മാജിക്കൽ മാസ് കോംബോ വീണ്ടുമെത്തുന്നു ! രവി തേജ-ഹരീഷ് ശങ്കർ-ടി ജി വിശ്വ പ്രസാദ് കൂട്ടുകെട്ടിൽ പീപ്പിൾ മീഡിയ ഫാക്ടറിയുടെ പുതിയ ചിത്രം

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ജനപ്രിയ നിർമ്മാതാവ് ടി ജി വിശ്വ പ്രസാദ് നിർമ്മിക്കുന്ന എന്റർടെയ്നർ ചിത്രത്തിനായ് മാസ് മഹാരാജ രവി തേജയും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ഹരീഷ് ശങ്കറും വീണ്ടും ഒന്നിക്കുന്നു. ഈ മാജിക്കൽ മാസ് കോംബോയിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. വിവേക് ​​കുച്ചിഭോട്ലയാണ് സഹനിർമ്മാതാവ്. തന്റെ നായകന്മാരെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ പ്രശസ്തനായ സംവിധായകനാണ് ഹരീഷ് ശങ്കർ. രവി തേജക്ക് മാസ് മഹാരാജ എന്ന ടാഗ് നൽകിയത് ഹരീഷാണ്.

രവി തേജ-ഹരീഷ് ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ‘മിറപകെ’ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അതുപോലെ പീപ്പിൾ മീഡിയ ഫാക്ടറിയുടെ കീഴിൽ പുറത്തിറങ്ങിയ രവി തേജയുടെ മുൻ ചിത്രം ‘ധമാക്ക’യും തകർപ്പൻ ഹിറ്റായിരുന്നു. അക്കാരണത്താൽ പ്രേക്ഷകരും ആരാധകരും സിനിമാപ്രേമികളുമെല്ലാം വൻ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തിനായ് കാത്തിരിക്കുന്നത്. ഇതൊരു ധമകേധാർ എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. വൻ മാസ്സ് എലമെന്റുകൾ സിനിമയിൽ ഉണ്ടായിരിക്കുമെന്ന സൂചനയും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മാർക്കറ്റിംങ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

You May Also Like

ത്രില്ലടിപ്പിക്കുന്ന കണ്ണൂർ സ്‌ക്വാഡ് ..!

ത്രില്ലടിപ്പിക്കുന്ന കണ്ണൂർ സ്‌ക്വാഡ്..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ Genre : ത്രില്ലെർ നാരായണൻ…

മോഹൻലാലിനൊപ്പം അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായുടെ അരങ്ങേറ്റ ചിത്രം യഥാർത്ഥത്തിൽ സണ്ണി ഡിയോളിനൊപ്പം ആകേണ്ടിയിരുന്നു, ആ സിനിമയ്ക്ക് സംഭവിച്ചത്…

സണ്ണി ഡിയോളിന്റെ ‘ഗദർ 2’ ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് നടത്തുകയാണ് . അടുത്തിടെ ആപ്…

ആ ബ്രാൻഡ് സ്റ്റാമ്പ് കാലങ്ങൾക്ക് ശേഷം കാപ്പയിൽ അയാൾ വീണ്ടും മുദ്രണം ചെയ്തിരിക്കുന്നത് നമ്മുക്ക് വ്യക്തമായി കാണാം

Rafeeq Abdulkareem ആറാം തമ്പുരാനും, ദി കിംഗും പോലെയുള്ള ഷാജി കൈലാസ് സ്കൂൾ ഓഫ് സിനിമാ…

പ്രതാപ് പോത്തന്‍ തന്റെ നൂറാമത്തെ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം നേടുകയുണ്ടായി

Nishadh Bala  പ്രതാപ് പോത്തന്‍ തന്റെ നൂറാമത്തെ ഈ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം…