രൗദ്രം സിനിമയിലെ പ്രണയം..ആപ്പിച്ചായിയും നിർമലാ ജോണും

115

അജോ ജോർജ്

രൗദ്രം സിനിമയിലെ പ്രണയം..ആപ്പിച്ചയിയും നിർമലാ ജോണും..

രൗദ്രം എന്ന മമ്മുട്ടിയുടെ മാസ് പടം നമ്മൾ എല്ലാവരും ശ്രദിച്ചു കാണും..മാസ് ഡയലോഗുകളും ഉഗ്രൻ ആക്ഷനും കൊണ്ട് നിറഞ്ഞ ഒരു ഉഗ്രൻ മൂവി.. നരി ആയി മമ്മുട്ടിയും സേതു എന്ന കഥാ പാത്രം ആയി സായികുമാറും നിറഞ്ഞാടി.. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടത് വിജയരാഘവൻ അവതരിപ്പിച്ച പട്ടക്കാലിൽ പുരുഷോത്തമൻ പിള്ള എന്ന അപ്പിച്ചയിയെ ആണ്..
ക്രൂരനും എന്തും ചെയ്യാൻ മടിയില്ലാത്തവനും ആയ അപ്പിച്ചായിക്ക്‌ ഏറ്റവും ഇഷ്ടം സേതുവിനോടും പെങ്ങൾ സുഭദ്രയോടും തന്നെ ആയിരുന്നു.. എന്നാൽ ക്രൂരൻ ആയ ആ മനുഷ്യന്റെ മനസ്സിൽ ഈ എഴുപതാം വയസ്സിലും ഒരു പ്രണയം ഉണ്ടായിരുന്നു.. അവൾ ആണ് നിർമ്മലാ ജോൺ..

കാമത്തിനും ക്രൂരതക്കും അപ്പുറം അയാൾക്ക്‌ അവളോടുള്ള പ്രണയം അത് യഥാർത്ഥ പ്രണയം തന്നെ ആയിരുന്നു.. തിരികെ അവൾക്കും.. അവളെ കാണുമ്പോൾ അയാളുടെ ക്രൂരമായ മുഖത്തു വരുന്ന ഒരു പ്രണയം ഉണ്ട്.. ഒരു കാമുഖന്റെ ഭാവം വരുന്നുണ്ട് അയാൾക്ക്‌..
സേതു ആ പേരും പറഞ്ഞു കളിയാക്കുമ്പോൾ ഒരു വശം തളർന്ന ആ ചുണ്ടുകൊണ്ട് നാണം കലർന്ന ഒരു ചിരിയുണ്ട്.. ആ ചിരിയിൽ മുഖത്തുള്ള ക്രൂരത അപ്പാടെ മാഞ്ഞു പോകുന്നുണ്ട്..

ഇത്ര പിടിവാശിക്കാരൻ ആയ അപ്പിച്ചായിയെ അവൾ ജീവന് തുല്യം ആണ് സ്നേഹിക്കുന്നത്.. അയാളുടെ മുണ്ട് ഉടുപ്പിച്ചു കൊടുക്കുന്നതും.. എത്ര പെഗ് കഴിക്കണം എന്ന് തീരുമാനിക്കുന്നതും നിർമല ജോൺ ആണ്.. അയാളുടെ ഓരോ ഭാവ വ്യത്യാസങ്ങളും അവൾക്കറിയാം..അയാൾ അയാളുടെ വീട്ടിലേക്കു കയറി വരുന്നത് തന്നെ എടി.. എടിയേ എന്ന് വിളിച്ചു കൊണ്ടാണ്.. ഒരു ഭർത്താവിന്റെ അല്ലങ്കിൽ കാമുകന്റെ അധികാരത്തോടെ..

പുന്നപാറ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നേഴ്സിംഗ് സ്റ്റുഡന്റ് ആയ നിർമലാ ജോണിനെ സ്പോൺസർ ചെയ്തത് അപ്പിച്ചായി ആണ്.. അതിൽ നിന്നും അവർ തമ്മിൽ ഉള്ള ബന്ധം വർഷങ്ങൾ പഴക്കം ഉള്ളതാണ് എന്ന് മനസിലാക്കാം.. ഒരു വശം തളർന്നു പോയിട്ടും അവൾ അയാൾക്കൊപ്പം തന്നെ നിന്നു… അവസാനം അവൾ എല്ലാം നരിയോട് ഏറ്റു പറയുന്നത് പോലും അയാളെ അതായതു അപ്പിച്ചായിയെ രക്ഷിക്കാൻ തന്നെ ആണ്..അവളെ ഒന്ന് തല്ലേണ്ടി വന്നു എന്ന് നരി പറയുമ്പോൾ തന്റെ കയ്യിൽ ഉള്ള വടി ദേഷ്യത്തോടെ നരിക്ക്‌ നേരെ ആഞ്ഞു വീശുന്നുണ്ട് അപ്പിച്ചായി.. ഒരു കാമുകന്റെ ദേഷ്യത്തോടെ..

അവൾ മാപ്പ് സാക്ഷി ആവുകയും പ്രായത്തിന്റെ പരിഗണനയാൽ അപ്പിച്ചായിക്കു ശിക്ഷ കുറവ് കിട്ടും എന്ന് നരി പറയുന്നുണ്ട്. അത് അവളോടും പറഞ്ഞു കാണും..അയാളോടൊപ്പം ബാക്കി കാലം ജീവിവിക്കാം എന്ന് നിർമ്മല ജോൺ കണക്കു കൂട്ടുകയും ചെയ്തു കാണും..സേതു എന്ന ദുഷ്ടന്റെയും അവന്റെ പെങ്ങളുടെയും ശല്യം ഇല്ലാതെ അയാൾക്കൊപ്പം ജീവിക്കാൻ അവളും കൊതിച്ചു കാണും..
സേതുവിന്റെ മരണ ശേഷം അപ്പിച്ചായി ജയിലിൽ പോയി കാണണം.. പ്രായത്തിന്റെ പരിഗണന വെച്ച് അയാൾക്ക്‌ ശിക്ഷ കുറച്ചു കിട്ടി കാണണം എന്ന് നമ്മൾക്ക് ആഗ്രഹിക്കാം.. രാജക്കാട്ടിൽ എവിടെയോ അപ്പിച്ചായിയും നിർമലാ ജോണും സുഖം ആയി ജീവിക്കുന്നുണ്ടാവാം..
അല്ലങ്കിൽ ജയിലിൽ നിന്നും അപ്പിചായിയുടെ വരവിനെ പ്രതീക്ഷിച്ചു അവൾ ഇരിക്കുന്നുണ്ടാവാം.. ഒരു പാതി രാത്രിക്ക് അയാൾ വരും..എടി.. എടിയേ… എന്നും വിളിച്ചു.. ആ വിളിക്കു കാതോർത്തു അവൾ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവം.. അല്ലെ..അപ്പിച്ചായി റോക്ക്സ്..നിർമ്മല ജോൺ ഇഷ്ടം..

NB :- വട്ടു മൂക്കുമ്പോൾ എഴുതുന്നതാണ്.. തെറി പറയരുത്.. ബ്ലീസ്..