fbpx
Connect with us

Entertainment

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Published

on

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

“നീ പൊന്നപ്പനല്ലെടാ തങ്കപ്പൻ….”
———-
വീണ്ടും ജനാർദ്ദനൻ

‘പാപ്പൻ’ എന്ന സിനിമ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്. ഹ്രസ്വമെങ്കിലും പ്രസാദാത്മകമായ കാഴ്ച്ച. ചെറിയൊരു ഇടവേളക്ക് ശേഷം സിനിമയിൽ കാണുകയായിരുന്നു ജനാർദ്ദനൻ ചേട്ടനെ. “ബോധപൂർവം മാറിനിന്നതല്ല. പുതിയ പിള്ളേരുടെ സിനിമകളിൽ അച്ഛന്മാർക്ക് ഇടം കുറവാണല്ലോ. അതുകൊണ്ടാണ്.”– അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ചിരിയോടെ ജനാർദ്ദനൻ ചേട്ടന്റെ മറുപടി. “കടുവ”യിലെ മുഖ്യമന്ത്രിയും “പാപ്പനി”ലെ ഡോ പട്ടാഭിരാമാനുമാണ് ജനാർദ്ദനന്റെ പുതുവേഷങ്ങൾ. ഹരികുമാർ സംവിധാനം ചെയ്യുന്ന “ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ” മറ്റൊരു നല്ല കഥാപാത്രവുമായി വരാനിരിക്കുന്നു.

എന്റെ ഓർമ്മയിലെ ജനാർദ്ദനന് “ചെന്നായ വളർത്തിയ കുട്ടി”യിലെ വനം കൊള്ളക്കാരൻ മുത്തുവിന്റെ മുഖവും ശബ്ദവുമാണ്. കൊടുംകാട്ടിലൂടെയുള്ള രാത്രിയാത്രക്കിടയിൽ പ്രേംനസീറിന്റെ കാറിനു മുന്നിൽ ചാടിവീഴുകയും ഒടുവിൽ നസീറിന്റെ സ്റ്റൈലൻ അടി വാങ്ങി ഓടി രക്ഷപ്പെടുകയും ചെയ്യുന്ന കൊള്ളസംഘത്തിന്റെ തലവൻ.രൂപമല്ല, മുഴങ്ങുന്ന ആ ശബ്ദമാണ് അന്ന് കോട്ടക്കൽ രാധാകൃഷ്ണ ടോക്കീസിൽ നിന്ന് കൂടെപ്പോന്നത്. എന്തൊരു അഗാധഗാംഭീര്യമാർന്ന ശബ്ദം. മലയാളത്തിൽ അതിനു പകരം വെക്കാനൊരു ശബ്ദമില്ല; അന്നും ഇന്നും. അവസരം തേടി നടന്ന കാലത്ത് “ഈ ശബ്ദം സിനിമക്ക് കൊള്ളില്ല” എന്ന് പറഞ്ഞു യാത്രയാക്കിയ ഒരു പ്രമുഖ സംവിധായകനെ കുറിച്ച് ജനാർദ്ദനൻ ചേട്ടൻ ആത്മകഥയിൽ എഴുതിയിട്ടുണ്ട്‌. വോയ്സ് മോഡുലേഷൻ പഠിക്കാൻ അനുഗൃഹീത നടൻ മധുവിന്റെ സവിധത്തിലേക്കാണ് അദ്ദേഹം അഭിനയാർത്ഥിയെ പറഞ്ഞുവിട്ടത്. കാര്യമറിഞ്ഞപ്പോൾ മധു സാർ പറഞ്ഞു: “ഓരോരുത്തർക്കും അവരവരുടേതായ ശബ്ദമുണ്ട്. അതാരു വിചാരിച്ചാലും മാറ്റാൻ പറ്റില്ല. അതൊന്നും ഓർത്തു വിഷമിക്കേണ്ട. നിങ്ങൾക്കും വരും ഒരു സമയം.”അധികം വൈകാതെ ആ സമയമെത്തി. മലയാളികളുടെ സുകൃതം.

1970 കളുടെ തുടക്കം മുതലേ സിനിമയിലുണ്ട് ജനാർദ്ദനൻ. ആദ്യം മുഖം കാണിച്ചത് അടൂർ ഗോപാലകൃഷ്ണന്റെ പ്രതിസന്ധി എന്ന കുടുംബാസൂത്രണ ഡോക്യൂമെന്ററിയിൽ. പിന്നെ “ചെമ്പരത്തി”യുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി. അതു കഴിഞ്ഞു കുറച്ചുകാലം മലയാളനാട് വാരികയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ. ആദ്യത്തെ ശ്രദ്ധേയമായ റോൾ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആദ്യത്തെ കഥ (1972) യിലായിരുന്നു. നായകനായ പ്രേംനസീറിന്റെ ലോഡ്ജ് മേറ്റ്.

“നസീർ സാറിന്റെ കല്യാണം മുടക്കാനെത്തുന്ന ഗോവിന്ദൻ കുട്ടിയേയും കൂട്ടരെയും സുഹൃത്തുക്കളായ ഞങ്ങൾ തടയുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. അന്നത്തെ ഏറ്റവും ഭീകര വില്ലനായ ഗോവിന്ദൻ കുട്ടിയുടെ മുഖത്തു നോക്കി കല്യാണം മുടക്കാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ എന്ന് ആക്രോശിക്കണം ഞാൻ. അഭിനയത്തിന്റെ ഉത്തുംഗശ്രുംഗത്തിൽ വിരാജിക്കുന്ന അദ്ദേഹത്തോട് തുടക്കക്കാരനായ ഞാൻ എങ്ങനെ ആ ഡയലോഗ് പറയും? ഓർത്തപ്പോഴേ വിറയൽ വന്നു എന്നു മാത്രമല്ല അല്പം മൂത്രശങ്ക കൂടിയുണ്ടായി. സകല ധൈര്യവും സംഭരിച്ചാണ് ഒടുവിൽ ആ വാചകം പറഞ്ഞുതീർത്തത്. ആദ്യ ടേക്കിൽ തന്നെ ഡയലോഗ് ഓക്കേ ആയപ്പോൾ സമാധാനം..” — പ്രഥമ ഷോട്ടിനെ കുറിച്ച് ജനാർദ്ദനന്റെ ഓർമ്മ.

Advertisement

പിന്നീടങ്ങോട്ട് നിരവധി വില്ലൻ വേഷങ്ങൾ. ഗുണ്ടായിസം, നായകന്റെ അടി വാങ്ങി ഓടൽ, ബാങ്ക് കൊള്ളയടി, ബലാൽസംഗം…. അങ്ങനെയങ്ങനെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി തിരക്കായിരുന്നു കുറേക്കാലം. അതു കഴിഞ്ഞാണ് അനുഗ്രഹം പോലെ സി ബി ഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചന്റെ വരവ്. ഹാസ്യ കഥാപാത്രങ്ങളിലേക്കുള്ള കൂടുമാറ്റമായിരുന്നു അടുത്ത വഴിത്തിരിവ്. മിഥുനം, മേലേപ്പറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ എണ്ണമറ്റ ചിത്രങ്ങളിലൂടെ ജനാർദ്ദനനിലെ നിഷ്കളങ്കനായ തമാശക്കാരൻ മലയാളികളുടെ ഹൃദയം കവർന്നു.

ആ കഥാപാത്രങ്ങൾ ഇന്നും ഏറെ പ്രിയങ്കരം. ഡയലോഗുകൾ മനഃപാഠം. നീ പൊന്നപ്പനല്ലെടാ തങ്കപ്പൻ (മാന്നാർ മത്തായി സ്പീക്കിംഗ്), വെളവ് ഇച്ചിരി കൂടുതലാ (മിഥുനം), വിശാലമാണെന്ന് വിചാരിച്ച് ഞാനും ഒരുപാട് പെണ്ണുങ്ങടെ പിറകെ പോയതല്ലേ (മേലേപ്പറമ്പിൽ ആൺവീട്), ആശാന്റെ ഒരു രണ്ടുവരി കവിത തെറ്റു കൂടാതെ ചൊല്ലാൻ നിന്നെക്കൊണ്ടൊക്കെ സാധിക്കുമോ (പഞ്ചാബി ഹൗസ്), ഇത്രയൂം കാലത്തിനിടക്ക് ഞാൻ ഒരാളെയേ പേടിച്ചിട്ടുള്ളൂ; ഈ എന്നെ (അനിയൻ ബാവ ചേട്ടൻ ബാവ), നീ താൻ നമ്മ ഫ്രണ്ട്, അരുമയാന തമ്പി (നാടോടിക്കാറ്റ്)…..

അഭിനയിച്ച ഗാനരംഗങ്ങളെ കുറിച്ച് സംസാരിക്കാനാണ് ജനാർദ്ദനൻ ചേട്ടനെ ആദ്യമായി ഫോണിൽ വിളിച്ചത്. കണ്ണിൽച്ചോരയില്ലാത്ത പഴയ വില്ലന്റെ ഉള്ളിലെ സംഗീതപ്രേമിയെ, മെലഡിയുടെ നിത്യകാമുകനെ, പരിചയപ്പെട്ടതും അന്നുതന്നെ. നായകന്റെ അടി വാങ്ങാനും നായികയെ പതിയിരുന്ന് മാനഭംഗപ്പെടുത്താനും തമാശക്കാരനായി വന്ന് ചിരിയുടെ പൂരത്തിന് തിരികൊളുത്താനും മാത്രമല്ല, നന്നായി പാടി അഭിനയിക്കാനും കഴിയുമെന്ന് ജനാർദ്ദനൻ തെളിയിച്ച പടമായിരുന്നു കെ ജി ജോർജ്ജ് സംവിധാനം ചെയ്ത “വ്യാമോഹം”(1978). ഇശൈജ്ഞാനി ഇളയരാജ മലയാളത്തിൽ സൃഷ്ടിച്ച ആദ്യ മൗലികഗാനമെന്ന ചരിത്ര പ്രാധാന്യം കൂടിയുണ്ട് ജനാർദ്ദനൻ വെള്ളിത്തിരയിൽ അഭിനയിച്ചു പാടിയ പാട്ടിന്: “പൂവാടികളിൽ അലയും തേനിളം കാറ്റേ, പനിനീർമഴയിൽ കുളിർ കോരി നിൽപ്പൂ ഞാൻ …..” ഡോ പവിത്രൻ എഴുതി യേശുദാസും എസ് ജാനകിയും ശബ്ദം പകർന്ന മനോഹരമായ മെലഡി.

“സിനിമാ ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ് രാജാ സാറിന്റെ ആദ്യ ഗാനത്തിനൊത്ത് ചുണ്ടനക്കാൻ കഴിഞ്ഞത്. ആ പടത്തിന്റെ പ്രിന്റ് ഇപ്പോൾ ലഭ്യമല്ല എന്നറിയുമ്പോൾ ദുഃഖം..” — ജനാർദ്ദനൻ പറയുന്നു. സിനിമയിലെ ഗാനരംഗത്ത് ജനാർദ്ദനനോടൊപ്പം പ്രത്യക്ഷപ്പെട്ടത് ലക്ഷ്മി.
“വ്യാമോഹ”ത്തിലെ യുഗ്മഗാനം തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നോർക്കുന്നു ജനാർദ്ദനൻ. “ഇളയരാജയുടെ ആദ്യ മലയാളഗാനം അവതരിപ്പിക്കാൻ മാത്രമല്ല രാജ ആദ്യമായി നിർമ്മിച്ച പടത്തിൽ അഭിനയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ആനന്ദക്കുമ്മി (1983) ആയിരുന്നു ചിത്രം.”
വില്ലനായി വന്ന് ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി പ്രതിഭ തെളിയിച്ച ജനാർദ്ദനൻ പ്രത്യക്ഷപ്പെട്ട വേറെയും ഗാനരംഗങ്ങളുണ്ട് . “ചലനം” എന്ന സിനിമയിൽ ജയചന്ദ്രനും മാധുരിയും പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തോത്രം, “അനാവരണ”ത്തിലെ പച്ചക്കർപ്പൂരമലയിൽ (സുശീല) എന്നിവ ഉദാഹരണം. രണ്ടും വയലാർ – ദേവരാജന്മാരുടെ ഗാനങ്ങൾ. “അക്ഷരങ്ങളി”ലെ പ്രശസ്തമായ കടത്തുതോണിക്കാരാ എന്ന ഗാനം സീമയുടെ കഥാപാത്രത്തെ ഹാർമോണിയം വായിച്ചു പാടിപ്പഠിപ്പിക്കുന്ന സംഗീതഗുരുവും ജനാർദ്ദനൻ തന്നെ. “പാട്ടിനോട് പണ്ടേ ഇഷ്ടമുണ്ട്. അതുകൊണ്ടുതന്നെ ഗാനരംഗങ്ങൾ എല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്.”– ജനാർദ്ദനൻ. “നിർഭാഗ്യവശാൽ അത്തരം രംഗങ്ങളിൽ അധികം പ്രത്യക്ഷപ്പെടാൻ യോഗമുണ്ടായില്ല..”
“പാപ്പനി”ലെ പട്ടാഭിരാമൻ പുതിയൊരു തുടക്കമാവട്ടെ. ഇനിയും വരട്ടെ നല്ല നല്ല കഥാപാത്രങ്ങൾ.

Advertisement

 576 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment22 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment39 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment50 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment1 hour ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment2 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »