കത്തുമ്പോള്‍ കത്തുന്നത്

84

Ravichandran C

കത്തുമ്പോള്‍ കത്തുന്നത്

കഴിഞ്ഞവര്‍ഷം പ്രളയം നാശംവിതച്ചപ്പോള്‍ ശമ്പളവെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉയര്‍ന്നവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധിയുണ്ട്. പലരും ഏന്തോ മഹാത്യാഗം ചെയ്യുന്നപോലെ പരസ്യംനടത്തി പണംകൊടുത്തു. കയ്യടിയുംകൂക്കുവിളിയുമില്ലാതെ ഒപ്പംനിന്നവരെ മറക്കുന്നില്ല. അവര്‍ ഇക്കുറിയും കൂടെയുണ്ടാകുമെന്ന് കരുതാം. കേരളസമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന കക്ഷിരാഷ്ട്രീയതിമിരത്തിന്റെ ദയനീയ അവസ്ഥയാണ് ശമ്പളം കുറവ് ചെയ്യുന്ന ഉത്തരവ് ജീവനക്കാര്‍തന്നെ പരസ്യമായി കത്തിച്ചതിലൂടെ പ്രകടമാക്കപെട്ടത്. അടിയന്തര ഘട്ടങ്ങളില്‍ അസാധാരണ നടപടികള്‍ സ്വാഭാവികമാണ്. ധനാത്മകമായി പ്രതികരിക്കാന്‍ വ്യക്തിക്കും സമൂഹത്തിനും ബാധ്യതയുണ്ട്. ചക്കര കക്ഷി ഭരിക്കുന്നത് കൊണ്ട് കൊടുക്കും,എതിര്‍കക്ഷി ഭരിക്കുന്നതുകൊണ്ട് കൊടുക്കില്ല എന്നൊക്കെയുള്ള നിലപാടുകള്‍ അരാഷ്ട്രീയതയാണ്. രാഷ്ട്രീയം അന്യനോടുള്ള കരുതലാകുന്നു. എന്തു കത്തിച്ചാലും വെളിച്ചം വരും. സ്വയം തിരിച്ചറിയാന്‍ അതുപകരിക്കും.