വെള്ളംകോരികളും വിറകുവെട്ടികളും
ലിറ്റ്മസിനെ കുറിച്ച് എഴുതുന്നില്ലേ എന്ന ചോദ്യം കിട്ടുന്നുണ്ട്. കാര്യമായി എന്തെങ്കിലും എഴുതാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. പലര്‍ക്കും അഭിമാനവും സന്തോഷവും അതിശയവും. വിമര്‍ശനങ്ങളും ഏറെയുണ്ട്. രണ്ടും ഏതൊരു സംഭവത്തിന്റെയും ഭാഗമാണല്ലോ. ലിറ്റ്മസ് 19 സ്വതന്ത്രചിന്തകരുടെ ചരിത്ര സംഗമം ആയിരിക്കുമെന്ന് എസെന്‍സ് പറഞ്ഞ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരിക്കുന്നു. ഇത്രയും വിജയകരമായ ഒരു സമ്മേളനം ഓര്‍മ്മയില്‍ ഇല്ല. ആദ്യമായാണ് ഒരു സമ്മേളനത്തില്‍ രജിസ്ട്രേഷന് നിറുത്തിവെക്കേണ്ടി വരുന്നത്, സീറ്റ് കിട്ടാതെ ആളുകള്‍ തിരിച്ചുപോകേണ്ടി വന്നത്…..രാവിലെ പത്ത് മണിക്ക് മുമ്പ് തന്നെ സ്പോട്ട് രജിസട്രേഷന് നിറുത്തി വെക്കേണ്ടി വന്നത് സാമ്പത്തികമായി തിരിച്ചടിയായി. ഹോളിനകത്തും പുറത്തുമായി നിന്ന് ലിറ്റ്മസില്‍ പങ്കെടുത്തവരില്‍ നല്ലൊരു പങ്ക് രജിസ്ട്രേഷനില്ലാത്തവരായിരുന്നു എന്നതാണ് വാസ്തവം. ലിറ്റ്മസ് 19 ന്റെ ചെലവ് സംബന്ധിച്ച കണക്ക് ഇനിയും വ്യക്തമല്ല. മുഴുവന്‍ ചെലവുകളും സെറ്റില്‍ ചെയ്തിട്ടില്ല . സ്പോട്ട് രജിസ്ട്രേഷന് തുടര്‍ന്നിരുന്നുവെങ്കില്‍ അതില്‍നിന്ന് ലഭിക്കേണ്ട ഫീസും അനുബന്ധമായി ലഭിക്കാനിടയുണ്ടായിരുന്ന സംഭാവനകളും നഷ്ടമായി എന്നത് നിരാശയുളവാക്കി. അതിനിടെ ഫയര്‍ഫോഴ്സ് അധികൃതര്‍ വന്ന് കുറഞ്ഞത് ആയിരംപേരെയെങ്കിലും പുറത്തിറക്കണം എന്ന ഡിമാണ്ട് വെച്ചതുമൂലം കാന്‍വാസ് തുണി കൊണ്ട് മറച്ചിരുന്ന പകുതി ഭാഗം തുറന്ന് കസേരകളില്‍ കുറച്ച് അവിടെയിടേണ്ടി വന്നു.
മൂന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ലിറ്റ്മസ് 19 ല്‍ സൗജന്യമായി പങ്കെടുത്തു. രാത്രി പത്തുമണിക്കും പുറത്തെ ബിഗ്സ്ക്രീനില്‍ പരിപാടികള്‍ കണ്ടുകൊണ്ട് വലിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 1800 ആയിരുന്നു ടാര്‍ഗറ്റ്. 2900 ലേക്ക് ഉയര്‍ന്നു. സ്വാഭാവികമായും സ്പോട്ട് രജിസ്ട്രേഷനും ഉയര്‍ന്നു. 4000-4500 പേരെ പ്രതീക്ഷിച്ച് സെറ്റ് ചെയ്ത പരിപാടിയി ഏഴായിരിത്തിലധികംപേര് പങ്കെടുത്തതോടെ കളി കൈവിട്ടുപോയി എന്നതാണ് വാസ്തവം. സ്റ്റേജ് ക്രമീകരണത്തിന്റെ കാര്യത്തിലും ശബ്ദക്രമീകരണത്തിന്റെ കാര്യത്തിലും വീഴ്കളുണ്ടായി. ഇത് ഏറ്റെടുത്ത് ചെയ്യുന്നവരാരും പ്രൊഫഷണലുകളല്ല. അഞ്ചുപൈസ പ്രതിഫലം പറ്റാതെ സന്നദ്ധേസേവനം ചെല്ലുന്ന സ്വതന്ത്ര ചിന്തകരാണവര്. ഈവന്റ് മാനേജ്മെന്റ് കമ്പനികള്‍ കൈമാറുന്ന പല ദൗത്യങ്ങളും ദുരന്തങ്ങളാകുന്ന ലോകത്ത് എസെന്‍സ് ടീം അവര്‍ക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു കാര്യം നല്ല രീതിയില്‍ നിര്‍വഹിച്ചു. ന്യൂനതകളില്ലെന്നല്ല. ഉണ്ട്, അവയൊക്കെ ഭാവിയില്‍ പരിഹരിക്കപ്പെടും, പരിഹരിക്കപ്പെടണം. ഈ ലിറ്റ്മസിലുണ്ടായ വീഴ്ചകളെല്ലാം ഒരു പാഠപുസ്തകമായി മുന്നിലുണ്ടാവണം.
പ്രഭാഷകര്‍ വിഷയം അവതരിപ്പിച്ചിട്ട് പോകുന്നവരാണ്. എങ്കിലും മിക്കപ്പോഴും അവരെ മാത്രമാണ് പുറത്തുള്ളവര്‍ക്ക് തിരിച്ചറിയാനാവുക. പക്ഷെ ലിറ്റ്മസ് പോലൊരു മീറ്റിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വെള്ളംകോരികളെയും വിറകുവെട്ടുകളെയും പലരും തിരിച്ചറിയാറില്ല. പ്രഭാഷകരില്‍ ഒരാളെ മാറ്റി മറ്റൊരാളെ എടുക്കാം. പക്ഷെ വെള്ളംകോരികളും വിറകുവെട്ടികളും ആകാന്‍ ആളുകുറവാണ്. അവര്‍ ഇല്ലെങ്കില്‍ ലിറ്റ്മസ് ഇല്ല എന്നാണര്‍ത്ഥം. വെള്ളംകോരികളെയും വിറകുവെട്ടികളെയും കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന പേര് കമലാലയം രാജന്റേതാണ്. ‘ലിറ്റ്മസ് രാജന്’ എന്ന വിളിപ്പേര് വീണ ഒരാള്‍ എന്നറിയുമ്പോള്‍ ഊഹിക്കാം അദ്ദേഹത്തിന്റെ കോണ്ട്രിബൂഷന്. കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരം സ്വദേശിയായ ശ്രീ രാജന് കോഴിക്കോട് ലിറ്റ്മസിനായി തമ്പടിച്ച് പ്രവര്‍ത്തിച്ചു എന്നത് പലര്‍ക്കും അത്ഭുതകരമായി തോന്നിയേക്കാം. ഇത്രയും ആവേശവും കാര്യശേഷിയുമുള്ള മറ്റൊരു സംഘാടകര്‍ അപൂര്‍വമാണ്. ഈയിടെ പുള്ളിയുടെ മകളുടെ കല്യാണത്തിന് ചെന്നപ്പോള്‍ കല്യാണപെണ്ണും പെണ്ണിന്റെ അചഛനും വീട്ടുകാരുമൊക്കെ നിന്ന് ബ്രേക്ക് ഡാന്‍സും കുമ്മാട്ടിയും കളിക്കുന്നത് കാണാനിടയായി. ചേട്ടന് നാണ്യജീനുകള് ഏറെയില്ല. കയ്യിലുള്ളത് ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും മാത്രം. Love this guy so much.
ലിറ്റ്മസിന് ശേഷം നൂറ് കണക്കിന് ലിറ്റ്മസ് പോസ്റ്റുകള്‍ വരുന്നുവെങ്കില്‍ എന്തായിരുന്നു അവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കാം. വെള്ളംകോരികളില് പ്രധാനപ്പെട്ട മറ്റൊരാള്‍ ബ്ലസന്‍ പീറ്ററാണ്. യു.കെ യില്‍ ഇരുന്നുകൊണ്ട് ലിറ്റ്മസിന്റെ പ്രമോഷന് വിജയകരമായി ഏകോപിക്കുന്ന കാര്യത്തില്‍ നിസ്തുലമായ സേവനമാണ് ബ്ലസന്‍ കാഴ്ചവെച്ചത്. കഴിഞ്ഞ ലിറ്റ്മസിന് അനീഷ് ബാലദേവന് ഏറ്റെടുത്ത ദൗത്യമാണ് ഇക്കുറി ബ്ലസന്‍ ഏറ്റെടുത്തത്. ലിറ്റ്ടോക്ക് പോലുള്ള പരസ്യഉപാധികളുടെ വിജയം ശ്രദ്ധേയം. ലിറ്റ്മസിന് വേണ്ടി ഓണ്‍ലൈനില്‍ ഏറ്റവമധികം കഷ്ടപെട്ടവരിലൊരാള് സിന്റോ തോമസാണ്. ഇടതടവില്ലാതെ വിശ്രമം അറിയാത്ത പണി… പോസ്റ്റുകള്‍, പോസ്റ്ററുകള്‍, കമന്റുകള്‍…..രാത്രി പന്ത്രണ്ട് മണിക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അപ്ഡേറ്റ് ചെയ്യാനുള്ള പോസ്റ്റുകള്‍…തുടങ്ങി ബ്ലസനുമായി ചേര്‍ന്ന് ലിറ്റ്മസ് ലൈവ് ഉള്‍പ്പടെയുള്ള ഒട്ടുമിക്ക പ്രചരണപരിപാടികളും ഏകോപിപ്പിച്ചത് സിന്റോ ആയിരുന്നു. An all rounder par excellence! ഒരവസരത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2000 കടന്നപ്പോള്‍ സിന്റോ ആവേശംമൂത്ത് സ്വന്തംനിലയില്‍ രണ്ട് പോസ്റ്റര്‍ അടിച്ചിറക്കി
ലൈവിനായി കേരളം മുഴവന്‍ സഞ്ചരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള ലൈവുകള്‍ സമ്മാനിച്ച ലൈവ് കിംഗ് ജിതേഷിന്റെ മുന്നില്‍ തൊപ്പിയൂരി നില്‍ക്കണം. അത്ര മാത്രം സെല്ഫ്ലെസ്സായാണ് ആ ചെറുപ്പക്കാരന് പ്രവര്‍ത്തിച്ചത്. What a dedication! വൈകി വന്നു ചേര്‍ന്നിട്ടും 65 ഷോര്‍ട്ട് വീഡിയോകള്‍ ചെയ്ത അശ്വിനെ മറക്കാനാവില്ല. രജിസ്ട്രേഷന് കൗണ്ടറില്‍ ഇരുന്ന് വോളണ്ടിയര്‍ ജോലി ചെയ്ത കാഴ്ചശക്തിയില്ലാത്ത ഷാജഹാന് ആവേശജനിപ്പിക്കുന്ന കാഴ്ചയായിരുന്നു. അതുപോലെ തന്നെ ധാരാളം പേപ്പര്‍ വര്‍ക്ക് ചോദിച്ച് വാങ്ങി ചെയ്ത ഷാനവാസും. ടോമി സെബാസ്റ്റ്യനും ഗിരീഷും നയിക്കുന്ന എസെന്‍സ് ടെലിഗ്രാം ഗ്രൂപ്പ് ലിറ്റ്മസിന്റെ പരസ്യപ്രചരണത്തിന് കനത്ത സംഭാവന നല്കി. അരുണ്‍ കീഴില്ലവും മറ്റും നേതൃത്വം നല്കുന്ന സയന്റിഫിക് തിങ്കര്‍ ഗ്രൂപ്പും വാട്സ് ആപ്പിലെ ങ്യാഹു ഗ്രൂപ്പുകളും പ്രചരണത്തിന്റെ മുമ്പന്തിയിലുണ്ടായിരുന്നു. എസെന്‍സിന്റെ പ്രമോ ടീമില്‍ 75 പേരാണ് ഉണ്ടായിരുന്നത്. വ്യത്യസ്തങ്ങളായി നിരവധി ഉപാധികള്‍ അവര്‍ സ്വീകരിച്ചു., മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ ലിറ്റ്മസ് പ്രധാന വാര്‍ത്തകളിലൊന്നായി നിറഞ്ഞുനിന്നു.റിജു മാധ്യമവിംഗിന്റെ ചുമതല നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിറവേറ്റി. മിക്ക മാധ്യമങ്ങളിലും ലിറ്റ്മസ് വാര്‍ത്ത നിറഞ്ഞു. സജീവന് അന്തിക്കാടും മനുജമൈത്രിയും ഈ മേഖലയില്‍ ഗണ്യമായ സംഭാവനകള്‍ നല്കി.
ശ്രീലേഖയും സജീവനും സംഘാടനാ തലത്തിലും പൊതു മേല്‍നോട്ടത്തിലും ബദ്ധശ്രദ്ധരായിരുന്നു. They had deep presence in the meet. ഇരുവരുടെയും കരങ്ങള്‍ കടന്നു ചെല്ലാത്ത മേഖലകളില്ല. പ്രമോദുംപ്രവീണുംഅജേഷും- ഈ മൂന്ന് പേരുകള്‍ ഒറ്റവാക്കായി എഴുതണം. കാരണം ഇവരെ തമ്മില്‍ വേര്‍തിരിക്കുന്നതായി അധികമൊന്നുമില്ല. ഇതുപോലെ മൂന്നുപേരെ ലഭിക്കുന്ന ഏതൊരു കൂട്ടായ്മയും കരുത്ത് കാട്ടും. ലിറ്റ്മസ് കോഴിക്കോട് നടക്കുമ്പോള്‍ കോഴിക്കോട്ടെ ടീം ദൗത്യസംഘത്തിന്റെ കുന്തമുനയാവുക സ്വാഭാവികം. ബോണ്ട് ബാബു, സന്തോഷ് മാത്യു, വിനോദ് മക്കട, മിനിപ്രിയ, വിജേഷ്, വിജേഷ് വടകര, ഡോ സുനില്‍കുമാര്‍, ജിഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് തകര്‍ത്തടിച്ചു. ബോണ്ട് ബാബുവിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ അനുഭവമാണിതെന്ന് ഉറപ്പാണ്. സന്തോഷ് മാത്യുവും വിനുമക്കടയും ലിറ്റ്മസ് പോലുള്ള മീറ്റുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്. സംഘാടകരംഗത്തുണ്ടായ വീഴ്ചകള്‍ അപ്പപ്പോള്‍ പരിഹരിച്ച് മുന്നേറാന്‍ ഇവര്‍ക്കായി. Both gentlemen are professional to the core. കോഴിക്കോട്ട് നിന്ന് തന്നെ 801 പേര് ഓണ്‍ലൈന്‍ രജിസ്ട്രേഷന് വന്നിരുന്നു. കുറഞ്ഞത് 1500-1800 പേര് ഈ ജില്ലയില്‍നിന്നും പങ്കെടുത്തിട്ടുണ്ടാവും. ആഹാരകാര്യത്തില്‍ പാരാതിയുണ്ടാക്കാത്ത രീതിയിലാണ് വിജേഷും കൂട്ടരും പ്രവര്‍ത്തിച്ചത്. അനില്‍കുമാര്‍, തന്ഫാസ്, മാവൂരാന്, അയൂബ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള മലപ്പുറം ടീമാണ് വോളണ്ടിയര്‍ വിംഗിനെയും രജിസ്ട്രേഷന് വിംഗിനെയും നയിച്ചത്. ഗംഭീരമായ പ്രകടനമാണ് ക്യാപ്റ്റനും കൂട്ടരും നടത്തിയത്. It is difficult for these guys to fail.
335 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയത്. ലൈഫ് വിന് സുരേന്ദ്രന്, കൃഷ്ണകുമാര്‍ തെക്കേമാരത്ത്, സനോജ്, അജിത് മേപ്പയള് എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ടീം പങ്കാളിത്തംകൊണ്ടും മാനവികവിഭവം കൊണ്ടും ലിറ്റ്മസിന്റെ ഹൃദയനാഡികളിലൊന്നായി മാറി. 286 പേര് കണ്ണൂര്‍ ജില്ലയില്‍ നിന്നും ലിറ്റ്മസില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി. 294 പേര് രജിസ്റ്റര്‍ ചെയ്ത എറണാകുളം അടുത്ത ലിറ്റ്മസിന് ഉചിതമായ വേദിയാണെന്ന് തെളിയിച്ചു. കൊച്ചു ജില്ലയായ വയനാട്ടില്‍ നിന്ന് 103പേര് ഓണ്‍ലൈനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തു എന്നത് അതിശയം ജനിപ്പിക്കുന്ന കാര്യമായിരുന്നു. 49 പേരാണ് കാസര്‍കോട്ട് നിന്ന് രജിസ്റ്റര്‍ ചെയ്തത്.
ഷാജുതൊറയാനും ഇട്ടൂപ്പും അടങ്ങുന്ന തൃശൂര്‍ ടീം, അനീഷും സുരേഷ്ബാബു ചെറുളിയുടെയും നേതൃത്വത്തിലെത്തിയ ബാംഗ്ളൂര്‍ ടീം, സുരനും പ്രവീണുമൊക്കെയടങ്ങുന്ന കോട്ടയം, കൊച്ചൂസും മനുപ്രസാദും ജസ്റ്റിനുമടങ്ങുന്ന ആലപ്പഴു, രാകേഷ് ആല്‍ഫാമെയിലും നിഥിന് എംഎസും അനുപമയും അടങ്ങുന്ന കൊല്ലം, ജയിനും സുനിലും ഉള്‍കൊണ്ട പത്തനംതിട്ട, അജേഷും എബിയും സിന്റോയും ചേര്‍ന്ന എറണാകുളം, ജിതേഷിന്റെ നേതൃത്തില്‍ പാലക്കാട്… എല്ലാവരും നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ ചെയ്താണ് ഈ മീറ്റ് വിജയിപ്പിച്ചത്. ചെന്നയില്‍ നിന്ന് കൃഷ്ണകുമാര്‍ തെങ്ങിലും കൂട്ടരും വളരെ സജീവമായി ആദ്യന്തം ഉണ്ടായിരുന്നു.
എസെന്‍സ് നോര്‍ത്ത് അമേരിക്ക(കാനഡ, യു.എസ്) എസെന്‍സ് യു.കെ, എസെന്‍സ് അയര്‍ലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങളിലെ എസെന്‍സ് കൂട്ടായ്മകള്‍, എസെന്‍സ് മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി., എസെന്‍സ് ചെന്നൈ, എസെന്‍സ് ബാംഗ്ലൂര്‍… തുടങ്ങി എല്ലാ യൂണിറ്റുകളും സാമ്പത്തികസഹായവും മനുഷ്യവിഭവ പിന്തുണയും നല്കി. അമേരിക്കയിലെ ഫണ്‍ ആന്‍ഡ് ഫാക്റ്റ്സിന്റെ അമരത്തുളള ഷായുടെയും കൂട്ടരുടേയും പേരുകള്‍ വിട്ടുകളയാന്‍ പാടില്ല. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള എസെന്‍സ് യൂണിറ്റുകള്‍ പരസ്യപ്രചരണത്തില്‍ ആവേശത്തോടെ പങ്കെടുത്തു. പുറംരാജ്യങ്ങളിലുള്ള പല സുഹൃത്തുക്കളും സാമ്പത്തികശേഷിയില്ലാതെ ബുദ്ധിമുട്ടുന്നുവരുടെ പ്രവേശനം സ്പോണ്സര് ചെയ്യാന്‍ തയ്യാറായി. ലിറ്റ്മസിനോട് അനുബന്ധിച്ച് നോത്തിയ കാംപെയിനില്‍ ആയിരത്തിലധികം പേര് അവയവദാനത്തിന് തയ്യാറായി എന്നതാണ് എടുത്തുപറയേണ്ട കാര്യം. ലിറ്റ്മസിന്റെ ഓണ്‍ലൈന്‍ ലൈവും സമ്മേളനലൈവും അനുപമയും ജിതേഷും ചേര്‍ന്ന് ഭംഗിയാക്കി. മഞ്ചുലാലും കൂട്ടരും ഇക്കുറിയും കാമറ ടീമിനെ ഏകോപിപ്പിച്ചു. അന്‍ഷാജ് &team ഇക്കുറിയും സ്റ്റേജും മേക്കപ്പും ഏറ്റെടുത്തു നടത്തി. വോക്കി-ടോക്കികളുമായി നടക്കുന്ന വോളണ്ടിയര്‍മാര്‍ മീറ്റിന് ഒരു പ്രൊഫഷണല്‍ ലുക്ക് സമ്മാനിച്ചു.
ഇവരുടെയെല്ലാം പ്രത്യകതയെന്തെന്നാല് ആര്‍ക്കും ചെയ്യുന്ന പണി മടുക്കുന്നില്ലെന്നതാണ്. ചെയ്യുന്തോറും ആവേശം. എല്ലാവരും ആസ്വദിക്കുന്നു, പരസ്പരം അഭിനന്ദിക്കുന്നു..അനുസ്മരിക്കേണ്ടവരുടെ പട്ടിക നീണ്ടതാണ്….ലൈഫ് വിന് സുരേന്ദ്രന്, എബി മാത്യു, അനീഷ് ആന്റണി, സന്ദീപ് പുരുഷോത്തമന്, വര്‍ഗീസ് റോബ്സ്, മാവൂരാന് നാസര്‍, റിജു കാലിക്കറ്റ്, റഷീദ് പുത്തന്‍പീടിക, പ്രിന്‍സ് എബ്രഹാം, അന്‍ഷാജ് പി ടി എം, ദിനേശന്, സുദേവന് കല്‍പ്പറ്റ, ബിനു ഇട്ടൂപ്,ഹരി മുഖത്തല, അഖില്‍ എം.ജെ, അജു രാജ്, അജിംഷാദ്, കമലാലയം രാജന്, അജേഷ് കുമാര്‍ കെ, പ്രമോദ് എഴുമാറ്റൂര്‍, അനില്‍കുമാര്‍ പദ്മനാഭന്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സോണിജോര്‍ജ്ജ്, ബിനീഷ് അഗസ്റ്റിന്, അനുപമ രാധാകൃഷ്ണന്, സന്തോഷ് മാത്യു, ഫാരിസ് കാലിക്കറ്റ് ,പ്രിന്‍സ് ശ്രീശൈലം, ഉമ്മര്‍ കോയ, കൃഷ്ണദാസ് തെങ്ങില്‍, പ്രവീണ്‍ വി കുമാര്‍, സിന്റോ തോമസ്, ശ്രീലേഖ ചന്ദ്രശേഖരന്, ജിതേഷ് കുനിശ്ശേരി, വിനോദ് മക്കട, മനുജ മൈത്രി, തന്ഫാസ് ഫാസി,സുരേഷ് ചെറൂളി, എം. എസ് നിധിന്, ജെയിന് ജി ഗോപിനാഥ്, ബ്ലെസന്‍ പീറ്റര്‍, മഞ്ജു ലാല്‍, ബോണ്ട് ബാബു,സജീവന് അന്തിക്കാട്, രാജേഷ് രാജന്, ചന്ദ്രശേഖരന് രമേഷ്, പ്രസാദ് ഹോമോസാപിയന്‍സ്, അനില്‍ ഓണംതുരുത്ത്, രാകേഷ് അല്ഫാമെയില്, ഗിരീഷ് കുമാര്‍, സജിത്ത് ഒ കെ, സുശീല്‍ കുമാര്‍ പി, സുരന് നൂറനാട്ടുകര, മിനി പ്രിയ ,അരുണ്‍ ആനന്ദന്, ശരത് ശശിധരന്, ടോമി സെബാസ്റ്റ്യന്‍, അനു, ഷാജു തൊറയന്‍, ജസ്റ്റിന് വി എസ്, അശ്വിന് കുമാര്‍ കൊച്ചൂസ് ഒ പോസിറ്റീവ്, രതീഷ് വി എസ്, ജോണ്സണ് ലൂക്കോസ്, നാഗേഷ്, സി കെ ദിനേശന്, കൃഷ്ണകുമാര്‍ തെക്കേമറത്, വിജേഷ് ടി പി, ജിഷിത്ത് വടകര…….പലരുടെയും പേര് വിട്ടുപോയിട്ടുണ്ടാവും. മറവി മനുഷ്യസഹജമാണല്ലോ. ആരെയെങ്കിലും മറന്നുവെങ്കില്‍ മുന്‍കൂറായി ക്ഷമ ചോദിക്കുന്നു. മേല്‍പ്പറഞ്ഞവരില്‍ ഉള്‍പ്പെടാത്ത ധാരാളംപേരുണ്ട്. എല്ലാവരുടെയും കൂട്ടായപരിശ്രമവും കഠിനാദ്ധ്വാനവുമാണ് ലിറ്റ്മസ് 19 ന്റെ വിജയത്തിന്റെ പിന്നില്‍. കഴിഞ്ഞകൊല്ലത്തെ ലിറ്റ്മസില്‍ ഏറെമുന്നോട്ടുപോകാന് ഇക്കുറി സാധിച്ചു. ഇതിലും മെച്ചപ്പെട്ട ലിറ്റ്മസായിരിക്കും 2020 ഒക്ടോബറില്‍ കൊച്ചിയില്‍ അരങ്ങേറുക എന്നു തീര്ച്ചപ്പെടുത്താനാവുന്നത്. കൊച്ചിയിലേക്ക് ഒരു വര്‍ഷത്തെ ദൂരമുണ്ട്, അത് സന്തോഷത്തിലേക്കുള്ള ദൂരമാണ്.