മതം നല്ലത് ചെയ്യുന്നു ! , പാളയം മുസ്ലിം ജമാ-അത്തിന്റെ തീരുമാനം അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്

0
44

Ravichandran C

മതം നല്ലത് ചെയ്യുന്നു!

കോവിഡ് 19 സംബന്ധിച്ച ജാഗ്രത വ്യവസ്ഥകള്‍ പാലിക്കാന്‍ കൃത്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പാളയം പള്ളി തല്‍ക്കാലം തുറക്കുന്നില്ലെന്ന് പാളയം മുസ്ലിം ജമാ-അത്ത് തീരുമാനിച്ചിരിക്കുന്നു. ഇത് അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്. ആരാധാനലയങ്ങള്‍ തുറക്കാതിരുന്നതാണ് കോവിഡ് ലോക്ക് ഡൗണ്‍ കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടായ പ്രധാന നേട്ടം എന്നു വിചാരിക്കുന്ന ഒരാളാണ് ഞാന്‍. മതപ്രീണനം ലക്ഷ്യമിട്ട് സര്‍വ രാഷ്ട്രീയക്കാരും ഭരണാധികാരികളും പ്രണയം ഒലിപ്പിച്ചു പിറകെ നടക്കുമ്പോഴും യുക്തിസഹവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു തീരുമാനം എടുത്ത പാളയം മുസ്ലീം-ജമാ അത്തിന്റെ തീരുമാനം മാതൃകാപരമാണ്. മറ്റ് ആരാധനാലയങ്ങള്‍ക്കും മതശക്തികള്‍ക്കും മാതൃകയാക്കാവുന്ന തീരുമാനം. സമൂഹത്തില്‍ അത്രയെങ്കിലും ഇരുട്ട് കുറയട്ടെ. ശരിയായ ഒരു കാര്യം ചെയ്യുന്നത് മാത്രമല്ല തെറ്റായ കാര്യം ചെയ്യാന്‍ അനുമതിയുണ്ടായിട്ടും ചെയ്യാതിരിക്കുന്നതും അഭിനന്ദിക്കപെടേണ്ടതാണ്; ഭൂരിപക്ഷവും തെറ്റ് അനുഷ്ഠിക്കുന്നതില്‍ അഭിമാനിക്കുമ്പോള്‍ വിശേഷിച്ചും.