fbpx
Connect with us

Entertainment

ഈ സിനിമയിൽ മോഹൻലാൽ മന്ത്രം ചൊല്ലുന്ന സീൻമാത്രം ഡബ്ബ് ചെയ്തത് മോഹൻലാൽ അല്ല, അതൊരു വിശ്വാസപരമായ കാരണമുണ്ടായിരുന്നു

Published

on

Ratheesh Viswanath

കൃഷ്ണപ്പരുന്ത്

മാന്ത്രിക നോവലുകൾ എന്നും ഇഷ്ടമായിരുന്നു . മംഗളത്തിലും മനോരമയിലും ഏറ്റുമാനൂർ ശിവകുമാറിന്റെ മാന്ത്രിക നോവലുകൾ വായിച്ചു ഹരം കൊണ്ടിട്ടുണ്ട് (വേറെ നോവലിസ്റ്റിന്റെ പേരുകൾ ഓർമ വരുന്നില്ല ) .ഉപാസന മൂർത്തികളും ദുർദേവതകളും ഗന്ധർവന്മാരും ,നാഗങ്ങളും സർപ്പക്കാവും , മാന്ത്രിക തറവാടും അവിടുത്തെ കുളത്തിൽ ചത്ത് പൊങ്ങുന്ന വേലക്കാരിയും .പാല പൂക്കുന്ന യാമങ്ങളും ഒരിക്കലും തീരാത്ത ദാഹവുമായി അലയുന്ന സുന്ദരികളായ യക്ഷികളും -മാന്ത്രിക നോവലുകളിലെ സ്ഥിരം കഥാപാത്രങ്ങൾ ഇവരൊക്കെ തന്നെ ആയിരുന്നു. പ്രതികാരവും ലൈംഗികതയും മാന്ത്രികതയും എല്ലാം വേണ്ട വിധത്തിൽ ചേർത്ത് തയ്യാറാക്കുന്ന മാന്ത്രിക നോവലുകൾ ആഴ്ചപ്പതിപ്പുകൾക്കു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരുന്നു.1985 കാലഘട്ടത്തിൽ മനോരാജ്യത്തിൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച ,പ്രിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ സഹോദരി പുത്രൻ പി.വി തമ്പി എഴുതിയ നോവൽ ആണ് കൃഷ്ണ പരുന്ത് . പിന്നീട് ഇത് ഡിസി ബുക്ക്സ് പുസ്തകം ആയി ഇറക്കി .,ഞാൻ ഈ നോവൽ വായിക്കുന്നത് ഹൈ സ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് .. മാന്ത്രിക നോവലിന് വേണ്ട എല്ലാ ചേരുവകളെല്ലാം ചേർത്ത ഒരുഗ്രൻ സാധനം .

സാധാരണ മാന്ത്രിക നോവൽ പോലെ യക്ഷിയുടെ പ്രതികാര കഥ ആയിരുന്നില്ല കൃഷ്ണ പരുന്ത് ഒരു മാന്ത്രികന്റെ ഉയർച്ച താഴ്ചയുടെ കഥ അതിഭാവുകത്തോടെ നോവലിസ്റ്റ് ഇതിൽ വരച്ചു കാണിച്ചിരിക്കുന്നു . ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കാൻ തോന്നുന്ന ശൈലിയിൽ . മഹാ മാന്ത്രിക ഇല്ലമാണ് പുത്തൂർ തറവാട് ഗരുഡനും ഹനുമാനുമാണ് അവരുടെ ഉപാസന മൂർത്തികൾ . നാഗദംശമേറ്റ്‌ വരുന്നവരെ രക്ഷിക്കുന്നവരാണ് അവർ.അവിടുത്തെ മാന്ത്രികന് ബ്രഹ്മചര്യം നിർബന്ധം.തറവാട്ടിലെ നിലവിലെ മാന്ത്രികനായ പദ്മനാഭന്‍ തമ്പി തന്റെ മൃത്യു ആസന്നമായി എന്നു മനസ്സിലാക്കിയതോടെ തന്റെ സഹോദരിയുടെ മകനായ കുമാരന് മന്ത്രസിദ്ധി കൈമാറാൻ തീരുമാനിക്കുന്നു .എന്നാൽ സ്ത്രീലമ്പടനായ കുമാരന് മന്ത്രോപദേശം നൽകുന്നതിനെതിരെ തറവാട്ടിൽ നിന്നും എതിർപ്പുയരുന്നു.പക്ഷെ അതൊന്നും വകവെയ്ക്കാതെ പദ്മനാഭന്‍ തമ്പി കുമാരനെ മാന്ത്രികനാക്കുന്നു . തന്റെ മുൻ സ്വഭാവങ്ങൾ ഉപേക്ഷിച്ച കുമാരൻ അതിവേഗം മന്ത്ര സിദ്ധികൾ പഠിച്ചെടുതത്തോടെ .കുമാരൻറെ വൈഭവം നാടുനീളെ പരക്കുന്നു .

തന്റെ മുൻകാല ചെയ്തികളുടെ ഫലമായി മരിച്ച ലക്ഷ്മിക്കുട്ടി എന്ന വേലക്കാരി യക്ഷി ആയി കുമാരനെ പിന്തുടരുന്നുുണ്ടായിരുന്നു .കുമാരൻ കൃഷ്ണ പരുന്തിന്റെ സഹായഹത്തോടെ യക്ഷിയെ തളയ്ക്കുന്നു ബ്രഹ്‌മചര്യം സൂക്ഷിക്കുന്നിടത്തോളം ശല്യം ചെയ്യുകയില്ല എന്നു യക്ഷി സത്യം ചെയ്യുന്നു. ആ നാട്ടിലെ ദുര്‍മ്മാന്ത്രികന്‍ ആണ് ചൂരക്കാട്ടു ഭട്ടതിരി പുത്തൂർ തറവാടിനോട് അസൂയ ഉള്ള അയാളുടെ ഉപാസന മൂർത്തികൾ ആണ് വടയക്ഷിണിയും , ധൂമാവതിയും .ഇവരെ ഉപയോഗിച്ച് കുമാരനെയും കുടുംബത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും ശ്രീകൃഷ്‌ണ പരുന്തു തന്റെ ചിറകു വിരിച്ചു അവരെ സംരക്ഷിച്ചു കൊണ്ടിരുന്നു .നേരിട്ട് എറ്റുമുട്ടിയാൽ പരാജയപ്പെടും എന്നു മനസിലാക്കുന്ന ചൂരക്കാട്ടു ഭട്ടതിരി നാട്ടിലെ ഒരു വേശ്യയായ മീനാക്ഷി യെ ഉപയോഗിച്ച് കുമാരന്‍റെ ബ്രഹ്മചര്യം നശിപ്പിക്കാൻ നോക്കുന്നു. എന്നാൽ ഹനുമാൻ കുമാരന്റെ രക്ഷക്കെത്തുന്നു .

Advertisement

കാലം കടന്നു പോകവേ ലൈംഗിക ചിന്തകൾ കുമാരനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു .സ്ത്രീ സുഖം അനുഭവിച്ച കുമാരന് അതില്ലാതെ ജീവിക്കുക ദുഷ്കരമായിരുന്നു. ഒരു നിമിഷത്തിലെ ചാപല്യത്തിൽ മീനാക്ഷിയെ പ്രാപിക്കുന്ന കുമാരന്റെ ബ്രഹ്മചര്യം നശിക്കുന്നു .അതോടെ കുമാരന്റെ അത്ഭുത സിദ്ധികൾ നഷ്ടമാകുന്നു .ശ്രീ കൃഷ്ണ പരുന്ത് കുമാരനെ വിട്ടകലുന്നു. ഹനുമാൻ കുമാരനെ ഉപേക്ഷിക്കുന്നു.ബ്രഹ്മചര്യം നഷ്ടമായ കുമാരനെ തേടി ലക്ഷിമിക്കുട്ടിയുടെ പ്രേതം കൂടി വന്നതോടെ ആ മാന്ത്രികന്റെ പതനം തുടങ്ങുന്നു .

എന്നാൽ കുമാരൻ അടങ്ങിയിരിക്കാൻ തയ്യാറായില്ല .തനിക്കു നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കാൻ കുമാരൻ ദുർമന്ത്രവാദം പഠിക്കുന്നു വാർത്താളി ദേവിയുടെ ഉപാസകനായ കുമാരൻ വീണ്ടും ശക്തിശാലി ആയി തന്റെ എതിരാളികളെ നശിപ്പിക്കുന്നു. എന്നാൽ തന്റെ തറവാട്ടിലെ മാന്ത്രിക താളിയോലകള്‍ കൈക്കലാക്കുന്നതിനു തറവാട്ടു കൊട്ടാരത്തിൽ കയറിയ കുമാരനെ ഒരു കാലത്തു രക്ഷകനായ ശ്രീകൃഷ്‌ണ പരുന്ത് ആക്രമിക്കുന്നു. മഹാവിഷ്ണുവിന്റെ വാഹനത്തെ തടയുന്നതിന് കുമാരന്റെ ഉപാസന മൂര്‍ത്തിയായ, ഉഗ്രശക്തിശാലിയായ വാര്‍ത്താളിക്ക് പോലും സാധിക്കാതെ വന്നതോടെ ,അത്യപൂര്‍വ്വമായ മാന്ത്രിക ഗ്രന്ഥങ്ങളോടൊപ്പം പുത്തൂര്‍ തറവാടി നേയും കുമാരനേയും അഗ്നി വിഴുങ്ങുന്നതോടെ നോവൽ അവസാനിക്കുന്നു .

ഈ നോവൽ പിന്നീട് സിനിമ ആയപ്പോൾ കുമാരനായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. സൂപ്പർ ഹീറോ എന്ന പദവിയിലേക്ക് മോഹൻലാലിനെ ഉയർത്തുന്നതിന് ഈ സിനിമ കാരണമായി എന്നു എവിടെയോ വായിച്ചതോർക്കുന്നു. വാര്‍ത്താളി ദേവിയെ ഉപാസിക്കാത്തവർ അവരുടെ മന്ത്രം ചൊല്ലരുതെന്ന വിശ്വാസം ഉള്ളത് കൊണ്ട് ഇതിലെ മന്ത്രം ചൊല്ലുന്ന ഭാഗം ഡബ് ചെയ്തിരിക്കുന്നത് മോഹൻലാൽ അല്ല.

 1,208 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment35 mins ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured48 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 hour ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 hour ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment2 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment2 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment3 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence3 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment4 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment4 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment7 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment7 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured48 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 hour ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment19 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment21 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »