‘തെയ്യങ്ങളി’ൽ നിന്ന് കാന്താരയിലേക്കുള്ള പിൻനടത്തം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
435 VIEWS

കാന്താര: Movie Review

രതീഷ് കുമാർ കെ മാണിക്യമംഗലം

‘തെയ്യങ്ങളി’ൽ നിന്ന് കാന്താരയിലേക്കുള്ള പിൻനടത്തം

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ മുതൽമുടക്കിന്റെ പത്തിരട്ടിയിലധികം നേടി വലിയ വിജയത്തിലേക്ക് കുതിച്ചിരിക്കുകയാണ് ‘കാന്താര’ എന്ന കന്നട ചലച്ചിത്രം. ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകൾ ഇന്ത്യൻ സിനിമാലോകത്തിന്റെ ആകെ ശ്രദ്ധ നേടുന്നതിലെ ഏറ്റവും പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്. സിനിമയുടെ പ്രമേയപരമായ വിശകലനത്തിന് യു പി ജയരാജിന്റെ ‘തെയ്യങ്ങൾ’ (1974) എന്ന ചെറുകഥയുമായുള്ള താരതമ്യം ഉചിതമാവും എന്ന് കരുതുന്നു. കാടും കാടുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ. ഗോത്രജീവിതവും സവർണ്ണ മാടമ്പിത്വവും ആധുനിക ഭരണകൂടവും ഇടയിലുള്ള സംഘർഷമാണ് സിനിമയിലെ നാടകീയതയെ തീവ്രമാക്കുന്നത്.

സാങ്കേതികമായി മികച്ചുനിൽക്കുന്നുണ്ട് കാന്താര. ഛായാഗ്രഹണവും എഡിറ്റിങ്ങും കലാസംവിധാനവും സംഘട്ടന രംഗങ്ങളുമൊക്കെ നല്ല നിലവാരം പുലർത്തുന്നു. ഭൂതക്കോലം നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിലേക്ക് കാണികളെ വല്ലാതെ പിടിച്ചിരുത്തും വിധം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയെ engaging ആയി നിർത്തുന്നതിൽ സംഗീതം നിർണായക റോൾ നിർവ്വഹിക്കുന്നു. പക്ഷെ, സിനിമയിൽ സുപ്രധാന രംഗത്ത് കടന്നുവരുന്ന ‘വരാഹരൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്‌ജ്‌ ബാൻഡിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയാണ്. അതുകൊണ്ട് മൗലികത സംബന്ധിച്ച വിവാദങ്ങളിൽ പെട്ട് സിനിമയുടെ സംഗീതം സംശയത്തിന്റെ നിഴലിലാണ്.ഒരു ദൃശ്യമാധ്യമം എന്ന നിലയിൽ സിനിമയുടെ എല്ലാ സാധ്യതകളെയും നന്നായി ഉപയോഗിക്കുന്ന ഒന്നാണ് ‘കാന്താര’. സാങ്കേതികമായി മികച്ചുനിൽക്കുകയും, ദൃശ്യപരമായി ആകർഷകമായിരിക്കുകയും ചെയ്യുന്നതോടൊപ്പം അഭിനയം കൊണ്ടും സാക്ഷാത്കാരത്തിലെ സൂക്ഷ്മത കൊണ്ടും ഋഷഭ് ഷെട്ടിയുടെ പ്രകടനം അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്നുണ്ട് ‘കാന്താര’യിൽ. പക്ഷെ, സൂക്ഷ്‌മവിശകലനത്തിൽ ഈ സിനിമ ഒരു പിന്തിരിപ്പൻ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത് എന്ന് പറയേണ്ടി വരുന്നു.

[Spoiler Alert]

ദക്ഷിണാകർണാടകയിലെ കാന്താരവാസികളായ ഒരു പറ്റം ജനതയ്ക്ക് അവർ ജീവിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശമാണ് സിനിമയുടെ കേന്ദ്രബിന്ദു. നിയമങ്ങളുടെ പേരിൽ, അധികാരത്തിന്റെ ബലം ഉപയോഗിച്ച് അവരിൽ നിന്ന് ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഭരണകൂടമാണ് ഒരു വശത്ത്. കൗശലപൂർവ്വം ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്ന സവർണ ജന്മിത്വം മറ്റൊരു വശത്ത്. ഒരു ഘട്ടം കഴിയുമ്പോൾ ആ ജനതയുമായി ഭരണകൂടം സമരസപ്പെടുകയും അവർക്ക് ജന്മിത്വത്തോട് നേരിട്ട് ഏറ്റുമുട്ടേണ്ടിവരികയും ചെയ്യുന്നു.സമാന്തരമായി ഒരു പ്രണയകഥയും പറഞ്ഞുപോകുന്നു.

പക്ഷെ സിനിമ പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തിലെ പിന്തിരിപ്പനായ ഉള്ളടക്കം അവഗണിക്കാൻ കഴിയില്ല. ജാതീയമായ വേർതിരിവും തൊട്ടുകൂടായ്മയുമൊക്കെ സൂക്ഷിക്കുന്ന സവർണതയെ വിമർശിക്കുക വഴി സിനിമ ഒരു പുരോഗമന കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത് എന്ന് പുറമേക്ക് തോന്നുമെങ്കിലും സൂക്ഷ്‌മ വിശകലനത്തിൽ അത് അങ്ങനെയല്ല എന്ന് മനസ്സിലാക്കാം. ഗോത്രവിഭാഗത്തെ അവരുടെ ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ഫലത്തിൽ ആധുനികതയിലേക്കുള്ള അവരുടെ കടന്നുവരവിനെ റദ്ദ് ചെയ്യുക എന്ന മഹാപാതകമാണ് ഇതുവഴി നിർവഹിക്കപ്പെടുന്നത്. ആധുനിക ജീവിതത്തിലേക്ക് അവർ വരാതിരിക്കാൻ അവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസങ്ങളെ പൊലിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്.

ഈ സാഹചര്യത്തിലാണ് 1974ൽ പ്രസിദ്ധീകരിച്ച യു പി ജയരാജിന്റെ ‘തെയ്യങ്ങൾ’ എന്ന ചെറുകഥ ഒരിക്കൽ കൂടി പ്രസക്തമാകുന്നത്. ദക്ഷിണകർണാടകത്തിലെ ഭൂപ്രദേശമാണ് ‘കാന്താര’യുടെ ഭൂമികയെങ്കിൽ ഏറെ അകലത്തിലല്ലാത്ത വടക്കൻ മലബാറാണ് ‘തെയ്യങ്ങ’ളുടെ പശ്‌ചാത്തലം. ‘കാന്താര’യിൽ ഭൂതക്കോലം ആണെങ്കിൽ ചെറുകഥയിൽ അതുമായി ഏറെ സാദൃശ്യമുള്ള തെയ്യമാണ്. രണ്ടിലും ഗുളികന്റെ ഐതിഹ്യവുമുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത, എന്നാൽ രാഷ്ട്രീയധാരണകൾ കൊണ്ട് വിദ്യാസമ്പന്നനായ ഗംഗനാണ് ‘തെയ്യങ്ങളി’ലെ കേന്ദ്രകഥാപാത്രം. അയാൾ മലയവിഭാഗത്തിൽ പെട്ട, പരമ്പരാഗതമായി ഗുളികൻ വേഷം അണിയുന്ന തെയ്യം കലാകാരനാണ്. അതേസമയം നെയ്ത്തുതൊഴിലാളി യൂണിയന്റെ സെക്രട്ടറിയുമാണ്.

കാവിലെ തിറ അരങ്ങേറുന്നതാണ് കഥയുടെ ക്ലൈമാക്സ് രംഗം. തൊഴിലാളി സമരത്തിന്റെ ഭാഗമായി, ഒരു കള്ളക്കേസിൽ ഗംഗനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. ‘യുവത്വത്തിന്റെയും ശക്തിയുടെയും സാഹസികതയുടെയും മൂർത്തരൂപമായ’ ഗുളികൻ വേഷത്തിൽ, അഞ്ചാളുയരമുള്ള മുടിയണിഞ്ഞ് ഗംഗൻ നിൽക്കുന്നു. അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നു. ദേവസ്വരൂപത്തിൽ നിൽക്കുന്ന ഗംഗനെ അറസ്റ്റ് ചെയ്യരുതെന്ന വിശ്വാസികളുടെ അഭ്യർഥന വകവെക്കാതെ പോലീസ് മുന്നോട്ടുപോകുന്നു. ഗുളികൻ വിശ്വാസിസമൂഹത്തെ പലവട്ടം വിളിക്കുന്നു. കല്ലാടികളും കോമരവും കയകക്കാരനും നാട്ടുപ്രമാണികളും സ്തബ്ധരായി, നിസ്സഹായരായി, മാപ്പുസാക്ഷികളെപ്പോലെ നോക്കിനിന്നു. എല്ലാവരും പോലീസിനെ ഭയന്ന് പിന്മാറുന്നു. ഒടുവിൽ ഗുളികൻ വേഷത്തിനുള്ളിലെ ഗംഗൻ ‘ഇൻക്വിലാബ് സിന്ദാബാദിന്റെ’ ഈരടികൾ മുഴക്കുന്നു. വിശ്വാസികളിലെ തൊഴിലാളിബോധത്തെ അത് ഉണർത്തുകയും തൊഴിലാളികളായ ചെറുപ്പക്കാർ മുന്നോട്ടുവരികയും പോലീസുമായി കായികമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. ഗുളികന്റെ വാത്സല്യത്തോടെയുള്ള ‘സഖാക്കളെ’ എന്ന വിളിയിലാണ് കഥ അവസാനിക്കുന്നത്. മനോഹരവും ആവേശകരവുമായ കഥയാണ് ‘തെയ്യങ്ങൾ’.

എഴുപതുകളുടെ ആദ്യം എഴുതപ്പെട്ട ഈ കഥയിൽ പിന്നിട്ട വ്യവസ്‌ഥയുടെ സാംസ്കാരിക ശേഷിപ്പായ ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് ജനതയെ ആധുനികകാലത്തിന്റെ ‘വർഗ്ഗബോധത്തിലേക്ക്’ കൈപിടിച്ചുനടത്തുകയായിരുന്നു യു പി ജയരാജ് ചെയ്തതെങ്കിൽ നാല് പതിറ്റാണ്ടുകൾക്കിപ്പുറം അതേ ആചാരാനുഷ്ഠാനങ്ങളിലേക്ക് ഗോത്രജനതയെ തിരിച്ചുനടത്താനാണ് ‘കാന്താര’ ശ്രമിക്കുന്നത്. ഒരിക്കൽ അവഗണിച്ച് ഇരുട്ടിൽ നിർത്തിയവരെ ഇപ്പോൾ പരിഗണിച്ച്, പൊലിപ്പിച്ച് ഇരുട്ടിൽ നിർത്താൻ ശ്രമിക്കുന്നു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാടിനെ അവഗണിച്ചുകൊണ്ട്, സിനിമയുടെ രൂപപരമായ മേന്മയെ പുകഴ്ത്തുവാൻ കഴിയില്ല. അത് കൂടുതൽ അപകടമാണ് സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ വെട്രിമാരനും പാ രഞ്ജിത്തും മാരി സെൽവരാജുമൊക്കെ തമിഴിൽ ആവിഷ്കരിക്കുന്ന സിനിമകളുടെ നേരെ എതിർ ധ്രുവത്തിലാണ് ഋഷഭ് ഷെട്ടിയുടെയും ‘കാന്താര’യുടെയും നിൽപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം