മതം മനം തമം

41

മതം മനം തമം
Ravichandran C

Q: മതവിശ്വാസി അല്ലാത്തവര്‍ക്ക് Schizophrenia വരില്ലേ?
A: വരും, വരാം, വന്നിട്ടുണ്ട്.

Q: മതവിശ്വാസി അല്ലാത്തവര്‍ മാനസികവിഭ്രാന്തിയില്‍ (deluded) കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലേ?
A: ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, ചെയ്യാം.

Q: മതവിശ്വാസി ആയവര്‍ മാനസികവിഭ്രാന്തിയില്‍ മതപ്രചോദിതമല്ലാതെ കുറ്റങ്ങള്‍ ചെയ്തിട്ടില്ലേ?
A: ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, ചെയ്യാം

Q: മാനസിക വിഭ്രാന്തികള്‍ മൂലം മതവിശ്വാസികള്‍ മതപ്രചോദിതമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ലേ?
A: ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്, ചെയ്യാം.

May be an image of one or more people and outdoorsQ: മതവിശ്വാസി അല്ലാത്തവര്‍ മാനസികവിഭ്രാന്തി മൂലം മതപ്രചോദിത കുറ്റകൃത്യങ്ങള്‍ ചെയ്യാറില്ലേ?
A: സാധ്യതയില്ല. അവര്‍ സന്താനങ്ങളെ കൊല്ലാം. പക്ഷെ അത് മതാചാര പ്രകാരമുള്ള ബലി എന്ന രീതിയില്‍ ആകാന്‍ സാധ്യത തീരെക്കുറവാണ്. ആണെങ്കില്‍ അവര്‍ മതവിശ്വാസി അല്ലെന്ന് പറയുന്നതും ശരിയല്ല.

Q: മതവിശ്വാസികള്‍ക്ക് മാനസിക വിഭ്രാന്തി വന്നാല്‍ മതപ്രചോദിത കുറ്റങ്ങള്‍ ചെയ്യാനുള്ള സാധ്യത കൂടുതലല്ലേ?
A: തീര്‍ച്ചയായും കൂടുതലാണ്. അവിടെ മാനസികവിഭ്രാന്തി അനിവാര്യവുമല്ല. കാരണം മതം സൃഷ്ടിക്കുന്ന മാനസികവിഭ്രാന്തിയുടെ ഉച്ചകോടി മതരഹിതമാനസിക വിഭ്രാന്തികളെക്കാള്‍ മാരകമായിരിക്കും.

Q: മാനസികവിഭ്രാന്തിക്ക് സ്വന്തമായി കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമോ?
A: സാധ്യതയുണ്ട്.

Q: മതത്തിന് മാത്രമായി കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കാനാവുമോ?
A. കനത്ത സാധ്യത. ചരിത്രപരമായ തെളിവുകള്‍, ജീവിക്കുന്ന തെളിവുകള്‍….മലയോളം തെളിവുകള്‍…. മനോരോഗം മാറ്റിയാല്‍ നോര്‍മലായി ജീവിക്കുന്നവര്‍ നിരവധി. പക്ഷെ അപ്പോഴും മതം അവശേഷിക്കുന്നുവെങ്കില്‍ രോഗത്തിന്റെ നിരക്കും തോതും ആവൃത്തിയും നോക്കി ആശങ്കപെടേണ്ടിവരും. അതാണ് മനുഷ്യ ചരിത്രം.

സദാ മതകഥകള്‍ താലോലിക്കുന്ന, വിശ്വാസതീവ്രതയുള്ള, മാനസികരോഗങ്ങളുടെ മുന്‍ചരിത്രമില്ലാത്ത ഒരു മതാദ്ധ്യാപിക മതയുക്തിയില്‍ പ്രചോദിതമായി ചെയ്തു എന്നവകാശപെടുന്ന കുറ്റകൃത്യത്തിന് പിന്നില്‍പോലും മതം പ്രസക്തമല്ലെന്നും മറിച്ചു സ്ഥാപിക്കാന്‍ 916 തെളിവില്ലെന്നും സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളവും ഹൃദയവിശാലതയും സാര്‍വത്രികമാണ്. മതേതര കേരളത്തില്‍ എന്തോ ജനത്തിന് ഇതൊക്കെ വളരെ ഇഷ്ടമാണ്‌ 🙂 ലക്ഷ്യം ഒന്നേയുള്ളൂ: മതം ഒരിടത്തും പ്രതിക്കൂട്ടിലാവരുത്. അതൊരു ചക്കര സാധനമാണ്!