വാർക്ക പണിക്കു പോയി രാത്രി വർക്ഔട് ചെയ്തു.. ആഹാരത്തിനുവേണ്ടി മാറ്റാൻ അധികം വരുമാനം ഒന്നും എനിക്കു ഇല്ലാത്തതുകൊണ്ട് തന്നെ നുട്രീഷനിസ്റ് കൂടിയായ Rino N Palode എനിക്ക് കഴിയുന്ന തരത്തിൽ ഒരു ആഹാരക്രമം ഉണ്ടാക്കി തന്നു അതിനു അനുസരിച്ചു ഞാൻ മുന്നോട്ട് പോയി.

May be an image of 2 people, beard, biceps and people standingഒരുപാടു കഷ്ടപ്പാടിന്റേം വിയർപ്പിന്റേം റിസൾട്ട് ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ ബോഡി.. ഇനി കുറച്ചു കോംപെറ്റിഷൻ മോഡലിംഗ് എല്ലാമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം.. നല്ലൊരു ജോലി കിട്ടുന്ന വരെ കൺസ്ട്രക്ഷൻ വർക്ക് തന്നെ തുടരണം….. എന്നെപോലെ ജോലി നോക്കുന്ന എല്ലാ ചങ്കുകൾക്കും ഞാൻ നിറവേറ്റിയ എന്റെ ചെറിയൊരു സ്വപ്നം സമർപ്പിക്കുന്നു.എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.