ഒടുവിൽ മോഹനൻ വൈദ്യർ താൻ നിർമ്മിച്ച അന്ധവിശ്വാസത്തിന്റെ തന്നെ ഇരയായി

0
268

Ravichandran C യുടെ കുറിപ്പ്

Harming oneself, destroying others

മോഹനന്‍ വൈദ്യര്‍ക്ക് മരിക്കുമ്പോള്‍ 65 വയസ്സ്. ഇന്ന് മലയാളിയുടെ ശരാശരി ആയുസ്സ് 75 ന് മുകളില്‍. കുറെ ദിവസമായി വീട്ടില്‍ രോഗശയ്യയില്‍ ആണെന്ന് വാര്‍ത്തകള്‍. എന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല, അല്ലെങ്കില്‍ രോഗി അതിന് സമ്മതിച്ചില്ല.

കോവിഡിന് സമ്പൂര്‍ണ്ണ പരിഹാരം തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പ്രചരിപ്പിച്ചെങ്കില്‍ സ്വയം വഞ്ചിച്ച് മറ്റുള്ളവരെ ചതിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഒരുപക്ഷെ നിസ്സാരമായി ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഈ അത്യാഹിതം.

Is this not suicide?! ഒറ്റമൂലികളും ബദല്‍ ഉടായിപ്പുകളുമായി ലക്ഷക്കണക്കിന് ജനങ്ങളെ ശാസ്ത്രനിഷേധികളാക്കുന്നതില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന പലരും ഇത്തരത്തില്‍ അരങ്ങൊഴിയുന്നു. ദു:ഖകരം, നിരാശജനകം.