സിനിമ പൊളിഞ്ഞാൽ ഒരു കൂസലും ഇല്ലാതെ കൈകഴുകുന്ന തങ്ങൾ ആണ് പൊതുവെ സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളത്. നിർമ്മാതാക്കൾ അനുഭവിക്കുന്ന വിഷമം അവർ ശ്രദ്ധിക്കാറുമില്ല. അടുത്തിടെ പല മഹാരഥന്മാരുടെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ആണ് പൊളിഞ്ഞു പാളീസായത്. പ്രഭാസിന്റെ വിക്രമാദിത്യയും അക്ഷയ്കുമാറിന്റെ പൃഥ്വിരാജും കങ്കണയുടെ ധാക്കട്ടും എല്ലാം അതിൽ ചിലതുമാത്രം. ഇവരെല്ലാം നിർമ്മാതാവിന് വമ്പിച്ച നഷ്ടവും വരുത്തിവച്ചു.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തെലുങ്ക് സൂപ്പർതാരം രവിതേജ. അദ്ദേഹത്തിന്റെ അടുത്ത് റിലീസ് ആയ ‘രാമറാവു ഓൺ ഡ്യൂട്ടി’ കരിയറിലെ തന്നെ വലിയ പരാജയമായി മാറിയിരിക്കുകയാണ്. നഷ്ടത്തിലായ നിർമാതാവിനെ സഹായിക്കാൻ നായകൻ രവി തേജ മുന്നിട്ടിറങ്ങിയതാണ് സിനിമയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു

സുധാകർ ചെറുകുറിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. തന്നെ നായകനാക്കി നിർമിച്ച ചിത്രം വൻ ബാധ്യത വരുത്തിയതിനാൽ സുധാകർ നിർമിക്കുന്ന അടുത്ത ചിത്രത്തിൽ ചില്ലിക്കാശ് പോലും പ്രതിഫലം വാങ്ങാതെ അഭിനയിക്കാം എന്ന് വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് രവിതേജ. സൂപ്പർതാരത്തിന്റെ വാക്കുകൾ നിർമാതാവിന് ആശ്വാസം പകർന്നിരിക്കുകയാണ്. ശരത് മാണ്ഡവയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ​ഹിച്ചത്.

 

Leave a Reply
You May Also Like

ഒരേ ജനുസ്സിൽ പെട്ട കഥാപാത്രങ്ങളെ ആവർത്തന വിരസത വരാതെ വ്യത്യസ്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു എന്നത് തികച്ചും ആശ്ചര്യകരമാണ്

Ashique Ajmal ഞാൻ സംഗീതത്തിന്റെയും സിനിമയുടെയും അമച്വർ ആയ ഒരു ആസ്വാദകൻ മാത്രം. എന്റെ ചിന്തകളും…

“2018 ബോക്‌സ് ഓഫീസിൽ വിജയിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ജോലി തേടി ദുബായിലേക്ക് പറക്കുമായിരുന്നു”

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് 2018 ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായ ‘2018’…

പ്യാലിയെ ചേര്‍ത്തുപിടിച്ച് പ്രേക്ഷകര്‍; ബുക്ക് മൈ ഷോയിലും ഐഎംഡിബിയിലും മികച്ച റേറ്റിംഗ്

പ്യാലിയെ ചേര്‍ത്തുപിടിച്ച് പ്രേക്ഷകര്‍; ബുക്ക് മൈ ഷോയിലും ഐഎംഡിബിയിലും മികച്ച റേറ്റിംഗ് അയ്മനം സാജൻ സഹോദരബന്ധത്തിന്റെ…

ഞങ്ങൾ ആദ്യമായി കാണുന്നത് അവിടെവച്ചാണ്. അവൾക്ക് താല്പര്യമുണ്ടെങ്കിൽ അഭിനയം തുടരും. ശ്രദ്ധനേടി സമ്പത്തിൻ്റെ വീഡിയോ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരിലൊരാളാണ് മൈഥിലി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള താരത്തിന് യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്.