വസ്തുക്കൾ വഴിയാണ് രോഗം പ്രധാനമായും വ്യാപിക്കുന്നത്, അതുകൊണ്ടാണ് ഇടക്കിടെ കൈ കഴുകാൻ പറയുന്നത്, അന്തരീക്ഷത്തിൽ നിന്നു രോഗം കിട്ടാൻ സാധ്യത വളരെ വളരെ കുറവ്

81

Ratheesh Rs 

Fomites അഥവാ വസ്തുക്കൾ വഴിയാണ് രോഗം പ്രധാനമായും വ്യാപിക്കുന്നത്. അതുകൊണ്ടാണ് ഇടക്കിടെ കൈ കഴുകാൻ പറയുന്നത്. രോഗാണു ഉള്ള ഒരു വസ്തുവിൽ പിടിച്ചിട്ടു മുഖത്തോ മൂക്കിലോ തൊടുമ്പോൾ ആണ് അണുബാധ ഒരാൾക്ക് കിട്ടുന്നത്. അണുബാധ ഉണ്ടായ എല്ലാവർക്കും രോഗം ഉണ്ടാകണമെന്നില്ല. അന്തരീക്ഷത്തിൽ നിന്നു രോഗം കിട്ടാൻ സാധ്യത വളരെ വളരെ കുറവ്
പൊലീസുകാർ വഴിയിൽ മാസ്കും കെട്ടി നിന്നിട്ട് അതുവഴി പോകുന്ന യാത്രക്കാരെ തൊടുന്നുണ്ട്. അവരുടെ കയ്യിൽ ഇരിക്കുന്ന രേഖകൾ വാങ്ങി പരിശോധിക്കുന്നുണ്ട് . ബൈക്കിന്റെ ഹാൻഡിൽ പിടിച്ചു തിരിക്കുന്നുണ്ട്, കീ ഊരി എടുക്കുന്നുണ്ട്. കൊളറിൽ പിടിച്ചു വലിക്കുന്നുണ്ട്. പാരിപ്പള്ളി സി ഐ ആ പയ്യനെ ഷർട്ടിൽ രണ്ടു കൈകൊണ്ടു പിടിച്ചു തൂക്കിയെടുക്കുന്നു. ഇതു കണ്ടു കൈയടിക്കാനും ആളുണ്ട്. പയ്യന് അസുഖം ഉണ്ടെങ്കിൽ സി ഐ ക്കു അതു പകരാൻ നല്ല സാധ്യത. രോഗം വ്യാപിക്കുന്ന പ്രധാന കണ്ണിയായി ഒരു പക്ഷെ ഇപ്പോൾ പോലീസ് തന്നെ മാറുന്നു. ഏതായാലും ഇന്ന് ചെറിയ മാറ്റം കണ്ടു തുടങ്ങി.

ഇതേ വിഡ്ഢിത്തങ്ങൾ സന്നദ്ധ പ്രവർത്തകരും കമ്മ്യുണിറ്റി കിച്ചന്കാരും ആവർത്തിക്കുമോ എന്നു ന്യായമായും സംശയിക്കാം.അവശ്യസർവീസ് വണ്ടികൾ പുറമെ സ്റ്റിക്കർ എന്തെങ്കിലും ഒട്ടിച്ചു യാതൊരു മാർഗ്ഗ തടസ്സവും ഇല്ലാതെ കടത്തി വിടണം.യാത്ര ചെയ്യാൻ പാസ്സുള്ളവർ ഉണ്ട് .കാറിൽ പോകുന്ന ഒരാൾ ഗ്ലാസ് താഴ്ത്താതെ തന്റെ കൈയിലെ രേഖകൾ കാണിച്ചാൽ മതിയാകും. ബൈക്കിൽ പോകുന്നയാൾ ഒരു മീറ്റർ ദൂരത്തിൽ വണ്ടി നിർത്തി രേഖകൾ കാണിച്ചാൽ മതിയാകും. അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് നിശ്ചിത ദൂരവും സമയവും നൽകുക.തിരിച്ചു അതു വഴി നിശ്ചിത സമയത്തിനുള്ളിൽ വന്നില്ലെങ്കിൽ കേസെടുക്കാം. പട്ടിണി മരണം കൊറോണയെക്കാൾ ഭേദപ്പെട്ട കാര്യം അല്ല ആളുകൾ പലരും കൈ ഒന്നും കഴുകാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഒരു കടയിലേക്ക് കയറുകയും സാധനങ്ങൾ എടുത്തു നോക്കുന്നതും.ഒരാൾ എടുത്തു നോക്കിയിട്ട് വയ്ക്കുന്ന അതേ സാധനം മറ്റൊരാൾ എടുക്കുമ്പോൾ വ്യാപനം ഉണ്ടാകും. കാശു കൊടുത്തു ബാക്കി വാങ്ങുമ്പോൾ അതിൽ ആശാൻ ഉണ്ടാകും. സ്വന്തം വണ്ടിയിൽ ഒറ്റക്ക് അങ്ങോട്ടൊ ഇങ്ങോട്ടോ സഞ്ചരിക്കുന്നതിനെക്കാൾ വലിയ രോഗവ്യാപനസാധ്യത മേൽപ്പറഞ്ഞ കാര്യങ്ങൾക്കുണ്ട് . ഇവിടെ ഒരു വലിയ behavioral change ഉണ്ടാകാനുള്ള ശ്രമം ഇപ്പോഴും ഇല്ല. അങ്ങനെ ഉണ്ടായില്ലെങ്കിൽ ലോക്ഡൗൻ നല്ല വണ്ണം പൊളിയും ലോക്ക്ഡൗൻ തുടങ്ങിയതെ ഉള്ളൂ.100 ശതമാനം ലോക്ക്ഡൗൻ പ്രായോഗികമല്ല.അങ്ങനെ ചിന്തിക്കുന്നത് പമ്പര വിഡ്ഢിത്തവുമാണ്. കുറച്ചു യുക്തിയുടെ ക്ഷമയോടെ ഉള്ള ഇടപെടലാകട്ടെ ഇനിയുള്ള ദിവസങ്ങൾ.

ലോക്ഡൗൻ (suppression) രോഗത്തിന്റെ പെട്ടെന്നുള്ള വ്യാപനം കുറക്കാൻ മാത്രമേ സഹായിക്കൂ. അതു സർവകൊറോണ സംഹാരിയല്ല. 21 ദിവസം കഴിയുമ്പോഴും കേസുകൾ ഉണ്ടാകും. രോഗം വ്യാപിക്കുന്നതിന്റെ ശക്തി കുറഞ്ഞാൽ വലിയ നേട്ടമായിരിക്കും. എന്നാലും സാമൂഹിക ജീവിതം പഴയ പോലെ ആവില്ല. മാസങ്ങൾ നീളുന്ന പോരാട്ടം വേണ്ടി വരും. ടെസ്റ്റ് വളരെ കുറവ് മാത്രം ചെയ്യുന്ന ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കു ( നാൽപ്പതിൽ ഒന്നു) അൽപ്പം ആശ്വാസകരമാണ്

Advertisements