fbpx
Connect with us

Entertainment

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ

Published

on

ലാലിനോട് മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞു: നിന്നേക്കാൾ വില്ലനാണ് ഞാൻ

രവിമേനോൻ

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി മുല്ലശ്ശേരിയിലെ തണുത്തുറഞ്ഞ നിലത്തിരുന്ന് തബലയിൽ താളവിസ്മയം തീർക്കുന്ന രഘുവേട്ടൻ എന്ന രഘുകുമാർ. കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് ഹാർമോണിയവുമായി സല്ലപിക്കുന്ന ജെറി അമൽദേവ്. മടിയിലെ തലയിണയിൽ മൃദുവായി താളമിട്ട് സുഹാനി രാത് ഢൽ ചുകീ എന്ന റഫി ഗാനം പാടുന്ന സാക്ഷാൽ ഗാനഗന്ധർവൻ. കയ്യിലെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്ന് ഈണത്തിൽ, താളത്തിൽ കവിത ചൊല്ലുന്ന ഗിരീഷ് പുത്തഞ്ചേരി….

തീർന്നില്ല. കാഴ്ചക്കാരായി ബാബുരാജിനേയും ദേവരാജൻ മാഷേയും അർജ്ജുനൻ മാഷേയും പോലുള്ള മഹാ സംഗീത സംവിധായകർ. എം ടിയേയും വി കെ എന്നിനെയും തിക്കോടിയനെയും എൻ പി മുഹമ്മദിനേയും യു എ ഖാദറെയും പോലുള്ള എണ്ണം പറഞ്ഞ എഴുത്തുകാർ. മോഹൻലാലിനെയും മമ്മൂട്ടിയെയും മുരളിയേയും നെടുമുടിയേയും ഭരത് ഗോപിയെയും രേവതിയേയും പോലുള്ള നടീനടന്മാർ. രഞ്ജിത്തിനെയും ജയരാജിനെയും വി എം വിനുവിനേയും പോലുള്ള സംവിധായകർ. ജയേട്ടനെയും വേണുഗോപാലിനെയും ഉണ്ണിമേനോനേയും ചിത്രയേയും സുജാതയേയും സതീഷ് ബാബുവിനേയും രാജലക്ഷ്‌മിയെയും പോലുള്ള പാട്ടുകാർ…..

Advertisement

പിന്നെ ഇവരിലൊന്നും പെടാത്ത കുറെ സാധാരണക്കാർ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ. സംഗീതത്തോടും മുല്ലശ്ശേരി രാജഗോപാലിനോടുമുള്ള ആത്മാർത്ഥ സ്നേഹം കൊണ്ട് മാത്രം മുടങ്ങാതെ മുല്ലശ്ശേരിയുടെ പടികടന്നെത്തുന്ന “തീർത്ഥാടകർ.”
മുല്ലശ്ശേരിയുമായുള്ള എന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രണയബന്ധത്തിന്റെ വ്യത്യസ്ത ദശകളെ, ഋതുക്കളെ ഒരു കൊളാഷ് പോലെ കൂട്ടിയിണക്കുന്ന മുഖങ്ങളാണവ. രാജുമ്മാമയുടെ വേർപാടിന് ഇരുപത് വർഷം തികയുമ്പോൾ, (സെപ്റ്റംബർ 19) ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത ആ കാലത്തേക്ക്, മായാത്ത മുഖങ്ങളിലേക്ക് തിരികെ നടക്കുന്നു മനസ്സ്.

കഴിഞ്ഞ ദിവസം മുല്ലശ്ശേരിയിലെ കിടപ്പുമുറിയുടെ ഏകാന്തമൂകതയിൽ വീണ്ടും ചെന്ന് നിന്നപ്പോൾ ആ ദൃശ്യങ്ങൾ വീണ്ടും കണ്മുന്നിൽ തെളിഞ്ഞു. കാതിൽ പശ്ചാത്തല സംഗീതം പോലെ രാജുമ്മാമയുടെ സ്നേഹസാന്ദ്രമായ ശബ്ദവും. “ദേവാസുര”ത്തിലൂടെ രഞ്ജിത്തും ഐ വി ശശിയും ചേർന്ന് അനശ്വരനാക്കിത്തീർത്ത മംഗലശ്ശേരി നീലകണ്ഠന്റെ ശബ്ദമായിരുന്നില്ല അത്. ജീവിതം മുഴുവൻ സംഗീത സൗഹൃദങ്ങൾക്ക് വേണ്ടി സമർപ്പിച്ചുകൊണ്ട് സ്വന്തം കിടപ്പുമുറിയെ ഒരു ഗാനോത്സവവേദിയാക്കി മാറ്റിയ സാധാരണക്കാരനായ ഒരു അസാധാരണ മനുഷ്യന്റെ പ്രസാദാത്മക ശബ്ദം.

പ്രസാദാത്മകം എന്ന് അടിവരയിട്ടു പറയണം. കാരണം, ഒരിക്കലും നിഷേധാത്മക ചിന്തകൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല രാജുമ്മാമ. ശരീരത്തിന്റെ ഒട്ടുമുക്കാലും തളർന്ന് സ്വന്തം മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ മിക്കവാറും നിശ്ചലനായി കഴിയുമ്പോഴും ജീവിതം ആഘോഷമാക്കാൻ കൊതിച്ചു അദ്ദേഹം; സ്വന്തം ജീവിതം മാത്രമല്ല, മറ്റുള്ളവരുടേയും. എല്ലാ അർത്ഥത്തിലും റൊമാന്റിക്. ജീവിതത്തെ എന്നപോലെ മരണത്തേയും പ്രണയിച്ച ഒരാൾ. കാലൊച്ച കേൾപ്പിക്കാതെ പിൻവാതിലിലൂടെ കടന്നുവന്ന്, ഉറങ്ങിക്കിടക്കുന്ന തന്നെ ഉമ്മകൾ കൊണ്ടു മൂടുന്ന സ്വപ്നസുന്ദരിയായിരുന്നു രാജുമ്മാമയ്ക്ക് മരണദേവത.
ഒടുവിൽ ഒരു പുലരിയിൽ അവൾ വന്നപ്പോൾ, ചുണ്ടിലൊരു മന്ദസ്മിതവുമായി മയങ്ങിക്കിടക്കുകയായിരുന്നു രാജുമ്മാമ; ആ വരവ് പ്രതീക്ഷിച്ചിട്ടെന്നപോലെ. മുല്ലശ്ശേരിയുടെ പൂമുഖത്ത് കൊളുത്തിവെച്ച ചന്ദനത്തിരികൾക്കിടയിൽ നിശ്ചലനായി മലർന്നുകിടക്കുമ്പോഴും ചിരി മാഞ്ഞിരുന്നില്ല മുഖത്തുനിന്ന്. ആശിച്ച ചുംബനങ്ങൾ, ആശ്ലേഷങ്ങൾ കൈവന്നതിന്റെ ആഹ്ളാദമാണോ? അറിയില്ല.

വർണ്ണാഭമായിരുന്നു രാജുമ്മാമയുടെ മരണസങ്കൽപ്പങ്ങൾ പോലും; അങ്ങേയറ്റം കാല്പനികവും. മരിച്ചാൽ ചെയ്യേണ്ട ക്രിയകൾ എന്തൊക്കെയെന്ന് ഒരിക്കൽ അടുത്തു വിളിച്ചിരുത്തി വിവരിച്ചു തന്നിട്ടുണ്ട് എനിക്ക്: “കുളിപ്പിച്ച് സുന്ദരനാക്കി പൗഡറിട്ട്‌ കിടത്തണം . സ്കോച്ച് വിസ്കി കൊണ്ടേ കുളിപ്പിക്കാവൂ . പൊലീസുകാർ ചുറ്റും നിന്ന് വെടിവഴിപാട് നടത്തുന്നതിൽ വിരോധമില്ല . പക്ഷെ പുരുഷ പോലീസ് വേണ്ട. സുന്ദരികളായ വനിതാ പോലീസുകാർ മതി . മറ്റൊരാഗ്രഹം കൂടിയുണ്ട്. എന്നെ കൊണ്ടുപോകും വഴി, മധുരപ്പതിനേഴുകാരികളുടെ ഒരു ഗാഡ് ഓഫ് ഓണർ വേണം. പശ്ചാത്തലത്തിൽ റഫിയുടെയും യേശുദാസിന്റെയും സുശീലയുടെയും പ്രണയഗാനങ്ങൾ മുഴങ്ങിക്കൊണ്ടേയിരിക്കണം. ശരിക്കും ഒരു ആഘോഷമാക്കണം എന്റെ മരണം , ഇല്ലെങ്കിൽ ഈ ആത്മാവിനു ശാന്തി കിട്ടില്ല .”

1970 കളുടെ തുടക്കത്തിലെന്നോ വയനാടൻ ചുരത്തിൽ വെച്ചുണ്ടായ ഒരു ബൈക്കപകടമാണ് രാജുമ്മാമയെ എന്നെന്നേക്കുമായി കിടക്കയിൽ തളച്ചത് . കാൽവിരലിൽ നിന്ന് പതുക്കെ കയറി വന്ന തരിപ്പ് കഴുത്തറ്റം എത്താൻ ഒന്ന് രണ്ടു വർഷമെടുത്തു എന്ന് മാത്രം. എണ്ണകളും തൈലങ്ങളും ഗുളികകളും ഒക്കെ വിധിയോട് തോറ്റു തുന്നം പാടിയിരുന്നു അതിനകം. കഴുത്തിൽ നിന്ന് ആ തളർച്ച മുകളിലേക്ക് പടരാതെ തടഞ്ഞത് രാജുമ്മാമയുടെ ഉറച്ച മനസ്സാണെന്ന് തോന്നിയിട്ടുണ്ട് . “മറ്റെല്ലാ അവയവങ്ങളും നിശ്ചലമായാലും കാതുകളെ വെറുതെ വിടണേ എന്നായിരുന്നു അന്നൊക്കെ ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന. കേൾവി നശിച്ചാൽ പിന്നെങ്ങനെ പാട്ട് കേൾക്കും ? നിശബ്ദത സഹിക്കാനാവില്ല എനിക്ക്, ഭ്രാന്തു പിടിക്കും .”

Advertisement

സത്യമായിരുന്നു അത് . ആൾക്കൂട്ടങ്ങളെയും ശബ്ദഘോഷത്തേയും എന്നും മതിമറന്നു സ്നേഹിച്ചു അമ്മാമ; ഏകാന്തതയെ വെറുത്തു . രാവും പകലുമെന്നില്ലാതെ ടേപ്പ് റെക്കോർഡറും ഗ്രാമഫോണും അദ്ദേഹത്തിനു വേണ്ടി പാടിക്കൊണ്ടേയിരുന്നു; അല്ലാത്തപ്പോൾ നിലത്തു ജമുക്കാളം വിരിച്ചിരുന്നു കോഴിക്കോട്ടെ പാട്ടുകാരും — റഫിയുടേയും യേശുദാസിന്റെയും മെഹ്ദി ഹസ്സന്റെയും ഗുലാം അലിയുടെയും തലത്തിന്റെയും ഒക്കെ ഗാനങ്ങൾ മുഴങ്ങിയ മെഹഫിലുകൾ . മദ്യചഷകങ്ങൾ നിറയുകയും ഒഴിയുകയും വീണ്ടും നിറയുകയും ചെയ്തുകൊണ്ടിരിക്കും അപ്പോൾ .

തന്നെ കാണാനെത്തിയ ദേവാസുരത്തിലെ നായകൻ മോഹൻലാലിനോട് ഒരിക്കൽ രാജുമ്മാമ പറഞ്ഞു : “ലാലേ സത്യത്തിൽ നിന്റെ നീലകണ്ഠൻ എത്ര മാന്യനാ. എന്റെ വില്ലത്തരത്തിന്റെ പകുതിയേ ഉള്ളൂ അവന്റെ കയ്യിൽ . മൂർഖൻ പാമ്പ് കടിച്ചാൽ ഏശാത്തവനാ ഞാൻ . കടിച്ചാൽ കടിച്ച പാമ്പ് ചത്തിരിക്കും ..”
ലാൽ അത് വിശ്വസിച്ചോ ആവോ .വെറുതെ പറയുകയായിരുന്നു രാജുമ്മാമ എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം . നന്മയും സ്നേഹവുമായിരുന്നു ആ മനസ്സ് നിറയെ . ആരോടുമില്ല തരിമ്പും പക . ഏതു മുണ്ടക്കൽ ശേഖരനെയും സ്നേഹമസൃണമായ ഒരു പുഞ്ചിരി കൊണ്ട് കീഴ്പ്പെടുത്താൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. അൽപമെങ്കിലും കോപിച്ചു കണ്ടിട്ടുള്ളത് സഹതാപ പ്രകടനവും മുതലക്കണ്ണീരുമായി എത്തുന്നവരോട് മാത്രം . കോടീശ്വരന്മാർക്കും ഗതികിട്ടാപാവങ്ങൾക്കും തുല്യ നീതിയായിരുന്നു രാജുമ്മാമയുടെ സദസ്സിൽ.

ഇരുപത് വർഷങ്ങൾക്ക് മുൻപൊരു സെപ്റ്റംബർ 19 ന് മുല്ലശ്ശേരിയുടെ പൂമുഖത്ത് കണ്ണുകളടച്ച്‌ നിശ്ചലനായി നീണ്ടു നിവർന്നുകിടന്ന രാജുമ്മാമയുടെ മുഖത്ത് നോക്കി നിൽക്കുമ്പോൾ ഉള്ളിലൊരു വിങ്ങലുണ്ടായിരുന്നു. എല്ലാ നിയന്ത്രണവും ഭേദിച്ച് ഏതു നിമിഷവും പൊട്ടിച്ചിതറുമായിരുന്ന ഒരു ഗദ്ഗദം.
എന്നിട്ടും കരഞ്ഞില്ല. കരയാൻ പാടില്ലായിരുന്നു. “ഞാൻ മരിച്ചു കിടക്കുമ്പോൾ കരഞ്ഞു പോകരുത് ആരും . വിലകുറഞ്ഞ സെൻറിമെൻറ്സ് എനിക്കിഷ്ടല്ല . ആരെങ്കിലും കരഞ്ഞു കണ്ടാൽ എഴുന്നേറ്റുവന്ന് രണ്ടെണ്ണം പൊട്ടിക്കും ഞാൻ ..” ഇതാ ഇപ്പോഴും കാതിൽ മുഴങ്ങുന്നു ആ ശബ്ദം.

രവിമേനോൻ (The Fourth)

Advertisement

 1,032 total views,  8 views today

Continue Reading
Advertisement
Comments
Advertisement
condolence10 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment49 mins ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment1 hour ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment4 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment15 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment15 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment16 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »