Connect with us

world

വെടിനിറുത്തുമ്പോള്‍…

ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളും അമേരിക്കയുടെ ഇടപെടലുകളും മധ്യേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തുകയും ഇസ്രായേല്‍ വെടിനിറുത്തലിന് തയ്യാറാകുകയും ചെയ്തു

 67 total views

Published

on

വെടിനിറുത്തുമ്പോള്‍
(Ravichandran C)

(1) ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളും അമേരിക്കയുടെ ഇടപെടലുകളും മധ്യേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തുകയും ഇസ്രായേല്‍ വെടിനിറുത്തലിന് തയ്യാറാകുകയും ചെയ്തു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. I hope this happy news can be trusted. ഇരുഭാഗത്തും മനുഷ്യജീവിതങ്ങള്‍ കശക്കിയെറിയപ്പെടുന്നതിന്റെ നോവ് മൂലം പ്രയാസപ്പെട്ടിരുന്ന ലോകജനതയ്ക്ക് ഇത് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. ഉറക്കം നഷ്ടപെടുത്തുന്ന ദുരന്ത ഫോട്ടോകളും വീഡിയോകളുമാണ് കഴിഞ്ഞ 11 ദിവസമായി ലോകത്തെ വേട്ടയാടിയത്. മറ്റെങ്ങും ദുരന്തങ്ങള്‍ സംഭവിക്കുന്നില്ലെന്നോ സംഘര്‍ഷം നിലനില്‍ക്കുന്നില്ലെന്നോ ഇതിനര്‍ത്ഥമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ലഭിക്കുന്ന വിസിബിലിറ്റി മറ്റ് സംഘര്‍ഷങ്ങള്‍ക്കൊന്നും ലഭിക്കാറില്ല. ഇന്ത്യ-ചൈന, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍പോലും ലോകം മുഴുവന്‍ ഇതുപോലെ പിന്തുടരുന്നില്ല.

World reaction to the Israel-Hamas ceasefire in Gaza | Israel-Palestine  conflict News | Al Jazeera(2) ഇസ്രായേല്‍ മന്ത്രിസഭ ഏകാഭിപ്രായത്തോടെ എടുത്ത തീരുമാനമാണെന്നാണ് അറിയുന്നത്. പാലസ്തീന്‍ ഭീകരസംഘടനയായ ഹമാസും വെടിനിറുത്തിയെന്ന് പറയപെടുന്നു. പക്ഷെ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന തിരിച്ചുള്ള ആക്രമണം നിറുത്താതെയുള്ള വെടിനിറുത്തലിന് യാതൊരു പ്രാധാന്യവുമില്ല. ബോംബും മിസൈലുമൊക്കെ വന്നുവീഴുന്നതും വിമാനങ്ങള്‍ ആകാശത്ത് റോന്ത് ചുറ്റുന്നതുമൊക്കെ ടി.വിയില്‍ കാണാന്‍ ബഹുരസമാണ്. പക്ഷെ അതിന് ഇരയാക്കപെടുന്ന ജനതയുടെ കഷ്ടപാടും നീറ്റലും മനസ്സിലാക്കാന്‍ പത്ത് മിനിറ്റ് വൈദ്യുതിബന്ധം നിലച്ചാല്‍ സമനില നഷ്ടപെടുന്നവര്‍ക്ക് സാധിക്കണമെന്നില്ല.

(3) ഹിംസയും അക്രമവും യുദ്ധവും സര്‍വരെയും പരാജയപെടുത്തും. പക്ഷെ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇത്തരം താത്വചിന്തയൊന്നും ദഹിക്കില്ല. As usual, both Israel and Hamas have claimed victory in the conflict. ഇസ്രായേല്‍ വെടിനിറുത്തല്‍ സമ്മതിച്ചത് തങ്ങളുടെ വിജയമാണെന്ന അവകാശവാദമാണ് ഹമാസ് ഇക്കുറിയും ഉന്നയിക്കുന്നത്. ഗാസ തെരുവുകളില്‍ അത്തരം ആഘോഷങ്ങളും സംഘടിപ്പിക്കപെടുന്നുണ്ട്. അടുത്ത യുദ്ധത്തിനും ആയുധശേഖരണത്തിനും വിദേശഫണ്ടിനും ഉള്ള വകയായി അവരിത് കാണുന്നു എന്ന് വ്യക്തം. തങ്ങളുടെ പ്രസക്തി പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞ 11 ദിവസത്തെ സംഘര്‍ഷം സഹായിച്ചിട്ടുണ്ടെന്ന് ഹമാസ് വിശ്വസിക്കുന്നുണ്ടാവണം. ഒപ്പം ഫത്തയുടെ പ്രസക്തി വെസ്റ്റ് ബാങ്കില്‍പോലും ഇടിച്ചിറക്കാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസവും. ഈയൊരു പ്രസ്താവനയില്‍ നിന്ന് തന്നെ പാലസ്തീന്‍ ജനതയോട് ഹമാസിനുള്ള ‘അനുഭാവവും സ്‌നേഹവും’വ്യക്തമാണ്; എന്തിനാണ് രക്തസാക്ഷികളെ നിര്‍മ്മിക്കുന്നതെന്നും മനുഷ്യകവചങ്ങള്‍ ഒരുക്കുന്നതെന്നും.

(4) ഈജിപ്തിനെതിരെയോ ജോര്‍ഡനെതിരെയോ യുദ്ധം ജയിക്കുന്നതുപോലെ മനുഷ്യകവചം നിര്‍മ്മിച്ച് അതിന്റെ പിന്നില്‍ ഒളിച്ചിരുന്ന് മിസൈലുകള്‍ തൊടുക്കുന്ന ഒരു തീവ്രവാദി ഗ്രൂപ്പിനെ പരാജയപെടുത്താനാവില്ല. That is a known fact. ഹമാസ് ഒരു സൈന്യമായി നീങ്ങുകയോ കേന്ദ്രീകരിക്കുകയോ ചെയ്യുന്ന ഗ്രൂപ്പല്ല. അവരുടെ ആയുധശേഖരത്തില്‍ ഒരു പങ്ക് ഉപയോഗിച്ചു കഴിഞ്ഞു. കുറെ സ്രോതസ്സുകളും സന്നാഹങ്ങളും നശിച്ചുപോയിട്ടുണ്ട്. അപ്പോഴും ഇറാന്‍ ഉള്‍പ്പടെയുള്ള വിദേശ സപ്ലൈലൈനുകള്‍ നിലനില്‍ക്കുന്നു. എല്ലാം സ്ഥിരം നടക്കുന്ന കാര്യങ്ങളാണ്. ഇനി, എല്ലാമൊന്ന് നേരായായി വരണം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റമദാന്‍ മാസത്തില്‍ ഘോരസംഘര്‍ഷം എന്ന നയം പിന്തുടരുന്നതിനാല്‍ ഉടനടി വലിയ സംഘര്‍ഷം പ്രതീക്ഷിക്കേണ്ടതില്ല. Even that is hugely relieving, if you believe in humanism.

(5) മറുവശത്ത് ഇസ്രായേല്‍ ‘ലക്ഷ്യങ്ങളെല്ലാം’ പൂര്‍ത്തീകരിച്ചതായി അവകാശപെടുന്നുവെങ്കിലും അടുത്ത യുദ്ധത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് അവരും നടത്തുന്നത്. സൈക്കിളില്‍ നിന്ന് വീഴാതിരിക്കാന്‍ സൈക്കിള്‍ ചവിട്ടികൊണ്ടിരിക്കണം എന്നതാണ് ആ നയം. ലോകത്ത് നിലവിലിരിക്കുന്ന നൂറ് കണക്കിന് അതിര്‍ത്തിപ്രശ്‌നങ്ങള്‍ക്കും കുടിയേറ്റ തര്‍ക്കങ്ങള്‍ക്കും ഇല്ലാത്ത രൗദ്രത ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നത്തിന് ഉണ്ടെങ്കില്‍ അതിന് കാരണം മതം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിച്ച 11 ദിവസങ്ങളാണ് കടന്നുപോയത്. സംഘര്‍ഷം മാത്രമല്ല അതിനോടുള്ള പ്രതികരണങ്ങളും പ്രകടനങ്ങളും മറുപ്രതികരണങ്ങളുമെല്ലാം നീങ്ങിയത് മതപ്രചോദിതമായി തന്നെയായിരുന്നു. എങ്കിലും അലമാരയിലെ ആനയെ കാണാനാവില്ലെന്ന നയമാണ് പലരും പിന്തുടര്‍ന്നത്. യാഥാര്‍ത്ഥ്യത്തോടുള്ള അവജ്ഞ (contempt for reality) മതാത്മകതയുടെ അടിസ്ഥാന സവിശേഷതയാകുന്നു.

 68 total views,  1 views today

Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment13 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement