മണ്ടന്മാർ ഏതു രാജ്യത്തും സുലഭമാണ്

183
Ravichandran C
5G BECOMES 3G?
5 ജി ടവറുകളില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷന്‍ കാരണമാണ് കോവിഡ് വൈറസ് പടരുന്നതെന്ന ഗൂഡാലോചന സിദ്ധാന്തം വിശ്വസിച്ച് ഇംഗ്ണ്ടിലെ ബിര്‍മിഗ്ഹാമില്‍ വിശ്വാസതൊഴിലാളികള്‍ 5G ടവറുകള്‍ക്ക് തീയിട്ടു. ആഫ്രിക്കയില്‍ കോവിഡ് പടരാത്തത്തിന് കാരണം അവിടെ 5 ജി ടവറുകള്‍ ഇല്ലാത്തതാണ് എന്നവകാശപ്പെടുന്ന ഒരു ഗൂഡാലോചനാസിദ്ധാന്ത വീഡിയോ കഴിഞ്ഞമാസം യു-ട്യൂബില്‍ വന്നിരുന്നു. ആഫ്രിക്കയില്‍ ആയിരക്കണക്കിന് കോവിഡ് രോഗികളുണ്ടെന്ന് WHO തന്നെ സ്ഥിരീകരിച്ച കാര്യമാണ്. ഇപ്പോള്‍തന്നെ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു,ഏറെ വൈകുന്നതിന് മുമ്പ് ഇംഗ്‌ളണ്ടിലെ മുഴുവന്‍ 5G ടവറുകളും കത്തിക്കണം എന്നാണ് ഗൂഡാലോചനാ സിദ്ധാന്ത വിശ്വാസികള്‍ പരസ്പരം ആഹ്വാനം ചെയ്യുന്നത്. ടെലികോം തൊഴിലാളികളെയും എഞ്ചിനീയര്‍മാരെയും ഗൂഡാലോചന സിദ്ധാന്തക്കാര്‍ ആക്രമിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്കിലും ഇക്കൂട്ടര്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇംഗ്ണ്ടില്‍ ഇനിയും തീയിടേണ്ട ടവറുകളുടെ പട്ടികയും പ്രസിദ്ധീകരിക്കപെട്ടിട്ടുണ്ട്. EE, Vodafone എന്നിവ അടക്കമുള്ള കമ്പനികള്‍ വലിയ ഭീഷണിയും നഷ്ടവുമാണ് നേരിടുന്നത്. ഗൂഡാലോചനാസിദ്ധാന്തം അശാസ്ത്രീയവും യുക്തിഹീനവും തെളിവുകളില്ലാത്തതുമാണ് എന്ന് വിശദീകരണവുമായി മൊബൈല്‍ കമ്പനികള്‍ നിരവധി വിശദീകരണങ്ങള്‍ നല്‍കിയിരുന്നു.
Advertisements