ശരീരത്തിന് നിറം എങ്ങനെയാണ് കൈവരുന്നതെ്ന്ന് ജീവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്

78

വര്‍ണ്ണാന്ധവിശ്വാസങ്ങള്‍
(Ravichandran C)

(1) അമേരിക്കന്‍ സ്‌കൂള്‍ അദ്ധ്യാപികയും പ്രസിദ്ധ വര്‍ണ്ണവിവേചനവിരുദ്ധ പ്രവര്‍ത്തകയുമായ ജെയിന്‍ ‍ എലിയറ്റ് (https://en.wikipedia.org/wiki/Jane_Elliott) തന്റെ ചെറുപ്പകാലത്ത് നടത്തിയ പ്രസിദ്ധമായ ഒരു പരീക്ഷണ ക്ലാസാണ് ഈ വീഡിയോയില്

ശരീരത്തിന് നിറം എങ്ങനെയാണ് കൈവരുന്നതെ്ന്ന് ജീവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എങ്കിലും സയന്‍സിന്റെ ലളിത വിശദീകരണങ്ങള്‍ക്ക് വഴങ്ങാനുള്ള വൈമനസ്യം ലോകമെമ്പാടും പരമ്പരാഗതമനസ്സുകള്‍ പ്രകടിപ്പിക്കാറുണ്ട്. ശരിക്കും കഥയറിയാതെ ആട്ടംകാണുന്ന മനുഷ്യര്‍!

(2) ജെയിന്‍ എലിയറ്റിലേക്ക് വരാം. അവര്‍ ഈ ക്ലാസ് തുടങ്ങുന്നത് കറുത്തവരെയും ഇന്ത്യക്കാരെയും കുറിച്ച് പറഞ്ഞുകൊണ്ടാണ്((https://exploringyourmind.com/blue-eyes-and-brown-eyes-the-jane-elliott-experiment/). മിക്കവരും കറുത്തവരും ഇന്ത്യക്കാരുമൊക്കെ കുഴപ്പക്കാരാണെന്നും കുറഞ്ഞ മനുഷ്യരാണെന്നും പറയുന്നു. നിരാശ തോന്നിയ ജെയിന്‍ കുട്ടികളെ ബോധവത്കരിക്കാന്‍ ഒരു പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നു. She told them that people with brown eyes were better than people with blue eyes.

(3) കുട്ടികള്‍ പരസ്പരം ചോദിച്ചു-അതെന്താ അങ്ങനെ?! അദ്ധ്യാപികയായ തന്റെ കൃഷ്ണമണിക്ക് നീല നിറമാണെന്നും നീല നിറമുള്ള കൃഷ്ണമണിയുള്ളവര്‍ തവിട്ട് (brown) നിറമുള്ള കൃഷ്ണമണിയുള്ളവരെക്കാള്‍ മികച്ചവരാണെന്നും അവര്‍ക്ക് എല്ലാ കാര്യങ്ങളിലും മുന്‍തൂക്കം ഉണ്ടാകണമെന്നും ജെയിന്‍ ഗൗരവഭാവത്തില്‍ തുറന്നടിച്ചു. കുട്ടികള്‍ അമ്പരന്നു. വിശേഷിച്ചും തവിട്ടുനിറമുള്ള കൃഷ്ണമണിയുടെ ഉടമകള്‍. ഇന്നു മുതല്‍ നീലനേത്രക്കാര്‍ക്ക് എല്ലാം കാര്യങ്ങളിലും പ്രത്യേക അവകാശാധികാരങ്ങള്‍ ഉണ്ടാകുമെന്നു അദ്ധ്യാപിക പറഞ്ഞത് കേട്ട് ഭൂരിപക്ഷം വരുന്ന തവിട്ടുനേത്രക്കാര്‍ നിരാശയ്ക്ക് അടിപെടുന്നു. ആ ദിവസം മുഴുവന്‍ അദ്ധ്യാപികയുടെ വെളിപെടുത്തല്‍ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അതിന്റെ പേരില്‍ അവര്‍ പരസ്പരം അപഹസിക്കാനും ഒറ്റപെടുത്താനും തുടങ്ങി. തവിട്ടുനിറമുള്ള കണ്ണുകളുടെ ഉടമകള്‍ക്ക്‌ സ്വന്തം കണ്ണുകള്‍ ബാധ്യതയായി തോന്നി. അവ തങ്ങള്‍ക്ക് അപമാനവും ഒറ്റപെടുത്തലും സമ്മാനിക്കുന്നതായി അവര്‍ സങ്കല്‍പ്പിച്ചു. നീലനേത്രക്കാരകട്ടെ, സ്വന്തം കണ്ണുകള്‍ അഭിമാനത്തിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായി കണ്ടു. കുട്ടികള്‍ക്കിടയില്‍ സംഘര്‍ഷവും കാലുഷ്യവും ഉടലെടുത്തു.

(4) തൊട്ടടുത്ത ദിവസം ക്ലാസില്‍ ജെയിന്‍ എലിയറ്റ് കുട്ടികളോട് ഒരു കാര്യം തുറന്നുപറഞ്ഞു-താന്‍ ഇന്നലെ ക്ലാസില്‍ പറഞ്ഞ കാര്യം നുണയാണ്. യഥാര്‍ത്ഥത്തില്‍ തവിട്ടുനിറമുള്ള കണ്ണുകള്‍ ഉള്ളവരാണ് മികച്ചര്‍. അവരാണ് കഴിവിലും ശേഷിയിലും മുന്നില്‍. നീലനേത്രക്കാര്‍ പിന്നാക്കക്കാരാണ്. ഇക്കുറി ഹതാശരായത് ക്ലാസിലെ നീലനേത്രക്കാരായിരുന്നു. തവിട്ടു നിറക്കാര്‍ ആവേശം കണ്ടു. അന്നത്തെ ദിവസം വിവേചനത്തിനും അപഹസിക്കലിനും വിധേയമായത് നീലനേത്രക്കാരായിരുന്നു. അവരെ മറുവിഭാഗം ഒറ്റപെടുത്തി, കളിക്കാന്‍ കൂടെ കൂട്ടിയില്ല, മോശം പേരുകള്‍ വിളിച്ചു.

(5) സ്ഥിതി രൂക്ഷമായപ്പോള്‍ അടുത്ത ദിവസം ജെയിന്‍ ഇടപെട്ടു. അവര്‍ കുട്ടികളോട് ചോദിച്ചു: ആദ്യ ദിവസം തവിട്ടു നേത്രക്കാര്‍ക്കും രണ്ടാംദിവസം നീലനേത്രക്കാര്‍ക്കും മോശം അനുഭവങ്ങളുണ്ടായി.ഒറ്റകെട്ടായി മുന്നോട്ടു പോയിരുന്ന നിങ്ങള്‍ തമ്മിലടിച്ചു, പരസ്പര സംശയവും വിദ്വേഷവും ഉണ്ടായി. എന്തിന്റെ പേരില്‍?! കണ്ണിന്റെ കൃഷ്ണമണിയുടെ നിറത്തിന്റെ പേരില്‍! നിങ്ങള്‍ക്കെല്ലാം അതുമൂലം പ്രയാസമുണ്ടായി. സഹജീവികളെ ഒറ്റപെടുത്താനും അവര്‍ക്കെതിരെ വിവേചനം നടത്താനും നിറം ഒരു കാരണമാകുന്നത് ശരിയാണോ? ഇക്കുറി കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു-അല്ലേയല്ല, അത് തെറ്റാണ്. അങ്ങനെയെങ്കില്‍ കറുത്തവരെയും ഇന്ത്യക്കാരെയുമൊക്കെ നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നതും പീഡിപ്പിക്കുന്നതും ശരിയാണോ? അല്ലേയല്ല, അത് തരംതാഴ്ന്ന പ്രവര്‍ത്തിയാണ്-കുട്ടികളുടെ ശബ്ദമുയര്‍ന്നു.

(6) മുതിര്‍ന്ന മനുഷ്യര്‍ക്ക് പോലും തിരിച്ചറിയാനാവാത്ത ഒരു ലളിതസത്യമാണ് ജെയിന്‍ എലിയട്ട് അന്ന് തന്റെ കുട്ടികളെ ബോധ്യപെടുത്തിയത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് (ജൂനിയര്‍) വെടിയേറ്റ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് (April 5, 1968) അവര്‍ സ്വന്തം ക്ലാസില്‍ ആദ്യമായി ഈ പരീക്ഷണം അരങ്ങേറിയത്. ഇന്നും പ്രസക്തി നഷ്ടപെടാത്ത സന്ദേശം അതിലുണ്ട്. ഇതിലും ആഴത്തില്‍ ഈ കാര്യം ബോധ്യപെടുത്താന്‍ സയന്‍സിന് കഴിയും. ആ തിരിച്ചറിവ് കുറെക്കൂടി ആഴമേറിയതാണ്, നിങ്ങള്‍ പഠിക്കാന്‍ തയ്യാറാണെങ്കില്‍.