ജസ് ല മാടശ്ശേരിയുടെ ‘മതംവിട്ട പെണ്ണ് ‘ സൂപ്പർഹിറ്റ് ! (video)

328

Ravi Chandran C

കേരളം മാതൃകയാവുമോ?

ഇന്നലെ ഉച്ചയ്ക്ക് (3Pm) റിലീസ് ചെയ്ത ജസ് ല മാടശ്ശേരിയുടെ ‘മതംവിട്ട പെണ്ണ് ‘എന്ന അവതരണം ന്യൂറോണ്‍സ് ചാനലിന്റെ സര്‍വ വ്യൂവേഴ്‌സ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ഒരു വീഡിയോ ഇട്ടാല്‍ ആദ്യ ദിവസം അമ്പതിനായിരം വ്യൂസ് കടക്കണം എന്ന ആഗ്രഹം esSENSE ല്‍ ഉള്ള പലരും പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. 25K മുതല്‍ 30K വരെ പത്തിലേറെ തവണ എത്തിയിട്ടുണ്ട്. ഈയിടെ നടന്ന ആയൂര്‍വേദ സംവാദം 30K മാര്‍ക്ക് കടന്നിരുന്നു. പക്ഷെ മതംവിട്ട പെണ്ണ് അതിന്റെ ഇരട്ടിയും മറികടന്ന് മുന്നേറുമെന്ന് ഉറപ്പാണ്. ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത വീഡിയോ ഇതിനകം 60 K പേര്‍ കണ്ടു കഴിഞ്ഞു. 3.5 K ലൈക്കുകള്‍, 1.8 കമന്റുകള്‍… 15 മാസം പ്രായമുള്ള, 82 K സബ്‌സക്രൈബേഴ്‌സ് മാത്രമുള്ള ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റം തന്നെയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തീര്‍ച്ചായായും സ്ഥായിയായ, വലിയ പരിശ്രമം ഇതിന്റെ പിന്നിലുണ്ട്. ലിറ്റ്മസിലൊക്കെ കണ്ടതുപോലെ സ്‌ഫോടനാത്മകമായ അനുഭാവമാണ് (explosive response) സമൂഹം ഇവിടെയും കാണിക്കുന്നത്. കേരള സമൂഹത്തിന് വേണ്ടത് ഇത്തരം സന്ദേശങ്ങളാണ്. ശാസ്ത്ര മനോഭാവവും മതേതരബോധമുള്ള ഒരു സമൂഹനിര്‍മ്മിതിയുടെ ഈറ്റുനോവാണ് ഈ പ്രതികരണങ്ങളില്‍ തിരിച്ചറിയാനാവുക. ഇക്കാര്യത്തില്‍ കേരളം ലോകത്തിന് മാതൃകയാകുമെന്ന പ്രത്യാശയാണ് എനിക്കുള്ളത്. ജസ്‌ല പറഞ്ഞത് പച്ചയായ മതവിമര്‍ശനവും നാസ്തികതയുമാണ്. ഗംഭീരമായി അത് നിര്‍വഹിക്കപ്പെട്ടു. സയന്‍സും സാമൂഹികശാസ്ത്രവും എത്തിക്‌സും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ജനങ്ങളെ നിര്‍മ്മിക്കുന്നത് ഇത്തരം ദൗത്യങ്ങളാണ്. ഇതൊരു നിര്‍മ്മാണ പ്രക്രിയയാണ്. ഇങ്ങനെ ശ്രദ്ധിക്കുന്ന മനുഷ്യരാണ് സയന്‍സും നാസ്തികതയും ഹ്യൂമനിസവും പടര്‍ത്തുന്നത്. പച്ചയായ നാസ്തികത പറയുന്നതിനെ കേരള സമൂഹം എത്ര വലിയ ആശ്വാസമായാണ് കാണുന്നതെന്ന് ജസ്ലയുടെ പ്രഭാഷണത്തിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു. അതിലൊരു ആത്മാര്‍ത്ഥതയും സത്യസന്ധതയും മനുഷ്യര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു

ഇക്കാലത്ത്‌ സ്വതന്ത്രചിന്തകരുടെ പരിപാടികളില്‍ നാസ്തികതയും മതവിമര്‍ശനവും സ്‌കാന്‍ ചെയ്തുനോക്കിയാല്‍ പോലും കാണാനില്ലാത്ത അവസ്ഥയാണ്. കറിക്കത്തിക്ക് വീട്ടു മുറ്റത്ത് നില്‍ക്കുന്ന വാഴ വെട്ടിയിട്ടിട്ട് അങ്കം ജയിച്ചുവെന്ന് അവകാശപ്പെടുന്ന വീര വാദങ്ങളാണ് കൂടുതലും കേള്‍ക്കാനാകുന്നത്. എല്ലാവരും ആകര്‍ഷകമായ, റിസ്‌ക് കുറഞ്ഞ മേഖലകള്‍ തേടിപ്പോകുന്ന അവസ്ഥ. എസെന്‍സ് പോലൊരു കൂട്ടായ്മ പോലും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന പരാതിയാണ് എനിക്കുള്ളത്. സ്വീകാര്യത നേടാനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനും വേണ്ടി സമൂഹം നിശ്ചയിക്കുന്ന വിഷയങ്ങളിലേക്ക് മാറിപ്പോകരുത് എന്നാണഭിപ്രായം. വേറെയാരും ചെയ്യാനില്ലാത്ത ചില ദുഷ്‌കരമായ ദൗത്യങ്ങള്‍ ഇവിടെയുണ്ട്. It could be a thankless job, yet the society needs some one to do such things. If there isn’t any, should find, if can’t find, should make.

പ്രഭാഷക എന്ന നിലയില്‍ അത്യുജ്ജ്വലമായ പ്രകടനമാണിത്. ചടുലവും സരസവുമായ പ്രഭാഷണം. ഒന്നും പറയാനില്ല! വിമര്‍ശകര്‍പോലും വല്ലാത്ത വിമ്മിട്ടത്തിലാണ്. ആകെ ഒരു കുറവായി ചിലര്‍ പറഞ്ഞത് സ്ലൈഡുകള്‍ അത്ര പ്രൊഫഷണലായി ചെയ്തില്ലെന്നതാണ്!!

എന്തെങ്കിലും കുറവ് കണ്ടെത്തിയേ തീരൂ എന്ന നിര്‍ബന്ധമുള്ളവരെ മാത്രം അലട്ടുന്ന കുശിനി പ്രശ്‌നമാണതൊക്കെ. അതൊന്നും ഒരു വിഷയമേ അല്ല എന്നതാണ് വാസ്തവം. ജസ് ല പറഞ്ഞ കാര്യങ്ങളൊക്കെ മുമ്പ് ആരെങ്കിലും പറഞ്ഞിട്ടുള്ളതാണ് എന്നും പറഞ്ഞുകേട്ടു.
So what???? ഇന്ന് നമ്മള്‍ പറയുന്ന കാര്യങ്ങളാവും ഒരുപക്ഷെ നാളത്തെ തലമുറയ്ക്കും പറയാനുള്ളത്. ശരിയായ കാര്യങ്ങള്‍ ആവര്‍ത്തിക്കപെടുകതന്നെവേണം. കാരണം മതം ഒരു വമ്പന്‍ നുണയാണ്. ഏറ്റവും ജനകീയവും പരിഹാസ്യവുമായ നുണ. ഓരോ തലമുറയിലും അത് അന്യൂനമായി അതിജീവിക്കുകയാണ്. അതിന്റെ അധികാര ദ്രംഷ്ടകള്‍ മനുഷ്യസമൂഹത്തെ നിരന്തരം കൊത്തി ക്കീറുന്നു. അക്കാര്യം മനോഹരമായി അവതരിപ്പിക്കുക എന്ന മഹത്തായ ദൗത്യം തന്നെയാണ് ജാമിതയെപ്പോലെ ജസ് ലയും നിര്‍വഹിച്ചിരിക്കുന്നത്.

ജസ് ലയ്ക്ക് ഈ മേഖലയില്‍ എത്രത്തോളം മുന്നോട്ടുപോകാനാവും എന്ന് നിശ്ചയമില്ല. ജാമിതയൊക്കെ നേരിടുന്ന മതസമ്മര്‍ദ്ദവും സൈബര്‍ലിഞ്ചിംഗുമൊക്കെ എത്ര ദുസ്സഹമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. മതം അത്രമാത്രം അസഹനീയമായ ഒരു പീഡനയന്ത്രമാണ്. It is torture machine in every sense. എങ്കിലും ജസ് ലയെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ മുന്നേറാനാവട്ടെ എന്നാശംസിക്കുന്നു. ഈ പരിപാടി (Amigo’19) സംഘടിപ്പിച്ച തിരുവനന്തപുരത്തെ എസെന്‍സ് ഗ്ലോബല്‍ യൂണിറ്റിനും കാമറ കൈകാര്യം ചെയ്ത ഹരി മുഖത്തലയ്ക്കും (Hari Mukhathala) അഭിനന്ദനങ്ങള്‍. ജസ് ലയുടെ വീഡിയോ റിലിസിനായി സിന്റോ (Sinto Thomas ) തയ്യാറാക്കി ടീസറുകള് വളരെയധികം ശ്രദ്ധയാകര്ഷിക്കുന്നതായിരുന്നു. It was really creative and viewed by hundred thousand plus. സിന്റോയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്