അവസാനത്തെ ബീഡി
(Ravichandran C)

പുതിയൊരു ആഘോഷം. വാര്‍ത്ത ശരിയെങ്കില്‍ ഈ ഫിസിഷ്യന്‍ ചെയ്തത് വിശേഷിച്ച് യാതൊരു മഹിമയും അവകാശപെടാനില്ലാത്ത കാര്യം തന്നെയാണ്. അന്ധവിശ്വാസിയായ ഒരാള്‍ക്ക് മാത്രമേ ഇതും പൊലിപ്പിച്ച് നടക്കാനാവൂ. സത്യത്തില്‍ മതേതര ബോധത്തെക്കാള്‍ മത സ്വത്വങ്ങളുടെ കഴമ്പില്ലായ്മയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സംഗതി അടിപൊളിയാണ്! മരിക്കുന്നതിന് മുമ്പ് ഒരു വിശ്വാസി ‘സ്വര്‍ഗ്ഗം’പ്രതീക്ഷിച്ച് വേറൊരാളെകൊണ്ട് മത പാസ്‌വേര്‍ഡ് പറയിപ്പിക്കുന്നു, മരിക്കുന്നു. അറബി മാത്രം അറിയുന്നു ഒരു Extra Terrestrial ദൈവം ഇതൊക്കെ റെക്കോഡ് ചെയ്തു കേള്‍ക്കുന്നു, മരിച്ചയാളിന്റെ അക്കൗണ്ടില്‍ വരവ് വെക്കുന്നു. വേറെ ലെവല്‍ അന്ധവിശ്വാസങ്ങള്‍ ചുമന്നു നടക്കുന്ന വ്യക്തി(അമുസ്ലിം/കാഫിര്‍) പാസ് വേര്‍ഡ് അടിച്ചുകൊടുത്തിനാലും അറബിദൈവത്തിന് ഫിംഗര്‍പ്രിന്റ് സെക്കുരിറ്റി കോഡുള്ളതിനാലും പാസ് വേര്‍ഡ് എന്‍ട്രി ഇന്‍വാലിഡ് ആകാനാണ് സര്‍വ സാധ്യതയും.

അതെന്തുമാകട്ടെ, ആ സമയത്ത് ഫിസിഷ്യന്‍ ചെയ്ത കാര്യം പ്രായോഗികമായി നീതികരിക്കപ്പെടേണ്ടതാണ്. കാരണം അതൊരു ‘വൈകാരികശരി’യാണ്. പുകവലി കാരണം ശ്വാസകോശം ദ്രാവിഡായി ഊര്‍ദ്ധശ്വാസം വലിക്കുന്ന ഒരാള്‍ അന്ത്യാഭിലാഷമായി ഒരു ബീഡി ചോദിച്ചാല്‍ വേറെയൊന്നും കിട്ടിയില്ലെങ്കില്‍ അവിടെ കിടക്കുന്ന കടലാസെങ്കിലും ചുരുട്ടി കത്തിച്ച് ടിയാന്റെ ചുണ്ടില്‍ വെച്ചു കൊടുക്കണം. മരണാസന്ന രോഗിക്ക് തന്റെ അന്ധവിശ്വാസം, അതെന്തു ഡിങ്കോലാഫിയോ ആയിക്കോട്ടെ, നിയമവിധേയമായ കാര്യമാണെങ്കില്‍, സാധ്യമാണെങ്കില്‍ ചെയ്തു കൊടുക്കുന്നതില്‍ തെറ്റുകാണാനാവില്ല. അന്യന്റെ വേദന കുറയ്ക്കുന്നതിലും സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിലും വിശ്വസിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, സ്ഥലത്ത് വേറെയാരുമില്ലെങ്കില്‍ നിങ്ങളത് ചെയ്യുക തന്നെ വേണം. At least, you are giving them an iota of relief, reducing their pain a bit. That is humanism is all about. അതാണ് മാനവികവും യുക്തിസഹവുമായ കാര്യം. അല്ലാതെ ചാകാന്‍ പോകുന്ന ആളിനെ ലൈവായി ഉദ്ധരിക്കാന്‍ കാണ്ഡംകാണ്ഡമായി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ഡാഷ് പരിപാടിയാണ്.


THE INVENTION MISFIRED
ദൈവം മനുഷ്യന്റെ കണ്ടുപിടുത്തം. അടവിരിഞ്ഞപ്പോള്
തലതിരിഞ്ഞുപോയി. എല്ലാം മനുഷ്യര് രക്ഷിക്കുന്ന ദൈവങ്ങള്. മനുഷ്യരെ രക്ഷിക്കുന്നവ ഒന്നുമില്ല. മനുഷ്യന് നേരിടുന്ന ഏറ്റവുംവലിയ ഭീഷണി!

May be an image of body of water

**

You May Also Like

ശുഭ്രം – കഥ

ഒരനക്കവും കേള്‍ക്കുന്നിലെന്നായപ്പോള്‍ ബെല്ലില്‍ ഒന്നുകൂടി വിരലമര്‍ത്തി സിറ്റൌട്ടിന്റെ ഇടതുവശം ചേര്‍ന്ന കിടപ്പുമുറിയുടെ ജനല്പാളികള്‍ തുറന്നുകിടപ്പുണ്ട്. ആളുണ്ടെന്നുറപ്പ്.

എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എവർഗ്രീൻ ക്ലാസിക് ആയത് ?

മഴക്ക്‌ മുമ്പുള്ള ഒരു വരണ്ട ഭൂമി. കോരിച്ചൊരിയുന്ന ഒരു മഴ ആ ഭൂമിയെ എങ്ങനെ ഫലഭൂയിഷ്ടമാക്കുന്നു, അതാണ്‌ ഞാൻ കണ്ട തൂവാനത്തുമ്പികൾ. പത്മരാജൻ സിനിമകൾ

ഒറ്റ കണ്ണുള്ള കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

ഒറ്റ കണ്ണുള്ള പിഞ്ചു കുഞ്ഞിന്‍റെ വീഡിയോ ഇന്റര്‍നെറ്റില്‍ പടര്‍ന്നു പിടിക്കുകയാണ്. അറബ് രാജ്യങ്ങളില്‍ ആണ് ഇത് കൂടുതലായി പടരുന്നത്‌.

മൂണ്‍വാക്കിലൂടെ ട്രാഫിക് നിയന്ത്രിക്കുന്ന ഇന്ത്യന്‍ പോലീസുകാരന്‍ – വീഡിയോ

ഡാന്‍സ് ചെയ്തിട്ടു എന്തു പ്രയോജനം എന്ന് ചോദിക്കരുത്,കാരണം ഡാന്‍സ് ചെയ്യുന്നത് ട്രാഫിക് പോലീസുകാരനാണെങ്കിലോ ?