ലൈംഗിക ആകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രധാരണ രീതി എന്നൊന്നില്ലേ? ഉണ്ട്, തീര്‍ച്ചയായും ഉണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
278 VIEWS

ലൈംഗികാകർഷണമുണ്ടാക്കാവുന്ന വസ്ത്രങ്ങൾ ധരിച്ചതിനാൽ സെക്ഷ്വൽ ഹരാസ്മെന്റിനുള്ള ഐപിസി 354 എ വകുപ്പ് നിലനിൽക്കില്ലെന്ന് വിധിന്യായം പറഞ്ഞ് സിവിക് ചന്ദ്രന് രണ്ടാം പരാതിയിലും ജാമ്യം അനുവദിച്ചത് പ്രബുദ്ധകേരളത്തിലെ കോഴിക്കോട്ട് സെഷൻസ് കോടതിയാണ്. ഈ സാഹചര്യത്തിൽ ravichandran c എഴുതിയ കുറിപ്പ് വായിക്കാം .

ഒഥല്ലോയുടെ ഭാര്യ
(Ravichandran C)

ലൈംഗിക ആകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രധാരണ രീതി എന്നൊന്നില്ലേ? ഉണ്ട്, തീര്‍ച്ചയായും ഉണ്ട്. വ്യക്തി താല്പര്യങ്ങള്‍ അനുസരിച്ച് വ്യത്യാസപെടാമെങ്കിലും എതിര്‍ലിംഗത്തില്‍പെട്ടവര്‍ക്ക് ഉത്തേജനം നല്‍കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനും സുഗന്ധം പൂശാനുമൊക്കെ മനുഷ്യര്‍ ചരിത്രാതീതകാലം മുതല്‍ ശ്രമിക്കുന്നുണ്ട് . ഇന്നും അത്തരം പ്രവണതകള്‍ തുടരുന്നു. What is wrong with that? Virtually Nothing. അപ്പോള്‍പിന്നെ പ്രശ്‌നം? ഒരു പ്രശ്‌നവുമില്ല. അന്യന്റെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന് മനസ്സിലാക്കണം.’ആകര്‍ഷണം തോന്നിപ്പിക്കുന്ന വസ്ത്രം’ ധരിച്ചു എന്നത് ലൈംഗിക അതിക്രമം നടത്താനുള്ള അനുമതിയല്ല. നിങ്ങളുടെ താല്പര്യവും അവരുടെ താല്പര്യവും പൊരുത്തപെടുന്നുവെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മുന്നോട്ടുപോകാനാവൂ. Otherwise, it is a CRIME.

ലോകത്ത് സമ്പത്തുള്ളവര്‍ ഉണ്ടെന്നത് വിപ്‌ളവം നടത്തി തലയറുക്കാനുള്ള ഒഴിവുകഴിവല്ല. ആഭരണം ധരിച്ചെത്തുന്നവരെ കാണുമ്പോള്‍ കൊള്ളയടിക്കാന്‍ തോന്നുന്നതും അഴിമതിക്ക് സാഹചര്യമുണ്ടെന്ന് കരുതി അടിച്ചുമാറ്റുന്നതും കുറ്റകരമാണ്. അശക്തനെ കാണുമ്പോള്‍ അടിക്കണമെന്നും ഇഷ്ടമില്ലാത്തവരെ കാണുമ്പോള്‍ അപഹസിക്കണമെന്നും വസ്ത്രധാരണം കാണുമ്പോള്‍ പീഡിപ്പിക്കണമെന്നും തോന്നുന്നുണ്ടോ? ക്ഷമിക്കണം, നിങ്ങള്‍ക്കത് ചെയ്യാനുള്ള അവകാശമോ അധികാരമോ ഇല്ല. അത് മനസ്സിലാക്കി പിന്‍വാങ്ങണം. നിങ്ങള്‍ അവകാശപെടുന്ന ‘പ്രകോപനങ്ങളും വശീകരണങ്ങളും’ കുറ്റം ചെയ്യാനുള്ള ലൈസന്‍സോ ചെയ്തതിനുള്ള സാധൂകരണമോ അല്ല. മറിച്ചായാല്‍ ആര്‍ക്കും ആര്‍ക്കെതിരെയും അക്രമവും ചൂഷണവും അഴിച്ചുവിടാം. സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന മതവാദം നിയമപരമായോ സാമൂഹികപരമായോ നിലനില്‍ക്കുന്ന ഒന്നല്ല.

സവിശേഷ വ്യക്തികളോടും സാഹചര്യങ്ങളോടും തോന്നുന്ന കാമം, മോഹം, അസൂയ, ആവേശം, അതൃപ്തി, കോപം,വെറുപ്പ്, ഇച്ഛാഭംഗം…ഇത്യാദി വൈകാരിക നിലപാടുകളെല്ലാം നിയമവ്യവസ്ഥയുടെയും സാമൂഹികജീവിതത്തിന്റെ ശരിയായ സമവാക്യങ്ങള്‍ക്കും മൂല്യധാരയ്ക്കും അനുസരണമായി മെരുക്കിയും നിയന്ത്രിച്ചും ഉപയോഗിക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്. You need to contain, control so as to construct. Civilization calls for such a filter. അല്ലെങ്കില്‍ സമൂഹം നിങ്ങളെ പിടികൂടും, നിയമം ശിക്ഷിക്കും. ഒഥല്ലോയുടെ ഭാര്യ സുന്ദരിയും പ്രായം കുറഞ്ഞവളുമായിരിക്കാം, but that is not a lincence for you to be an IAGO.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു