നരവംശ ശാസ്ത്രത്തിന് എന്നും അത്ഭുതമായ ജനവിഭാഗമാണ് തെക്കൻ അമേരിക്കൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഇൻകാ ജനത

68

Raveendran Wayanad

നരവംശ ശാസ്ത്രത്തിന് എന്നും അത്ഭുതമായ -ജന വിഭാഗമാണ് തെക്കൻ അമേരിക്കൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഇൻ കാജനത- അവരുടെ നിർമ്മിതികളും മറ്റും എന്നും ലോക പ്രശസ്ത വും ആശ്ചര്യംജനിപ്പിക്കുന്നതുമാണ്. ഇൻകാ സാമ്രജ്യത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് അവർ കാർഷികവൃത്തിക്കുംമറ്റും ഉപയോഗിച്ചിരുന്ന ഭൂപ്രദേശമായ (Sacred Valley ) സേക്രഡ് വാലി എന്നും പവിത്ര താഴ്വര എന്നും അറിയപ്പെടുന്നു ഇവിടം – ഇൻ കകൾക്ക് മുൻ മ്പ് ഇവിടെ അതി വസിച്ചിരുന്ന ചന പത നാഗരികതയും Bc 800 റിൽ ഇവർ ആണ് പവിത്ര താഴ്വരയിലെ ആദ്യ കാല താമസക്കാർ അതിനു ശേഷം AD 500 മുതൽ 900 വരെ അധിവസിച്ചിരുന്ന കിൽ കെ നാഗരികതയും AD 900 മുതൽ 1450 ഇൻകാൻ സാമ്രജ്യത്തിന്റെ ഭാഗമായും ഈ ഭൂപ്രദേശം നിലകൊണ്ടു സ്പാനി ഷ് അധിനിവേശത്തിന്റെ വേദി ക്കൂടിയാണ്‌ ഇവിടം -https://www.globerovers-magazine.com/sacred-valley-peru/
ഇൻ കാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ ഇപ്പോഴും ഈ താഴ്വരയിൽ പലയിടത്തും ചിതറി കിടപ്പുണ്ട്.

പെറുവിലെ. ഇൻകാ സാമ്രാജ്യത്തിന്റെ തലസ്ഥനമായിരുന്ന കുസ് കോയിൽ നിന്ന് 20 കിലോമീറ്റർ വടക്ക് ഭാഗത്ത് ആയി ആൻഡി യൻ പീഠഭൂമിയിൽ നിന്ന് ഉരുതിരിഞ്ഞ ഇൻകാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ ആണ് ഇവിടെ കാണാന്നാവുന്നത് മലനിരകളുടെ താഴ്വരയാണ് സേക്രഡ് വാലി – മാച്ചുപിച്ചു അടക്കമുള്ള മഹാ നിർമ്മിതികളുടെ സൃഷ്ട്ടാക്കൾ ആണ് ഇൻ കാ ജനവിഭാഗം . എന്നാൽ സമ്പന്നമായ ഒരു കാർഷിക സംസ്കാരം കൂടി ഇവർക്ക് ഉണ്ടായിരുന്നു – ഇവരിൽ തന്നെ നല്ലൊരു വിഭാഗം കഠിന അധ്വാനികൾ ആയ കർഷകർ ആയിരുന്നു.

ഇൻകകളുടെ വാസസ്ഥലത്തിന്റെ ഒരു പ്രധാന മേഖല കൂടിയായിരുന്നു ഇവിടം – ഫലഭൂയിഷ്ഠമായ ഈ പ്രദേശത്ത് വ്യപകമായ തോതിൽ ചോളം കൃഷി ചെയ്തിരുന്നു അതുപോലെ കുരുമുളക്, കൊക്കോ തുടങ്ങിയവയും ഇതിൽപ്പെടുന്നു – മണ്ണെലിപ്പ് തടയാൻ ഭൂമിയെ തട്ടുകൾ ആയി തിരിച്ചു കെണ്ടായിരുന്നു ഇവർ കൃഷി ചെയ്തിട്ടുള്ളത് അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും കാണാവുന്നതാണ് ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടം മാണ് മോറെ
https://theurgetowander.com/…/the-mystical-inca-ruins…/
സേക്രഡ് വാലിയിലെ പ്രധാന ഇടങ്ങളും അവയുടെ പ്രത്യേകതകളും – വിവരണം ചുരുക്ക രൂപത്തിൽ
മോറെ
കുസ്കോ നഗരത്തിൽ നിന്ന് 74 കിലോമീറ്റർ അകലെയാണ് മൊറെ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് 3,385 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇൻകാ സാമ്രാജ്യത്തിന്റെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ തന്നെ പ്രധാനപ്പെട്ട ഇടം കൂടിയാണ് വൃത്താകൃത്തിയിലുള്ള ഗർത്തം പോലെ തോന്നിപ്പിക്കുന്നഒരു മൺതട്ടുകളുടെ ശ്രേണിയാണ് ഇത് ഇൻ കാ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കെണ്ടു വരുന്ന പരീക്ഷണത്തിനും നടീലിനുമായി ഇവിടം ഉപയോഗിച്ചിരുന്നു മൊറേ സോക്രഡ് വലി വ്യതസ്തമായ കാല വസ്ഥയും ഉയരത്തിലുള്ള ഭൂപ്രകൃതിയും കാർഷികവിളകളുടെ പരീക്ഷണത്തിന് അനുകൂലമാണ് എന്ന കണ്ടെത്തൽ തന്നെയാണ് ഇതിന് കാരണം തീരപ്രദേശങ്ങളിൽ നിന്നു അതുപോലെ കൊടും വനങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ തണുത്ത കാലവാസ്ഥയിലും ഉയർന്ന ഇടങ്ങളിലും ഉത്പാദിപ്പിക്കുക എന്ന രീതിയാണ് ഇവിടെ നടക്കുന്നത് അതിനു വേണ്ടി പ്ലാറ്റ്ഫോമുകൾ ക്രമീകരിച്ചിരുന്നു
.
മരാസ് – കുന്കോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മറാ സ് . ഉപ്പ് നിർമ്മാണത്തിന് പ്രശസ്തമാണ് ഇവിടം. ഇൻ കാ കാലഘട്ടത്തിന് മുൻ മ്പ് തന്നെ ഇവിടെ ഉപ്പു നിർമ്മാണം ആരംഭിച്ചതായി കരുതുന്നു – 5000 യിരത്തിൽ അധികം ഉപ്പു ബാഷ്പീകരണ കുളങ്ങൾ ഇവിടെയുണ്ട്. ഒരു ഭൂഗർഭ അരുവിയിൽ നിന്ന് പുറതൊയ്ക്ക് വരുന്ന സ്വാഭവിക നീരുറവയിൽ നിന്ന് ആണ് ഉപ്പ് ഉത്പാദിപ്പിക്കുന്നത് ആദ്യ കാലങ്ങളിൽ തന്നെ വെള്ളം താഴെയ്ക്ക് ഒഴുകുന്ന തരത്തിൽ ആണ് ഓരോ ഉപ്പു കുളങ്ങളും ക്രമീകരിച്ചിട്ടുള്ളത് ചെറിയ ചെറിയ ചാലുകൾ വഴി വെളളം ഒരോ ഉപ്പു കിണറിലും എത്തിക്കുന്നു മാസത്തിൽ ഒരിക്ക ൽ ഇവിടെ നിന്ന് ഉപ്പ് ശേഖരിക്കുകയും ചെയ്യുന്നു. ലോക പൈതൃക പട്ടികയിൽ ഇടം പിടിച് ഒന്നാണ് മരാസിലെ ഉപ്പു ഖനികൾ
മരാസിൽ തന്നെ നിരവധി ഇൻ കാ ജനവിഭാഗത്തിന്റെ കല്ലിൽ തീർത്ത ശവകൂടി രങ്ങൾ കാണാവുന്നതാണ്
പിസാക്ക് ——-https://www.machutravelperu.com/blog/pisac-cusco

കു സ്കേ നഗരത്തിൽ നിന്ന് 33 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒന്നാണ് പിസാ ക് പട്ടണം – ഇതിനെ സേക്രഡ് വാലിയുടെ കവാടം എന്ന് അറിയപ്പെടുന്നു. കല്ലിൽ തീർത്ത നിരവധി ശിലാഫലകങ്ങളും നിർമ്മിതികളും മറ്റും. മാച്ചു പ്പിച്ചുവിനോട് താരതമ്യപ്പെടുത്താവുന്ന ഏറ്റവും മികച്ച ഉദാഹരണങ്ങൾ ആണ് ചിതറി കിടക്കുന്ന ശില ഫലകങ്ങളിൽ തന്നെ നാല് മേഖലകൾ ആയി തിരിച്ചിട്ടുണ്ട് ഇതിനെ . പി സാക്ക , ഇന്തി ഹുവാന. ക്വ ല്ലാ കാസ. കിഞ്ചി റാക്കെ. എന്നിങ്ങനെയാണ് അറിയപ്പെടുന്നത് ജ്യോതിശാസ്ത്ര പരമായും ആചാരപരമായും ഇൻകാ ജനതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഇടം മാണ് ഇവിടെ. കല്ലിൽ നിർമിച്ച ആകർഷകമായ ഇൻ കാ ക്ഷേത്രങ്ങളും , തട്ടുകൾ ആയി തിരിച്ച് ചോളം കൃഷി ചെയ്തിട്ടുള്ള നിർമ്മാണ രീതിയും ഇവിടെ ഇപ്പോഴും കാണാൻ കഴിയുന്നു ഇൻ കാകൾ സൈനിക പരമായും മതര പരമായും കാർഷികമായും ഈ ഭൂപ്രദേശത്തെ ഉപയോഗിച്ചിരുന്നു
ഒല്ലന്റെ ടാംബോ ——————https://www.touropia.com/ollantaytambo-ruins/

സേക്രഡ് വാലിയെ കുറിച്ച് പറയുമ്പോൾ ഒല്ലന്റെ ടാംബോ എന്ന ഇൻ കാ പ്രദേശത്തെ വിവരിച്ചിലെങ്കിൽ – പൂർണ്ണമാവില്ല – അത്രമാത്രം പ്രധാന്യം അർഹിക്കുന്നു ഇവിടം ഒല്ലന്റെ ടാബോയിലെ ഇൻകാ അവശിഷ്ടങ്ങൾ മതപരമായി പ്രധാന്യം മുള്ളവയാണ് എന്നിരുന്നാലും അവതന്ത്ര പരമായ പ്രധാന്യവും അർഹിക്കുന്നവയും ആണ് 1400 കളിൽ ഇൻ കാകൾ നിർമ്മിച്ച വലിയ കോട്ടയും സൂര്യന്റെ ക്ഷേത്രവും കല്ലുകളിൽ നിർമ്മിച്ചിട്ടുള്ള പുരാതന ചിഹ്നങ്ങളോടെയുള്ള അടയാളങ്ങളും ഇപ്പോഴും ഇവിടെ കാണാവുന്നതാണ് 1536-റിൽ ഇങ്കകൾ സ്പാനിഷ് സൈന്യത്തെ തുരത്തിയ പെറുവിലെ ഒരോ ഒരു സ്ഥലമെന്ന ഖ്യാക്തിയും ഇതിനുണ് ആറ് മോണോലിത്തുകളുടെ മതിൽ എന്നറിയപ്പെടുന്ന ഒരു നിർമ്മിതിയും ഇതിൽപ്പെടുന്നു എന്നാൽ അജ്ഞാതമായ കാരണത്താൽ ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചിട്ടില് ആസൂത്രണ പരമായ ഒരു നിർമ്മിയായി ആണ് കുന്നിൻ മുകളിൽ ഒല്ലന്റെ ടാബോ പട്ടണം നിർമ്മിച്ചിരിക്കുന്നത് മലമുകളിൽ നിന്ന് പട്ടണത്തിലെയ്ക്ക് കനാലുകൾ വഴി ജലം എത്തിച്ചും നിരവധി ബ്ലേക്കുകൾ ആയി തിരിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു എല്ലാം വീടുകൾക്കും കൂടി ഒരു പ്രധാ കാവാടം എന്ന നിലയിൽ ക്രമികരിച്ചായിരുന്നു നിർമ്മാണ രീതി ഒല്ലൻ ടാംബോ യുടെ എതിർ വശത്തുള്ള മലയുടെ താഴ്വാരത്തുള്ള ഒരു ക്വാറിയിൽ നിന്ന് കല്ലുകൾ കൊണ്ടുവന്നാണ് ഇവിടെ നിർമ്മാണം ങ്ങൾ എല്ലാ നടത്തിയിരുന്നത് – ക്വാറിയിലെയ്ക്കും – ഒ ല്ലൻ ടാംബോ പട്ടണവും തമ്മിലുള്ള ദൂരം 6 കിലോമീറ്റർ വരെയുണ്ടായിരുന്നു കുറുകെ ഒരു നദിയും ആയിര കണക്കിന് തെഴിലാളികൾ കഠിന അധ്വാനം ചെയ്യുകയും പ്രത്യേകസാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവർ ഇവിടെയ്ക്ക് കല്ലുകൾ എത്തിച്ചിരുന്നത്
–.. ഉറു ബാംബ————https://www.peru-explorer.com/cusco/urubamba_peru.htm

സേക്രഡ് വാലിയിലെ ഏറ്റവും മനോഹരമായ ഇൻകാ നഗരങ്ങളിലെന്നാണ് ഉറു ബാംബ വർഷം മുഴുവൻ അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെയുളളത് ധാരളം പഴങ്ങൾ കൃഷി ചെയ്യുന്ന ഇവിടം പീച്ച്. ചെറി ട്രീ. ക്വിൻ സ്.സ്ട്രേ ബറി എന്നിവ പ്രധാന കൃഷി കൾ ആണ് . ഇൻ കാ സാമ്രാജ്യത്തിലെ പ്രധാന കാർഷിക കേന്ദ്രങ്ങളിൽ ഒന്നാണ് ഇത് ഇൻകാ നിർമ്മികളുടെ കൂറ്റൻ മതിലുകൾ ഇവിടെ പ്രശസ്തമാണ്