Ravichandran C

കുരുവംശ നിയമങ്ങള്‍

മതവിമര്‍ശനം നടത്താന്‍ നേരോംകാലോം നോക്കണം എന്ന അലിഖിത നിയമം കൊണ്ടുവരാനുള്ള ശ്രമം കുറെക്കാലമായി ശക്തമാണ്. തല്‍പ്പര കേന്ദ്രങ്ങള്‍ വല്ലാത്ത ശുഷ്ടകാന്തി കാണിക്കുന്നു. സദാചാരപോലീസിനെക്കാള്‍ കടുത്ത ജാഗ്രത! ആരെങ്കിലും അസമയത്ത് മതവിമര്‍ശനം നടത്തുന്നുണ്ടോ? അകാലത്തില്‍ അമ്പോറ്റി മതങ്ങളെ ഞോണ്ടുന്നുണ്ടോ? അതറിയാതെ ഒരു സമാധാനവുമില്ല.

പുരോഗമനം കൊണ്ടുവരാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ്. രാവിലെ കലണ്ടര്‍ പരിശോധിക്കണം, രാഹുകാലം നോക്കണം, പത്രം വായിക്കണം. സാമ്പത്തിക-സമൂഹിക സംഭവവികാസങ്ങള്‍ വിലയിരുത്തണം, മതവികാരം പരിശോധിക്കണം, രാഷ്ടീയവികാരത്തിന് പരമപ്രാധാന്യം നല്‍കണം, ഹര്‍ത്താല്‍ ഉണ്ടോ എന്ന് നോക്കണം….എന്നിട്ട് എല്ലാം ഒത്തു വരികയാണെങ്കില്‍ ആസ്ഥാന ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും അനുമതി വാങ്ങി ആചാരപരമായി ഒരു വിമര്‍ശനം അങ്ങ് നടത്തിയേക്കുക. എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല… വെറുതെ ഒരാചാരം. പുരോഗമനവഴി പോകുകയല്ലേ, അതുമിരിക്കട്ടെ.

പക്ഷെ ആര്‍ക്കും ഒട്ടും അലോഹ്യം ഉണ്ടാകാത്ത രീതിയില്‍ വേണം. അമ്പോറ്റിക്ക് ഒന്നും പറ്റരുത്. ആചാരം നടത്തിയെന്ന് വരികയും വേണം. ഏപ്രില്‍-മേയ് മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകള്‍ എന്തുകൊണ്ടും നല്ലതാണ്. അടുത്ത് വരുന്ന മൂന്നാഴ്ച ഒഴിവാക്കുക. നീചഗ്രഹങ്ങള്‍ ഉച്ചസ്ഥായിയിലായിരിക്കും. അവരുടെ കൈക്ക് വെറുതെ പണി ഉണ്ടാക്കി കൊടുക്കരുത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.