Connect with us

Law

കണ്ണില്‍ കുത്തുന്ന അനീതി

മലപ്പുറത്ത് POCSO കേസില്‍ തടവിലാക്കപെടുകയും പിന്നീട് DNA പരിശോധനയ്ക്ക് ശേഷം ജയില്‍മോചിതനാക്കപ്പെടുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിന്റെ (18) വിഷയം കേരളസമൂഹം

 112 total views

Published

on

കണ്ണില്‍ കുത്തുന്ന അനീതി
(Ravichandran C)

മലപ്പുറത്ത് POCSO കേസില്‍ തടവിലാക്കപെടുകയും പിന്നീട് DNA പരിശോധനയ്ക്ക് ശേഷം ജയില്‍മോചിതനാക്കപ്പെടുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിന്റെ (18) വിഷയം കേരളസമൂഹം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. ഇത് സമാനമായ പലതരം അനീതികളില്‍ അവസാനത്തേതാണ് എന്നു കരുതാനാവില്ല. 35 ദിവസം തടവില്‍ കിടന്ന നാളുകളില്‍ തന്നെ മൂന്ന് ജയിലുകളില്‍ കൊണ്ടുപോയതായി ഈ പതിനെട്ടുകാരന്‍ പറയുന്നു. അര്‍ദ്ധരാത്രി വീട്ടിലെത്തി അറസ്റ്റുചെയ്തശേഷം പുലര്‍ച്ചയാണ് വിലങ്ങണിയിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ ഹാജരാക്കിയത്. അവിടെവെച്ച് പോലീസ് അധിക്ഷേപിക്കുകയും കരണത്തടിക്കുകയും ചെയ്തു. അടി കാരണം ചെവിക്ക് ശ്രവണശേഷി കുറഞ്ഞെന്ന പരാതിയുമായി ശ്രീനാഥ് മാനനഷ്ടപരിഹാരത്തിനായി നിയമത്തിന്റെ വഴി തേടുകയാണ്. നാല് മാസം മുമ്പ് സ്‌കൂളിലെ ഒരു സ്‌പെഷ്യല്‍ ക്‌ളാസിന് ശേഷം വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ശ്രീനാഥ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു വാദിയായ പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താന്‍ വീണ്ടും വിശദമായ അന്വേഷണം വേണ്ടിവരും!

പോക്‌സോ പോലുള്ള ഉടന്‍കൊല്ലി വകുപ്പുകളില്‍ ജാമ്യമില്ലാതെ തടവിലാക്കപെടുന്ന നിരപരാധികളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ആശങ്കാജനകമാണ്. കഠിനശിക്ഷ വിഭാവനം ചെയ്യുന്ന വകുപ്പുകളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സി തയ്യാറാകണം. കേവലമായ സംശയത്തിന്റെ പേരില്‍ നിരപരാധികളെ തടവിലാക്കി പീഡിപ്പിക്കുന്നത് അവരെ പച്ചയ്ക്ക് കൊളുത്തുന്നതിന് തുല്യമാണ്. സ്ത്രീ സുരക്ഷയ്ക്കായി കൊണ്ടുവരുന്ന വകുപ്പുകള്‍ നീതിയുക്തമായും തെളിവധിഷ്ഠിതവുമായി നടപ്പിലാക്കാന്‍ സാധിക്കണം. കള്ളക്കേസുകളും വ്യാജപരാതികളും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളോടുള്ള അനുഭാവം കുറയ്ക്കാനും അവര്‍ക്കെതിരെ അന്യായമായ മുന്‍വിധി ഉണ്ടാക്കാനും കാരണമാകും. ഭരണഘടന വിഭാവനം ചെയ്യുന്ന നിയമത്തിന് മുമ്പാകെയുള്ള സമത്വം ജാതി-മത-ലിംഗ-ഭാഷാഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കും എന്നുറപ്പ് വരുത്തുന്ന രീതിയില്‍വേണം നിയമങ്ങളും വകുപ്പുകളും നിര്‍മ്മിക്കാന്‍.ഓവര്‍ പ്രിവിലേജ്ഡായ പൗരന്‍മാരെ നിയമം വഴി സൃഷ്ടിക്കരുത്. സമൂഹത്തിലെ എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരാണെന്ന(equality before law) ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപെടണം. നിരപരാധികള്‍ ശിക്ഷിക്കപെടുന്നത് പരമാവധി അനീതിയാണ്.

 113 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment49 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment10 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement