ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?

661


സുരേഷ് ഗോപി ഗർഭിണിയായ യുവതിയുടെ വയറ്റിൽ തൊട്ടതിനെ തുടര്ന്നുണ്ടായ സൈബർ പ്രതികരണങ്ങളെ കുറിച്ചു രവിചന്ദ്രൻ സി നടത്തിയ നിരീക്ഷണം

“ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?
മതാന്ധവിശ്വാസങ്ങളില്‍ പലതും ഈ നിലവാരത്തിലുള്ളവയാണ്.
അനുഗ്രഹിക്കാനും അനുഗ്രഹിക്കപ്പെടാനും കൊതിക്കുന്നവരുള്ള
ഒരു സമൂഹത്തിലാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടുക.

അദ്ധ്യാപകരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം യാചിക്കുന്ന കുട്ടികള്‍ മുതല്‍
തുടങ്ങുന്ന സാംസ്‌കാരിക പാരമ്പര്യവും ഇവിടെയുണ്ട്.
മുതര്‍ന്നവരുടെ ‘അനുഗ്രഹം’ വാങ്ങിയാണ്
വിവാഹംപോലുള്ള കര്‍മ്മങ്ങള്‍ തുടങ്ങുന്നത്.
സഹജമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പോലും
അനുഗ്രഹം വാങ്ങിക്കൂട്ടുക എന്നത് മതാന്ധവിശ്വാസികളെ സംബന്ധിച്ചിടത്തോളം
സ്വാഭാവികമായ കാര്യമാണ്.

ഒരു ഗര്‍ഭിണിയുടെ വയറില്‍ തൊട്ട് ‘അനുഗ്രഹിക്കുന്നത്’
കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്.
ആരുടെ വയറിലാണോ തൊട്ടത് ആ വ്യക്തിക്ക്് പ്രസ്തുത അന്ധവിശ്വാസം ഉണ്ട്,
ടി വ്യക്തി അതാഗ്രഹിക്കുന്നു.
തൊട്ടയാളും അതേ അന്ധവിശ്വാസം പങ്കിടുന്നു.

അനുഗ്രഹിച്ചയാള്‍ ഒരു മുതിര്‍ന്ന പുരുഷനും
അനുഗ്രഹിക്കപ്പെട്ടയാള്‍ ഒരു യുവതിയുമായതിനാല്‍
അവിടെ സമവാക്യം മാറുന്നുവെന്ന വാദം ദുഷിച്ചതാണ്.

ഗര്‍ഭിണിയുടെ വയറ്റില്‍ തൊട്ടതിന് വേറെന്തോ അര്‍ത്ഥമുണ്ടെന്നും
ഉണ്ടാകണമെന്നും അതുമൂലം പ്രസ്തുത ഗര്‍ഭിണിക്കും
അവരുടെ ഭര്‍ത്താവിനും അപരിഹാര്യമായ മാനഹാനി
ഉണ്ടായെന്നുമൊക്കെ പ്രചരിപ്പിക്കുന്നത്
സദാചാര പോലീസിംഗിന്റെ ഹീനമായ ഉച്ചകോടിയാണ്.”