‘നോട്ട’ അരാഷ്ട്രീയമല്ല, അഥവാ ‘നോട്ട’ പറയുന്ന രാഷ്ട്രീയം

0
76

Ravi Eriyat

NOTA അരാഷ്ട്രീയമല്ല….

2013 ഇൽ ആണ് ആദ്യമായി ഡൽഹി തിരഞ്ഞെടുപ്പിൽ NONE OF THE ABOVE aka NOTA വരുന്നത്. എല്ലാവർക്കും പരിചിതമെന്ന പോലെ മുകളിലെ ഒരു സ്ഥാനാർഥിയോടും എനിക്ക് താല്പര്യമില്ല എന്ന വിയോജിപ്പ് ആണ് NOTA. ശ്രീ രാജ് നാരായൺ 1968 ഇൽ സ്ഥാപിച്ച “പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടി ” എന്ന സംഘടന 2010ഇൽ കോടതിയെ സമീപിച്ചതിന്റെ ഭാഗമായാണ് NOTA നമ്മുടെ ബാലറ്റ് മെഷീനിൽ ഏറ്റവും താഴെ ഇടം പിടിച്ചത്.NOTA പറയുന്ന രാഷ്ട്രീയം

തന്റെ എല്ലാ ജോലികളും മാറ്റി വച്ച് Q നിന്ന് ഒരാൾ NOTA ക്ക് വോട്ട് ചെയ്യുമ്പോൾ അയാളെ അങ്ങ് ആരാഷ്ട്രീയവാദി പട്ടികയിലോട്ട് പിടിച്ചിടാൻ വ്യഗ്രത കാണിക്കുന്ന രാഷ്ട്രീയ സാക്ഷരത സ്വയം അവകാശപ്പെടുന്നവർ കണ്ടില്ലെന്ന് നടിക്കുന്നത് നിങ്ങളിൽ പ്രതീക്ഷയില്ലാത്ത എന്നാൽ ജനാധിപത്യത്തിൽ വേണ്ടുവോളം പ്രതീക്ഷയുള്ള സംഘടിതരല്ലാത്ത ഒരു വിഭാഗത്തെ ആണ്….. അവരുടെ പരാതികൾ എന്തെന്നറിയാൻ ശ്രമിക്കേണ്ട ബാധ്യത ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരെ ആരാഷ്ട്രീയ വാദികളായി ചാപ്പ കുത്തുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിൽ അനിവാര്യമായ updation ആണ് നമുക്ക് നഷ്ടമാകുന്നത്

ഞാൻ NOTA ക്ക് വോട്ട് ചെയ്തിട്ടുള്ള ആൾ അല്ല…. എന്നാൽ കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന് മുൻപാണ് മുന്നോക്ക സംവരണം കേന്ദ്ര സർക്കാർ കൊണ്ടുവന്നതും ജനാധിപത്യ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസ്സും ഇടതു പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന CPIM ഉം അതിനെ ഇരുകായ്യും നീട്ടി സ്വീകരിക്കുകയും ചെയ്ത സാഹചര്യമുണ്ടായത് എങ്കിൽ ജനാധിപത്യ രീതിയിൽ ബാലറ്റിലൂടെ എനിക്ക് പ്രതിഷേധം അറിയിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗമായി ഞാൻ കാണുക NOTA എന്ന option ആയിരിക്കും …… അത് എന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്, അപ്പോൾ ആ തീരുമാനത്തെ ‘അരാഷ്ട്രീയ വാദം ‘ ആയി ചിത്രീകരിക്കുന്നതിലെ വിരോധാഭാസം ചിന്തിച്ച് നോക്കു!

കർണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കണ്ട രാഷ്ട്രീയ നാടകത്തോടെല്ലാം ഒരു വ്യക്തിക്ക് ഉള്ള എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യത ഇല്ലാതെ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന എല്ലിലൊരെണ്ണം തന്നെ കടിക്കുന്ന പട്ടികളാകണം വോട്ടർമാർ എന്ന ചിന്താഗതി മാറ്റി നിർത്തിയാൽ തന്നെ എന്ത് കൊണ്ട് NOTA അരാഷ്ട്രീയമാകുന്നില്ല എന്ന് വ്യക്തമാകും. ഞാൻ നിങ്ങളെക്കാൾ നല്ല ഭരണാധികാരികളെ, ജനപ്രതിനിധികളെ അർഹിക്കുന്നുണ്ട് എന്ന ഒരു കൂട്ടത്തിന്റെ ശബ്ദമാണ് NOTA, ഇന്നല്ലെങ്കിൽ നാളെ അത് നിങ്ങൾ ഗൗനിക്കേണ്ടി വരും.

എല്ലാ വോട്ട് പോലെയും NOTA യും വളരെ ഉത്തരവാദിത്തതോടെ ഉള്ള തീരുമാനമാകണം. BJP യും കോൺഗ്രസ്സും ഇഞ്ചോടിഞ്ച് മത്സരമുള്ള സ്ഥലത്ത് ജയ സാധ്യത ഇല്ലാത്ത CPIM സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടം NOTA ക്കും ഉണ്ട്… NOTA യും വോട്ടും എല്ലാം ജനാധിപത്യം ഉള്ള വരെയേ ഉള്ളു എന്നത് ചിന്തിച്ചിട്ടു തന്നെ വേണം നിങ്ങളുടെ കൈ വോട്ടിങ് മെഷീനിൽ പതിയാൻ, പക്ഷെ നിങ്ങൾക്ക് മുൻപിലോട്ട് രാഷ്ട്രീയ പാർട്ടികൾ നീട്ടിയ രാഷ്ട്രീയവും വ്യക്തികളും നിങ്ങൾക്ക് സമ്മതമല്ല എങ്കിൽ ആ വിയോജിപ്പ് നിങ്ങൾ പ്രകടിപ്പിക്കാനായി ബൂത്തുകളിൽ എത്തുക തന്നെ വേണം, കാരണം ജനാധിപത്യം നിങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ LIBERTY തന്നെയാണ് തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പെന്നാൽ ഇവയൊന്നും വേണ്ട ഇതിലും മികച്ചത് കൊണ്ടുവരൂ എന്ന ആവശ്യപ്പെടൽ കൂടെയാണ് …. അതിൽ അരാഷ്ട്രീയത കാണുന്നവർ സ്വയം മാറും വരെ കാത്തിരിക്കാം

തിരഞ്ഞെടുപ്പിൽ വിയോജിക്കാനുള്ള അവകാശം നൽകുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ഫ്രാൻസ് മുതൽ നേപ്പാളും ബംഗ്ലാദേശും വരെ ജനാധിപത്യത്തിലെ ഈ വിയോജിക്കാനുള്ള അവകാശത്തിനായി നിയമം കൊണ്ടുവന്നവരാണ്.NOTA ഇവിടെ ശൈശവാവസ്ഥയിലാണ്, നിയമപരമായി തന്നെ മാറ്റങ്ങൾ വരേണ്ട ഒരുപാട് research ആവശ്യമുള്ള മേഘല തന്നെയാണ് VOTE OF REJECTION…. എന്നാൽ 2% വോട്ട് ഛത്തീസ്‌ഗഡ്ഢിൽ നേടിയ NOTA തീർച്ചയായും ഭാവിയിൽ രാഷ്ട്രീയ കക്ഷികളെ അവർ ചിന്തിക്കാത്ത വശങ്ങളിൽ, ചിന്തിക്കാത്ത വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കാനും പ്രേരിപ്പിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുക തന്നെ ചെയ്യും… NOTA ക്ക് എതിരെ സംസാരിക്കുന്നവർ ജനാധിപത്യത്തെ എത്ര ലളിതവും സങ്കുചിതവുമയാണ് കാണുന്നത് എന്നതും ചിന്തിക്കേണ്ടതാണ്.

NOTAക്ക് VOTE ചെയ്തവരിൽ ഞാൻ അഭിമാനിക്കുന്നു…. നിങ്ങളുടെ മതമോ ജാതിയോ നിങ്ങളുടെ തീരുമാനത്തെ നിർണയിക്കുന്ന ശക്തികളല്ല എന്ന് തെളിയിച്ചതിന്…. നിങ്ങളും POLITICALLY LITERATE ആണ്. The vote is your choice … Democracy gives you the full right not to choose anyone in a list made by others