“നീ ഒരു കാര്യം ചെയ്യൂ ഞാൻ സിബ് തുറന്ന് തരാം അതുകൂടി എടുക്കടാ മൈരേ…” ഇതാണ് ഈ കാലത്തെയും കേരള പോലീസ്

0
507

Ravi Binuraj

കൊലക്കേസ് പ്രതിയെ “ശാസ്ത്രീയമായി” കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഉരുട്ടി കൊലപ്പെടുത്താൻ നേതൃത്വം നൽകിയ ഐ പി. എസ് ഉദ്യോഗസ്ഥൻ പ്രമോഷനും നേടി ഫൂളിംഗ് ഗ്ലാസ്സും വച്ച് സൂപ്പർ സ്റ്റാറായി വിലസുന്ന നാടാണ് കേരളം. ആ കേസ് സത്യസന്ധമായി അന്വേഷിച്ച മറ്റൊരു പോലീസുദ്യോഗസ്ഥൻ മുകളിൽ നിന്നുള്ള സമ്മർദ്ദവും, പീഡനങ്ങളും താങ്ങാനാവാതെ ആത്മഹത്യ ചെയ്തതും ഇതേ കേരളത്തിൽ തന്നെ. തന്റെ സ്റ്റാഫായ പോലീസുകാരിക്ക് ബാങ്ക് ലോൺ കൊടുക്കാത്തതിന്റെ പേരിൽ വേറൊരു ഐ. പി. എസ് കാരിയുടെ പദ്ധതിയുടെ പേരിലാണ് ഒരു പാവപ്പെട്ട ബാങ്ക് മാനേജർക്കെതിരെ കള്ളക്കേസെടുത്തു ദിവസങ്ങളോളം ക്രൂരമായി തല്ലി ചതച്ചത് .

കേസ് കോടതിയിലെത്തിയപ്പോ മാനേജരുടെ ക്യാബിൻ പൂർണ്ണമായും ഗ്ലാസ് കൊണ്ടായിരുന്നു എന്ന ഒറ്റ കാരണത്താലാണ് അങ്ങോർ ക്യാബിനുള്ളിൽ വച്ച് പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രെമിച്ചു വെന്ന കള്ളക്കേസിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത്. ( ഈ ഐ. പി എസ് കരിക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും വലിയയൊരു തുക നഷ്ടപരിഹാരം മേടിച്ച് കേസ് പിന്നീട് ഒത്തു തീർപ്പാക്കുകയും ചെയ്തു ആ ബാങ്ക് മാനേജർ കൊഞ്ഞാണൻ ) ഇനി വേറെ കുറേ ഐ. പി. എസ് സിംഹങ്ങളുണ്ട്. സർവീസിൽ കയറിയാലും പഠിച്ചു കൊണ്ടേ യിരിക്കും. സ്ക്കോട്ട്ലാൻഡ് യാർഡിൽ നിന്നുമൊക്കെ ആധുനിക പോലീസ് “സർവ്വീസിനെ” പറ്റിയൊക്കെ തലങ്ങും വിലങ്ങും പഠിച്ച് കൊട്ടക്കണക്കിന് ബിരുദമൊക്കെ നേടും. കിം ഫലം.

പോലീസ് അക്കാദമിയിൽ നിന്ന് ട്രെയിനിങ് കിട്ടിയിറങ്ങുന്നത് നല്ലൊരു ശതമാനവും നെയ്യാർ ഫെയിം ആഭാസന്മാർ തന്നെ. ഇനി സി. ഐ മുതൽ താഴോട്ട് വന്നാലോ കുറച്ചു നാൾ റെസ്റ്റെടുക്കണമെന്ന് തോന്നുമ്പോ അല്ലെങ്കിൽ ഒരേ സ്റ്റേഷനിൽ തന്നെ ജോലി ചെയ്തു മടുക്കുമ്പോ ഒരു ചെയ്ഞ് ഒക്കെ വേണമെന്ന് തോന്നിയാൽ പരാതിക്കാരന്റെ കൂമ്പിനിട്ട് പെരുക്കുക, ഭീഷണി പെടുത്തുക,കള്ളക്കേസിൽ കുടുക്കുക തുടങ്ങിയ സുകുമാര കലകളങ്ങോട്ട് പ്രയോഗിക്കും. ആരെങ്കിലും ഷൂട്ട്‌ ചെയ്ത് വീഡിയോ വൈറലായാലോ ഖുശിയോട് ഖുശി. സ്ഥലം മാറ്റമാണെങ്കിൽ മേൽപ്പറഞ്ഞ വിരസത മാറിക്കിട്ടും. സസ്പെൻഷനാണെങ്കിലോ കുറേ നാൾ ശമ്പളത്തോടെ റെസ്റ്റും തരാവും.കൂടാതെ അസോസിയേഷൻ വക സംരക്ഷണവും. അതിൽ കൂടുതലൊന്നും കൂടുതലൊന്നും സംഭവിക്കാനില്ലെന്ന് ഇത്തരം എമ്പോക്കികൾക്ക് നന്നായറിയാം.സർക്കാറിനോട് പറയാനുള്ളത് ഇതാണ്.. ഇവനെയൊക്കെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ സർവ്വീസ് ചട്ടങ്ങൾ ഇരുമ്പുലക്കയൊന്നുമല്ല.

Image may contain: 1 person, standingഇന്ന് നെയ്യാറിലെ പോലീസ് സ്റ്റേഷന് മുൻപിൽ നിന്ന് നിസഹായയായി നിലവിളിച്ചു ആ പെൺകുട്ടിയും, അപമാനിതനായ അച്ഛനും, ഒരു മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന ഈ വറുതി കാലത്ത് ഒരു നേരത്തെ വറ്റിന് വേണ്ടി വഴിയോരത്തു കച്ചവടം നടത്തിയതിയെന്ന മഹാപാരാധത്തിന്റെ പേരിൽ സി. ഐ ഏമാന്റെ കൊടുങ്ങല്ലൂർ സ്തുതി കേൾക്കേണ്ടി വന്ന ആ ചെറുപ്പക്കാരും രാജ്യത്തെ പൗരന്മാരാണ്.ആത്മാഭിമാനമുള്ളവരാണ്. അത് മറന്നിട്ട് ചങ്കിന്റെ എണ്ണം പെരുക്കി പറഞ്ഞിരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. നിങ്ങളെത്ര പേർത്തും പേർത്തും പറഞ്ഞാലും നാല് വർഷത്തെ ഭരണ നേട്ടങ്ങളുടെ പാൽ പായസത്തിൽ ഒരു തുള്ളി മണ്ണണ്ണ യിറ്റിക്കാൻ ഈ ഒരൊറ്റ ഡിപ്പാർട്മെന്റ് മതി.ചരിത്രമെന്നത് ഇടത് മുന്നണിയുടെ പോലീസ് നയത്തിന്റെ പിന്നാമ്പുറങ്ങളിൽ നീതിക്കായി കൈ കെട്ടികുനിഞ്ഞു നിൽക്കുന്ന കുടിയാനൊന്നുമല്ല സർ, അതൊരിക്കലും പ്രതികാരം ചെയ്യാതെ കടന്ന് പോയിട്ടുമില്ല.
അതോർമ്മവേണം..

സുഹൃത്ത് നൗജാസ് മുസ്തഫയ്ക്ക് (Noujas Musthafa) ആലപ്പുഴ പോലീസിൽ നിന്നുണ്ടായ സമാനമായ തിക്താനുഭവം അദ്ദേഹം തന്നെ വിവരിക്കുന്നത് വായിക്കൂ

തിരുവനന്തപുരം നെയ്യാർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരനോട് മോശമായി പെരുമാറിയ പോലീസ് ഓഫീസറുടെ വീഡിയോ കണ്ടത് കൊണ്ടും അതിന്മേൽ നടപടിയുണ്ടായത് കൊണ്ടും മാത്രം കുറിക്കുകയാണ്

ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി എനിക്കുണ്ടായ ഒരു ദുരനുഭവം , ഞാൻ എന്ന വ്യക്തിയെ അപമാനഭാരം കൊണ്ടും നിസ്സഹായത കൊണ്ടും ആത്മരോഷം കൊണ്ടും അടിമുടിയുലച്ച ഒരു ദുരനുഭവം ഞാൻ പങ്ക് വെക്കുകയാണ് . ബഹുമാനപ്പെട്ട കേരളാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തത് കൊണ്ടാണ് ഇത് വരെ നവമാധ്യമത്തിൽ ഞാനിത് പറയാതിരുന്നത്

ആലപ്പുഴയിൽ നിന്നും എന്റെ സ്വദേശത്തേക്ക് ഞാനും എന്റെ ഒരു സുഹൃത്തും കൂടി അദ്ദേഹത്തിന്റെ മാരുതി ആൾട്ടോ കാറിൽ സഞ്ചരിക്കുന്ന സമയം മാന്നാർ നായർ സമാജം സ്‌കൂളിന് സമീപത്തായി പോലീസിന്റെ വാഹനപരിശോധനയിൽ ഞങ്ങളെ കൈ കാണിച്ച് നിർത്തുകയുണ്ടായി. ഡ്രൈവറുടെ സമീപം ഇരുന്ന ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞ് വാഹനം കൈ കാണിച്ച ഹോം ഗാർഡ് ഞങ്ങളെ എസ്.ഐയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റ് ബെൽറ്റ് ഉപയോഗയോഗ്യമല്ലാത്തത് കൊണ്ടാണ് അത് ധരിക്കാതിരുന്നതെന്നും അത് പൊട്ടിയിരിക്കുകയാണ് എന്നും ഞങ്ങൾ സബ് ഇൻസ്പക്ടറോട് പറയുകയുണ്ടായി. അതല്ലാതെ മനപ്പൂർവ്വം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതല്ല എന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിയമപ്രകാരം അടക്കേണ്ട പിഴ അടക്കുവാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ഉപയോഗയോഗ്യമല്ലാത്ത സീറ്റ് ബെൽറ്റ് നന്നാക്കേണ്ട ചുമതല വാഹനം ഉപയോഗിക്കുന്നവർക്ക് തന്നെയാണെന്ന് അറിയുന്നത് കൊണ്ട് പിഴയടക്കുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ സമയത്താണ് അവിടെ വാഹനപരിശോധന നടത്തിയിരുന്ന ഒരു സിവിൽ പോലീസ് ഓഫീസറുടെ വസ്ത്രധാരണം ഞാൻ ശ്രദ്ധിച്ചത്

യൂണിഫോമിന്റെ മുകളിലുള്ള ബട്ടൺ ധരിക്കാതെ, മുഖത്ത് ഒരു മാസ്ക് പോലും ധരിക്കാതെ തൂവാല കെട്ടി നിന്ന അദ്ദേഹത്തെ കണ്ടപ്പോൾ, തൂവാല കെട്ടിപ്പോയി പോലീസ് പിഴയടപ്പിച്ച ദിവസവേതനക്കാരനായ എന്റെ ഒരു സുഹൃത്തിനെ എനിക്ക് ഓർമ്മ വന്നു. ഞാൻ എന്റെ ഫോണിൽ ആ സിവിൽ പോലീസ് ഓഫീസറുടെ ചിത്രം പകർത്തുകയുണ്ടായി. അത് കണ്ട സമയം വളരെ മോശമായി ” നീ എന്തുവാടാ മൈരേ ഫോട്ടോയെടുക്കുന്നതെന്ന് ” ആ ഉദ്യോഗസ്ഥൻ എന്നോട് ചോദിക്കുകയുണ്ടായി. ” സർ താങ്കൾ യൂണിഫോം ധരിച്ചിരിക്കുന്നത് മാന്യമായല്ലെന്നും ബട്ടൺ ഇട്ടിട്ടില്ലെന്നും മാസ്ക് ധരിച്ചിട്ടില്ലെന്നും ” അദ്ദേഹത്തോട് ഞാൻ പറഞ്ഞപ്പോൾ ബട്ടൺ പൊട്ടിപ്പോയെന്ന് ആ ഉദ്യോഗസ്ഥൻ എന്നോട് പറയുകയുണ്ടായി. അത് പോലെ തന്നെയാണ് സർ സീറ്റ് ബെൽറ്റും പൊട്ടിയതാണെന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി കേട്ടാൽ അറക്കുന്ന അസഭ്യമായിരുന്നു

“നീ ഒരു കാര്യം ചെയ്യൂ ഞാൻ സിബ് തുറന്ന് തരാം അതുകൂടി എടുക്കടാ മൈരേ…” എന്നുള്ള അയാളുടെ വാക്കുകളിൽ സംയമനം നഷ്ടപ്പെട്ട ഞാൻ ഒന്നും മിണ്ടാതെ കാറിലേക്ക് പോയി അതിനുള്ളിൽ കയറി ഇരിക്കുകയുണ്ടായി. വാഹനത്തിന്റെ മുഴുവൻ പേപ്പറുകളും കാണണം എന്നായി പിന്നീട് അവരുടെ ആവശ്യം, പേപ്പറുകൾ ഹാജരാക്കിയപ്പോൾ അതേ സിവിൽ പോലീസ് ഓഫീസർ തന്നെ എന്റെ സുഹൃത്തിനോട് ” നിന്റെ ആ കൂട്ടുകാരനോട് വന്ന് കുറച്ച് ഫോട്ടോ കൂടി എടുക്കാൻ പറയടാ ഞാൻ നന്നായി നിന്നുകൊടുക്കാം ” എന്ന് പറയുകയുണ്ടായി

അത് കേട്ട അവൻ അത് നിങ്ങൾ തന്നെ നേരിട്ട് അവനോട് പറഞ്ഞാൽ മതിയെന്ന് മറുപടി പറഞ്ഞപ്പോൾ ആ സിവിൽ പോലീസ് ഓഫീസർ ഉച്ചത്തിൽ അവനെ അസഭ്യം പറയുകയും കൈ ചൂണ്ടി സംസാരിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തു അത് മൊബൈലിൽ പകർത്താനായി അവിടേക്ക് ചെന്ന എന്റെ ഫോൺ ബലപ്രയോഗത്തിലൂടെ ആ സിവിൽ പോലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരും നിയമവിരുദ്ധമായി പിടിച്ചുവാങ്ങി അവരുടെ കൈവശം വെക്കുകയുണ്ടായി

അതേ സമയം തന്നെ മാന്നാർ സ്റ്റേഷനിൽ നിന്നും മറ്റൊരു വാഹനത്തിൽ അവിടെയെത്തിയ പ്രിൻസിപ്പൽ എസ്.ഐയും പോലീസുകാരും കൂടി എന്റെ സുഹൃത്തിന്റെ ഫോണും പിടിച്ചുവാങ്ങുകയും ഞങ്ങളെ ബലമായി മാന്നാർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. പോലീസ് വാഹനത്തിനുള്ളിൽ വെച്ച് അങ്ങേയറ്റം അസഭ്യമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് അനന്ദം കണ്ടെത്തുകയായിരുന്നു അവർ

അതിനിടയിൽ മാന്യമായി യൂണിഫോം ധരിക്കാതെ മാസ്ക് ധരിക്കാതെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങിയ സിവിൽ പോലീസ് ഓഫീസർ അയാളെ സ്വയം പരിചയപ്പെടുത്തി , അത് ഇങ്ങനെയായിരുന്നു

” എന്റെ പേര് സിദ്ധിഖുൽ അക്ബർ, ഞാൻ കഷ്ടപ്പെട്ട് ജോലിക്ക് കയറി ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് ഊമ്പാനല്ല നാല് പേരെ കാണിക്കാനാണ് നിനക്ക് എന്ത് മൈരാ ചെയ്യാൻ പറ്റുന്നത് എന്ന് വെച്ചാൽ നീ ചെയ്യടാ , നീ എന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയതിന് നിന്നെ റിമാൻഡ് ചെയ്യാൻ പോവാണ് “

മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഞങ്ങളെ ഏതാണ്ട് ഒരു മണിക്കൂറോളം അസഭ്യം പറയുന്നത് തന്നെയായിരുന്നു ഈ സിദ്ധിഖ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രധാന വിനോദം.. അതിനിടയിൽ അയാൾ ജില്ലയിലെ ഏറ്റവും മികച്ച പോലീസുകാരനാണ് എന്നും ഈ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് എന്നും അയാൾ തന്നെയും പിന്നെ മറ്റു ചില ഉദ്യോഗസ്ഥരും ഞങ്ങളോട് പറയുകയുണ്ടായി

ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയടക്കാൻ അവർക്ക് വകുപ്പുണ്ടെന്നും അവർ ബട്ടൺ ധരിച്ചില്ലെങ്കിൽ എന്ത് വകുപ്പാണ് നിനക്കൊക്കെയുള്ളതെന്നുമുള്ള സിദ്ധിഖിന്റെ ചോദ്യത്തിന് ” ഒരു പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങുമ്പോൾ മാന്യമായും കൃത്യമായും യൂണിഫോം ധരിക്കണം എന്നും അവരുടെ എന്ത് തരം നിയമപരമായ പ്രവൃത്തികളും പൗരന് പകർത്താം എന്നുള്ളതും കേരളാ പോലീസ് ആക്റ്റ് എന്ന് പേരുള്ള അവരുടെ തന്നെ നിയമം പറയുന്നതാണെന്ന് പറഞ്ഞ എന്നോട് നിന്നെപ്പോലെയുള്ള തന്തയില്ലാത്തവൻമ്മാർക്ക് സർവീസ് ചെയ്യാനുള്ളതല്ല പോലീസ് എന്നായിരുന്നു അയാളുടെ മറുപടി കൂടാതെ എനിക്കിഷ്ടമുള്ളത് പോലെ വേണമെങ്കിൽ തുണിയില്ലാതെ ഞാൻ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ എന്നും അയാൾ വെല്ലുവിളിച്ചു.

ഈ വെല്ലുവിളികൾ വിലയിടിക്കുന്നത് നിങ്ങളുടെ തന്നെയാണ് സർ എന്ന് പറഞ്ഞ എന്നോട് പുഴുത്ത തെറിയായിരുന്നു അയാളുടെ മറുപടി.ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ പെരുമാറിയ സേനക്ക് തന്നെ അപമാനം ഉളവാക്കുന്ന തരത്തിലായിരുന്നു ” പോലീസുകാരുടെ മുകളിലെ മാത്രം ആക്കണ്ടടാ താഴെയുള്ളത് കൂടിയെടുക്ക് എന്നുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മറുപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച എന്നോട് ഇവന്മാർ കഞ്ചാവ് ആയിരിക്കും മെഡിക്കലെടുത്ത് റിമാൻഡ് വിട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് പോയി

ഏതാണ്ട് ഒന്നര മണിക്കൂർ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനിൽ നിർത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്ത് ആനന്ദിച്ച മാന്നാർ പോലീസ് പിന്നീട് ഫോണും തന്ന് ഞങ്ങളെ പറഞ്ഞയിച്ചു ഒപ്പം ഇതാണ് കേരളാ പോലീസ് എന്നുള്ള കിണ്ണം കാച്ചിയ ഡയലോഗും ഇനി പറയാനുള്ളത് പൊതുവായാണ്.മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ, ഒരു സ്റ്റേഷന്റെ പരമാധികാരിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പെരുമാറ്റം ഇങ്ങനെയാണ് എങ്കിൽ ഞങ്ങളെ മർദ്ദിക്കാതിരുന്നത് അവരുടെ ഔദാര്യം എന്നെ എനിക്കിപ്പോൾ തോന്നുന്നുള്ളു നാളെ ചെങ്ങന്നൂർ dysp മുൻപാകെ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ അറിയിച്ചിട്ടുണ്ട്.. ബാക്കി പിന്നാലെ

Noujas Musthafa Facebook post