ലോകത്തിലെ തന്നെ എന്ന ഏറ്റവും കാല പഴക്കം കുറഞ്ഞ സംസ്കാരം

0
80

Raveendran Wayanad

ന്യുസിലാൻ്റിലെ തദ്ദേശവാസികൾ ആണ് മാവോറി ജനസമൂഹം – മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ സവിശേഷതകൾ പുലർത്തുന്ന വിഭാഗമാണ് മാവോറികൾ. ന്യൂസിലാൻ്റിൽ തന്നെ ആദ്യമായി സ്ഥിരം താമസമാക്കിയ ജനതയാണ് – ഇവർ

ഇന്ന് ലോകത്തിലെ തന്നെ എന്ന ഏറ്റവും കാല പഴക്കം കുറഞ്ഞ സംസ്കാരം എന്ന ചോദ്യത്തിൻ്റെ ഉത്തരം മാവോറിസംസ്കാരം എന്നതാണ് .ഈ സംസ്കാരം രൂപപ്പെട്ടത്എകദ്ദേശം 700 വർഷങ്ങൾക്ക് മുൻ മ്പ് മാത്രമാണ്. ഈ ജനവിഭാഗത്തിൻ്റെ ചരിത്രം – തുടങ്ങുന്നത് പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിലും പതിനാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലും ഉണ്ടായിരുന്ന സമുദ്ര മാർഗ്ഗം വഴിയുണ്ടായ കുടിയേറ്റത്തിൽ നിന്നാണ് ന്യൂസിലാൻ്റിലേക്ക് പേളി നേഷ്യ ദ്വീപു സമൂഹത്തിൽ നിന്ന് വ്യാപകമായ കുടിയേറ്റം നടക്കുകയും വ്യത്യസ്തമായ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു .മാവോറി കാലഘട്ടത്തെ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട് (AD 1300 മുതൽ AD 1500 വരെയും ക്ലാസിക്ക് കാലഘട്ടം 1500 മുതൽ 1642 വരെയും മാണ് ഈ ജനതയുടെ ആദ്യകാല ജീവിതരീതികളുടെ ‘തെളിവുകൾ വൈറാവു ബാർ പോലെയുള്ള പുരാവസ്തു സെറ്റുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Image may contain: 1 person, standing, tree, beard, outdoor and natureകുടിയേറ്റത്തിആദ്യകാലഘട്ടത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം പെതുവെ തണുത്ത കാലവസ്ഥയുള്ള ന്യൂസിലാൻ്റിൽ പോളിനേഷ്യൻ ഭൂപ്രദേശങ്ങളിൽ നിന്നു കെണ്ടു വന്ന വിളകളും മറ്റും കാര്യമായി വളരാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു’ ഈ സാഹചര്യത്തിൽ പക്ഷികളെയും സമുദ്രജീവികളെയും വേട്ടയാടിയും മാണ് കഴിഞ്ഞിരുന്നത് – പീന്നീട്ന്യൂസിലാൻ്റി ലെകാലവസ്ഥയിൽ ഉണ്ടായ മാറ്റവും മറ്റും മാവോറി ചരിത്രത്തിലെ ക്ലാസിക്ക് ഘട്ടത്തിൻ്റെ ആരംഭം ത്തിലെക്ക് നയിക്കുകയാണ് ഉണ്ടായത് സമൂഹ്യവും സാംസ്കാരികവും മായ ഉയർത്തെഴുന്നേല്പ് ഉണ്ടായത് ഈ ഘട്ടത്തിൽ ആണ് അവരുടെ കലാരൂപങ്ങളുടെ പിറവിയും കെട്ടുറപ്പുള്ള ഭരണസംവിധാനവും പ്രതിരോധത്തിനായി സൈനിക നിരയും ഉയർന്നു വന്നത് ഈ കാലഘട്ടത്തിൽ ആണ് .( AD1500 കാലഘട്ടത്തി തന്നെ ഒരു കൂട്ടം മാവോറി ജനത ന്യൂസില്ലാൻ്റിലെ തന്നെ ചാത്തം ദ്വീപുകളിലെയ്ക്ക് കുടിയേറുകയും മൊറിയോറി എന്നറിയപ്പെടുന്ന ജനതയായി വികാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്)

Image may contain: 3 people1642 മുതൽ യൂറോപ്യൻ ന്മുടെ കടന്നുവരവ് മാവോറി ജനതയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി പാശ്ചാത്യ ഭക്ഷണം. സാങ്കേതിക വിദ്യ. ആ യുദ്ധങ്ങൾ. പുതിയ സംസ്കാരം എന്നിവയുറോപ്യൻ കുടിയേറ്റക്കാരിൽ നിന്ന് ഇവർക്ക് പകർന്നു കിട്ടി പ്രത്യേകിച്ച് ബ്രിട്ടിഷുകാരിൽ നിന്ന് മാണ്
ന്യൂസിലാൻ്റിൽമാത്രം 2018-ലെ Cen susപ്രകാരം മാവോറി ജനസംഖ്യ 775, 836- ആണ്
മാവോറി ജനതയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഹാക്ക’ എന്ന പേരിൽ അറിയപ്പെടുന്ന നൃത്തം’യുദ്ധങ്ങളും മറ്റും തുടങ്ങുന്നതിനു മുൻ മ്പ് അവതരിപ്പിച്ചിരുന്ന ഇതിനെ യുദ്ധ നൃത്തമായി കണക്കാക്കുന്നു ‘ന്യൂസിലാൻ്റിലെ റഗ്ബി ടീം കളിക്കാർ കളി തുടങ്ങുന്നതിനു മുമ്പ് ഇപ്പോഴും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. പരമ്പരാഗതമായി ആളുകളെ സ്വാഗതം ചെയ്യുന്നതിനു വേണ്ടി ഇവർ ഉപയോഗിക്കുന്ന ഒന്നാണ് മൂക്ക് നെറ്റിയിൽ പരസ്പരം അമർത്തി കൊണ്ട് അഥിതിയെ സ്വാഗതം ചെയ്യുന്നു – ഇതിനെ ഹോങ്കി എന്നാണ് വിളിക്കാറുള്ളത്

Maori tribe and haka dance - Save Our Greenമാവോറി സംസ്കരത്തിൻ്റെ മറ്റെരു പ്രധാന സവിശേഷതയാണ് ശരീരത്തിൽ ഫേഷ്യൽ ടാറ്റൂ ശരീരത്തിൽ പതിക്കുക വിവിധ രൂപത്തിലും വർണ്ണത്താലും മുള്ള ടാറ്റൂ ഇവർ പതിപ്പിക്കുന്നു ഇത്പ്രധാനമായും പുരുഷന്മർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി കാണുകയും ചെയ്യുന്നു “മോക്കോ ” എന്നാണ് ഈ ടാറ്റൂ പതിക്കുന്നതിന്നെ മാവോറികൾക്കിടയിൽ അറിയപ്പെടുന്നത് ചർമ്മത്തിൽ മൂർച്ചയുള്ള പി ഗ്മെൻ്റ് ഉപയോഗിച്ചാണ് ആദ്യകാലങ്ങളിൽ മോക്കോ ചെയ്തത് എന്നാൽ ഇപ്പോൾ മിക്ക ആളുകളും ആധുനിക രീതി ഉപയോഗിക്കുന്നു ‘
മാവോറികൾക്ക് വിലപ്പെട്ട ഒന്നാണ് green stone – എന്ന കല്ല് ന്യൂസിലാൻ്റിലെ പടിഞ്ഞാറൻ കടൽ തീരത്ത് ഇത് ധാരാളമായി കാണുന്നു ആഭരണങ്ങൾ നിർമ്മിക്കാനും ആയുധങ്ങൾക്കും .മറ്റും ഇത് ഉപയോഗിക്കുന്നു.

Coronavirus outbreak forces Māori tribe to stop traditional nose-to-nose  greeting - Daily Starഭക്ഷണം പാകം ചെയ്യുന്നതിനുമുണ്ട്ഇവരുടെ ഇടയിൽ പ്രത്യേക ത മണ്ണിൽ ആഴത്തി ഒരു കുഴിയുണ്ടാക്കി അതിൽ തീ കത്തിക്കുകയും കല്ലുകൾ ഈ കനല്ലില്ലെക്ക് ഇടുകയും കല്ല് ചൂടാവുമ്പോൾ കാബേജ് ഇലകകളിലോ വാട്ടർ ക്രേസിലെ പെതിഞ്ഞ് തീ കത്തുന്നത് തടയുകയും ഒരു വലിയ പാത്രം കുഴിയിലെക്ക് താഴ്ത്തിവയ്ക്കുകയും അതിലെക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നു പാകം ചെയ്യുന്നതിന് മൂന്ന് മണിക്കുറിൽ ഏറെ സമയം എടുക്കുന്നു പ്രധാനമായും ആട് ‘ പന്നി’ കോഴി’ ഉരുളകിഴങ്ങ്’ കു മേര(ഒരു തരം മധുര കിഴങ്ങ് എന്നിവയാണ് ഉപയോഗിക്കുന്നത്

Maori1800 കളുടെ കാലഘട്ടത്തിന് മുൻ മ്പ്അതായത് പൂർണ്ണമായും മാവോറി ജനത ബ്രിട്ടീഷ്കോളനി വല്കരിക്കുന്നതു വരെ ഇവരു ടെ ഭാഷയായ മോറി ലിഖിത ഭാഷയായിരുന്നില്ല – വാമൊഴികളിലൂടെയായിരുന്നു ഇവർ അറിവുകൾ തലമുറകൾക്ക് കൈമാറിയിരുന്നത് പാട്ടുകളായുംമായും കഥകളുമായും ഇവ ഇപ്പോഴും നിലനില്ക്കുന്നു. സംഗീതവും നൃത്തവും ഇവർക്ക് ജീവിതത്തിൻ്റെ ഭാഗമായി തന്നെ ഒഴിച്ചുകൂടാൻ പറ്റത്തതാണ് നടോടി കഥകളും പൈതൃകമായ അറിവുകളും ഇവർ നൃത്തരൂപത്തിൽ അവതരിപ്പിക്കാറുണ്ട് ഈ നൃത്തരൂപത്തെ കപ ഹാക്ക എന്നാണ് വിളിക്കാറുള്ളത്. മികച്ച യോദ്ധാക്കൾ – ക്കൂടിയാണ് മാവോറികൾ – ഒരു കാലത്ത് ശത്രു വിനെ വധിച്ചതിന് ശേഷം അവരുടെ എല്ലുകൾ ഉപയോഗിച്ച് ആയുദ്ധങ്ങൾ നിർമ്മിച്ചിരുന്നു ഇവർ ന്യൂസിലാൻ്റ് സർക്കാർ ഇവർക്ക് വേണ്ടി ഒരു പ്രത്യേക മിലിട്ടറി യൂണിറ്റ് തന്നെയുണ്ടാക്കിട്ടുണ്ട്.

South Pacific—the Maori People of New Zealand - Owlcation - Education