റേപ്പും നിയമപ്രശ്‌നങ്ങളും

36

റേപ്പും നിയമപ്രശ്‌നങ്ങളും

Ravichandran C യുടെ ഫേസ്ബുക് പോസ്റ്റ്

(1) MYR (Marry Your Rapist) ചോദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ ഭാഗത്തു നിന്നും വന്നുവെങ്കില്‍ അതിനൊരു സാമൂഹ്യ-മത-നിയമ പശ്ചാത്തലം ഉണ്ടെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം ഇന്നലെ പോസ്റ്റു ചെയ്തിരുന്നു. വാര്‍ത്തയ്ക്ക് ആസ്പദമായ കേസ് കെട്ടിച്ചമയ്ക്കപെട്ട ഒന്നാണ് എന്ന വാദം പ്രസ്തുത പോസ്റ്റില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. കേസിന്റെ മെരിറ്റ് എന്തായിരുന്നാലും, ചീഫ് ജസ്റ്റീസ് MYR ചോദ്യം ഉയര്‍ത്തിയാലും ഇല്ലെങ്കിലും ചോദ്യം സംബന്ധിച്ച വിശകലനം സാധുവാണ്. കാരണം ആ ചോദ്യത്തിന് ഒരു ചരിത്രമുണ്ട്, വിശ്വാസപരവും സാംസ്‌കാരികപരവുമായ പശ്ചാത്തലമുണ്ട്. ഇര വിവാഹത്തിന് തയ്യാറായില്ല എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ വാദിയുംപ്രതിയും പ്രായപൂര്‍ത്തിയാകാത്ത കമിതാക്കളായിരുന്നുവെന്നാണ് ഉന്നയിക്കപെട്ട ഒരു വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അനുമതി(consent) നല്‍കാനാവില്ല. നല്‍കിയാലും സാധുതയില്ല. ആ നിലയ്ക്ക് നടന്നത് നിയമ ദൃഷ്ടിയില്‍ റേപ്പ് തന്നെ. പക്ഷെ ഇവിടെ പ്രതിയും പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു എന്ന സൂചന വരുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസിന്റെ ഭാവിയെന്താകും എന്നത് ആലോചിക്കേണ്ട കാര്യമാണ്.

(2) എന്താണ് റേപ്പ് എന്ന കാര്യത്തില്‍ ഒരു പൊതുബോധം ഉണ്ടായിരിക്കാം. എങ്കിലും റേപ്പ് സംബന്ധിച്ച നിയമപരമായ നിര്‍വചനം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. IPC Section 375 പ്രകാരം റേപ്പിന്റെ നിര്‍വചനം:
(a) Non-consensual penetration of any orifice (vagina, anus, mouth, urethra) in a woman by a man, OR,
(b) Non-consensual touching of any orifice with the mouth. This is not restricted to having sex. Forcing a woman to do this to herself, or with someone else, is also rape.

(3) സമ്മതമില്ലാതെ, ബലംപ്രയോഗിച്ചോ ഭീഷണിപെടുത്തിയോ അബോധാവസ്ഥയിലാക്കിയോ നടത്തുന്ന penetration of any orifice (vagina, anus, mouth, urethra) ആണ് റേപ്പ് ആയി നിയമം വിശദീകരിക്കുന്നത്. ഇതേ സാഹചര്യങ്ങളില്‍ വായ ഉപയോഗിച്ച് vagina, anus, mouth, urethra എന്നീ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും റേപ്പായി പരിഗണിക്കും. നിര്‍വചനം കൃത്യമായി തോന്നാമെങ്കിലും തെളിവ് എളുപ്പമല്ല എന്നതാണ് വിഷയം. ആര്‍ക്കും എളുപ്പം ഉന്നയിക്കാനാവുന്നതും തെളിയിക്കാന്‍ പ്രയാസകരമായതും കുറ്റാരോപിതനെ സംബന്ധിച്ചിടത്തോളം പ്രതിരോധിക്കാന്‍ ഏറെ ദുഷ്‌കരമായതുമായ ഒരു കുറ്റാരോപണമാണ് റേപ്പ്. തെറ്റാണെന്ന് തെളിഞ്ഞ് വെറുതെ വിട്ടാല്‍പോലും കടുത്ത ശിക്ഷ തന്നെയാണ് കുറ്റാരോപിതന്‍ വാങ്ങിക്കൂട്ടുന്നത്. വാദിക്ക് ലഭിക്കുന്ന നിയമപരിരക്ഷ പ്രതിക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല നിരപരാധിയാണെന്ന് കണ്ടെത്തപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

(4) IPC section 375 പ്രകാരം 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗികബന്ധം റേപ്പാണ്. വിവാഹിതയാണെങ്കില്‍ 15 വയസ്സ്. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ അനുമതി പ്രായം(age of consent) 14 ആണ്. 2009 ജൂലൈയില്‍ ദല്‍ഹി ഹൈക്കോടതി ഹോമോ സെക്ഷ്വാലിറ്റി കുറ്റകരമല്ലാതെയാക്കി വിധി പ്രസ്താവിച്ചപ്പോള്‍(നിയമനിര്‍മ്മാണം നടന്നിട്ടില്ല)“penile non-vaginal sex”(യോനിയുടെയല്ലാത്ത ലൈംഗികബന്ധം) മാത്രമാണ് വിധിയുടെ പരിധിയില്‍ പെടുത്തിയത്. ഇതനുസരിച്ച് യോനിമാര്‍ഗ്ഗത്തിലൂടെയുള്ള ബന്ധത്തിന് 16 വയസ്സുള്ള പെണ്‍കുട്ടിക്ക് അനുമതി നല്‍കാനാവുമെങ്കിലും(IPC section 375) അല്ലാത്ത ബന്ധങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം (IPC section 377) 18 വയസ്സ് തികഞ്ഞാലേ ലഭിക്കൂ! അതായത് 15 വയസ്സു തികഞ്ഞ ഭാര്യയെ റേപ്പ് ചെയ്യാനുള്ള അധികാരം ലഭിക്കുമ്പോള്‍ 17 വയസ്സുള്ള കാമുകിയുമായി വദനസുരതം(oral sex) നടത്തിയാല്‍ റേപ്പിസ്റ്റായി മാറും (https://www.hindustantimes.com/…/story…). 2015 ലെ ജൂവനൈല്‍ ജസ്റ്റീസ് ഭേദഗതി നിയമം അനുസരിച്ച് റേപ്പ് കേസില്‍ ഉള്‍പെട്ട 16-18 വയസ്സുകാരെ പ്രായപൂര്‍ത്തിയായവര്‍ (adults) എന്ന നിലയില്‍ പരിഗണിക്കണം(https://www.theleaflet.in/who-gets-to-decide-for-us-the…/#). ഫലത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ Age of Consent പലതാണ്. എല്ലാം നിയമങ്ങളും കൂട്ടിവായിക്കുമ്പോള്‍ അത് 18 ആണെന്ന് പറയേണ്ടിവരും.

(5) സുപ്രീംകോടതി ചീഫ് ജസ്റ്റീസ് MYR ചോദ്യം ഉന്നയിച്ച കേസിലേക്ക് വരാം. ഒരുപക്ഷെ അതൊരു കെട്ടിച്ചമച്ച കേസായിരിക്കാം. വിവാഹതര്‍ക്കമായിരിക്കാം, തെറ്റിപ്പിരിഞ്ഞ പ്രണയബന്ധമായിരിക്കാം. ബന്ധപെട്ടത് ഉഭയസമ്മതപ്രകാരമായിരിക്കാം….ഇത്തരം കെട്ടിച്ചമച്ച കേസുകള്‍ ഈ രാജ്യത്ത് യാതൊരു പഞ്ഞവുമില്ല… ഇക്കാര്യം ലൈവിലും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ കോടതി ആ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതാണ് പ്രസക്തമായ കാര്യം. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായുള്ള ബന്ധം കുറ്റകരമാണ്. പ്രണയവും സമ്മതവും ഒന്നും അവിടെ വിഷയമല്ല. പെണ്‍കുട്ടി പരാതികൊടുത്താല്‍ അത് റേപ്പാണ്. കോടതി അതാണ് പരിഗണിക്കേണ്ടത്. അല്ലെങ്കില്‍ നിയമം പരിഷ്‌കരിക്കപെടണം.

(6) പ്രായപൂര്‍ത്തിയാകാത്ത ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധം ഇന്ത്യയില്‍ കുറ്റകരമാണ്. The Indian state criminalises all sexual activity and sexual behaviour by the individuals under the age of 18. പ്രായപൂര്‍ത്തിയാകാത്ത (below 18) കൗമാരക്കാര്‍ക്കിടയിലുള്ള ലെംഗികബന്ധം സംബന്ധിച്ച് രണ്ട് വകുപ്പുകളാണുള്ളത്:
POSCO: Protection for Children from Sexual Offences Act (2013)
PCMA: Prevention of Child Marriages Act (2008)
പോക്‌സോ പ്രകാരം 17 കാരനായ ആണ്‍കുട്ടിയും 17 കാരിയായ പെണ്‍കുട്ടിയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ (consensual sexual relationship ) ഏര്‍പെട്ടാല്‍ കുറ്റകരമാണ്. ഇരുവരുടെയും സമ്മതവും പ്രണയവും അവിടെ വിഷയമല്ല.

(7) പോക്‌സോ(POCSO) നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികബന്ധം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. അവരങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികബന്ധം സംബന്ധിച്ച് ഗര്‍ഭഛിദ്രം, മാനസികചികിത്സ എന്നിവയ്ക്കായി പ്രൊഫഷണലുകളെ സമീപിക്കുന്നത് അചിന്തനീയമാണ് എന്നര്‍ത്ഥം. l971 ലെ Medical Termination of Pregnancy Act പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുവാദം മാത്രം മതിയാകും, പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. POSCO അവിടെയും ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

(8) 2013 ല്‍ ദല്‍ഹിയിലെ ഒരു സിറ്റി കോടതി 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ബന്ധം POSCO യ്ക്ക് കീഴില്‍ വരുന്നില്ലെന്നും അങ്ങനെ പരിഗണിക്കാന്‍ തുടങ്ങിയാല്‍ 18 ന് താഴെയുള്ളവരുടെ ശരീരം സ്റ്റേറ്റിന്റെ സ്വത്താണ് പറയേണ്ടിവരും എന്നായിരുന്നു പ്രസ്തുത കോടതി നടത്തിയ നിരീക്ഷണം (https://timesofindia.indiatimes.com/…/arti…/22056783.cms). ഇന്ത്യയില്‍ വിവാഹിതയായ സ്ത്രീയുടെ age of consent (15) അവിവാഹിതയുടേതിനെക്കാള്‍ (16) കുറവാണെന്ന് പറയുമ്പോള്‍ 15 വയസ്സു തികഞ്ഞാല്‍ marital rape നിയമവിധേയമാണ് എന്ന പ്രതീതിയാണ് ഈ നിയമം ജനിപ്പിക്കുന്നത്. വിവാഹബന്ധത്തിനുള്ളിലെ റേപ്പിന് വിധേയവര്‍ക്ക് ഇപ്പോള്‍ പരാതികൊടുക്കാന്‍ സാധിക്കുന്നത് Protection of Women from Domestic Violence Act 2005 (PWDVA) പ്രകാരം മാത്രമാണ്.

(9) ഇന്ത്യന്‍ നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണിനും പെണ്ണിനും കണ്‍സെന്റ് കൊടുക്കാനുള്ള അവകാശമില്ല. Age of consent ആദ്യം 10 വയസ്സായിരുന്നു. 1891-92 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത് 12 ആക്കിയപ്പോഴാണ് ബാല ഗംഗാധര തിലകന്‍ അടക്കമുള്ളവര്‍ പൊട്ടിത്തെറിച്ചത്. Age of consent 1949 വരെ 12 വയസ്സാണ്, 1982 വരെ 15 വയസ്സായിരുന്നു. 16 വയസ്സാക്കിയത് 2014 ല്‍ ആണ്. അതേസമയം ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാനുള്ള പ്രായം(adulthood) 18 വയസ്സാണ് പതിനെട്ട് വയസ്സ് തികയാത്തവര്‍ക്ക് വേശ്യവൃത്തി സാധ്യമല്ല. പ്രായം 18 ന് താഴെയാണെങ്കില്‍ ലൈംഗിക അടിമയായി (sex slave) മാത്രമേ നിയമം പരിഗണിക്കുകയുള്ളൂ. 21 നൂറ്റാണ്ട് വരെ ലൈംഗികബന്ധത്തില്‍ പെണ്‍കുട്ടിയുടെ കണ്‍സെന്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ആണ്‍കുട്ടിക്കും അവകാശം ഉണ്ട്.

(10) പോക്‌സോ നിയമത്തിന് കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ബന്ധം റേപ്പ് ആകുമോ എന്ന ചോദ്യം പ്രസക്തമാണ്. നിലവില്‍ അത് statutory rape ആണെന്ന് നിയമം പറയുന്നു. Any form of sexual relationship between two minors, irrespective of their consent is known as statutory rape(IPC 375 & 366). മറ്റ് പല അനഭിലഷണീയമായ പ്രവണതകളും ഇല്ലാതാക്കാനായാണ് നിയമം ഇതുപോലെ അന്ധമായി നില്‍ക്കുന്നത്. പക്ഷെ ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ഇന്ത്യയിലെ റേപ്പ് നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കപെടേണ്ടതിലേക്കാണ് മേല്‍പ്പറഞ്ഞ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്.