നൂറ്റാണ്ടില്‍ രണ്ട് മീറ്റര്‍ ഉയരം!
(Ravichandran C)

അമേരിക്കനായ മാര്‍ക്ക് റൈറ്റ് (Marc Wright) 1912 ല്‍ പോള്‍വോള്‍ട്ടില്‍ സ്ഥാപിച്ച ലോക റെക്കോഡ് ഉയരം 4.02 മീറ്ററാണ്. അമേരിക്കയിലെ ബ്രിയാന്‍ സ്റ്റേണ്‍ബര്‍ഗാണ് (Brian Sternberg) ആദ്യമായി 5 മീറ്റര്‍ ഉയരം താണ്ടുന്നത്-1963 ല്‍. ഉക്രെയിന്‍കാരനായ സെര്‍ഗെ ബുബ്ക (Serhiy Bubka) ആദ്യമായി 6 മീറ്റര്‍ താണ്ടുന്നത് 1985 ല്‍ പാരീസില്‍ വെച്ചാണ്. തന്റെ സുവര്‍ണ്ണ കാലത്ത് ബുബ്ക ക്രമമായി ലോകറെക്കോഡ് ഉയരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു. റെക്കോഡ് ഉയരം 6.14 മീറ്ററാക്കിയ ശേഷമാണ് (1994) അദ്ദേഹം വിരമിച്ചത്. ഓരോ ലോകറെക്കോഡിനും പ്രത്യേകം സമ്മാനം കിട്ടുമെന്ന അവസ്ഥയില്‍ ഓരോ തവണയും കൃത്യം ഒരു സെന്റിമീറ്ററിലധികം കൂടുതല്‍ ചാടാന്‍ ബുബ്കയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍ 6.25 മീറ്റര്‍ ഉയരം പോലും തന്റെ നല്ലകാലത്ത് ബുബ്ക മറികടക്കുമായിരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. 20 വര്‍ഷം ഈ റെക്കോഡ് (6.14 M) നിലനിന്നു. ബുബ്ക എന്ന അത്ഭുതത്തിനപ്പുറം പോവുക എളുപ്പമല്ല എന്ന ധാരണ 2014 ല്‍ യുക്രെയിനില്‍വെച്ച് തന്നെ അട്ടിമറക്കപെട്ടു. ഫ്രഞ്ച് പോള്‍വോള്‍ട്ടറായ റെനോലാവില്ലനി (Renaud Lavillenie) 2014 ല്‍ ഡൊണെസ്‌കില്‍ വെച്ച് 6.17 മീറ്റര്‍ ഉയരത്തില്‍ ചാടി ലോക റെക്കോഡ് തിരുത്തി. അവിടെ നിന്ന്, 2020 മുതല്‍, അമേരിക്കയില്‍ ജനിച്ച അര്‍മണ്ട് ഡ്യുപ്ലാന്റിസ് (Armand Duplantis) എന്ന സ്വീഡിഷ് താരത്തിന്റെ പടയോട്ടമാണ്. ബുബ്കയെ പോലെ ഓരോരോ സെന്റീമീറ്റര്‍ ഉയരം കൂട്ടികൊണ്ടിരുന്ന ഡ്യൂപ്‌ളാന്റിസ് യൂജിനില്‍ ഇന്നലെ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 6.21 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് പോള്‍വോള്‍ട്ട് സ്വര്‍ണ്ണം സ്വന്തമാക്കിയത്. അതേസമയം, പുരുഷന്‍മാരുടെ ഹൈജമ്പില്‍ ആദ്യമായി 2 മീറ്റര്‍ അമേരിക്കനായ ജോര്‍ജ്ജ് ഹോറിന്‍(George Horine) പിന്നിടുന്നത് 1912 ലാണ്. ഈ ഇനത്തില്‍ 1993 ല്‍ ക്യൂബക്കാരനായ ജാവിയര്‍ സോട്ടെമയര്‍(Javier Sotomayor ) സ്‌പെയിനില്‍ വെച്ച് 2.45 മീറ്റര്‍ പിന്നിട്ട് സ്ഥാപിച്ച ലോക റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. ഈയിനത്തില്‍ ഒരു നൂറ്റാണ്ടില്‍ ഉണ്ടായ വര്‍ദ്ധന 45 സെന്റിമീറ്റര്‍. എന്നാല്‍ പോള്‍വോള്‍ട്ടില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ ചാടാന്‍ മനുഷ്യന് സാധിച്ചിരിക്കുന്നു. Man is stretching his limits beyond his beliefs!

 

Leave a Reply
You May Also Like

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Suresh Varieth അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി – നാരായണ സ്വാമി എബി…

സിംബാവേ ക്രിക്കറ്റ് ലോകത്തിൻ്റെ ലൈംലൈറ്റിലേക്ക് മടങ്ങിവരുകയാണ്

Suresh Varieth ഓർമകളിലൊരു വിൻ്റേജ് സിംബാവേയുണ്ട്…. ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങി 1983 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത്…

വേഗതയും അപകടവും നിറഞ്ഞ മത്സരം : വീഡിയോ

ക്രാഷ്ട് ഐസ്  എന്നാല്‍ തണുത്തുറഞ്ഞ പ്രതലത്തില്‍ കൂടിയുള്ള ഏറ്റവും വേഗതയേറിയ മത്സരമാണ്‌. ഏറെ അപകടകരമായ ഈ വിനോദത്തെ ക്കുറിച്ച് നിങ്ങള്‍ക്കരിയാമോ ?

ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കമായി

ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കമായി Muhammed Sageer Pandarathil ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള…