കോവിഡ് നിഷേധികളുടെ ലോകം

0
163

കോവിഡ് നിഷേധികളുടെ ലോകം
(Ravichandran C)

  1. ചില മെസേജുകള്‍ നിരാശയുളവാക്കുന്നു. ചെറുതായൊന്ന് ഗൂഗിള്‍ ചെയ്താല്‍ അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ് ശരിയല്ലേ, എന്താ സംഭവം എന്നൊക്കെ ചോദിച്ച് മെസേജ് അയക്കുന്നത്. എല്ലാവര്‍ക്കും മടിയാണ് 🙂 അസാധാരണമായ, ശരിയാകാന്‍ സാധ്യതയില്ലാത്ത എന്തും സംശയത്തോടെ വീക്ഷിക്കുക എന്നത് പ്രധാനമാണ്. മിക്കപ്പോഴും അത് വ്യാജമായിരിക്കും. ഇത്തരം വീഡിയോകള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍….. അവിശ്വസിക്കുക എന്നതാവണം പ്രാഥമിക നിലപാട്. തെളിവ് കിട്ടിയാല്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍, Three Nos (No, No, No!)

Tanzania′s COVID-19 denial risks pulling Africa back | Africa | DW |  09.02.2021(2) ഇത് പറയാന്‍ കാരണം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ കോവിഡ് വിശേഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ടാന്‍സാനിയയില്‍ കോവിഡ് വ്യാപകമാകുന്നു എന്നു വാദിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടിരുന്നു. രാത്രിയില്‍ തിടുക്കത്തില്‍ മൃതദേഹങ്ങള്‍ അടക്കുന്നു, ആളുകള്‍ നിന്ന നില്‍പ്പില്‍ ശ്വാസംകിട്ടാതെ കുഴഞ്ഞുവീഴുന്നു….അങ്ങനെ പലതും. ഇവയുടെ ആധികാരികത വ്യക്തമല്ല. പക്ഷെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലുമെന്നപോലെ, ആഫ്രിക്കയിലും മതംതീനികളും അന്ധവിശ്വാസികളുമായ കുറെ രാഷ്ട്രത്തലവന്‍മാരുണ്ട്. That is a fact. അതില്‍ മുമ്പനാണ് 2021 മാര്‍ച്ചില്‍ അന്തരിച്ച മുന്‍ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി(John Pombe Joseph Magufuli(1959 – 2021). കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ഉള്ള കക്ഷിയാണ്. നമ്മുടെ നാട്ടിലെ പല ശാസ്ത്രബിരുദക്കാരെയുംപോലെ ശാസ്ത്രവിരുദ്ധതയുടെയും ഗൂഡാലോചന സിദ്ധാന്തങ്ങളുടെ ഉപാസകനായിരുന്നു മഗഫൂലിയും.

My Tanzanian family is split over coronavirus' - BBC News(3) 2020 ജൂണില്‍ മാഗഫുലി ടാന്‍സാനിയയെ കോവിഡ് ഫ്രീ (“Covid-19 free country”) ആയി പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ എന്നു കേള്‍ക്കുമ്പോഴേ മഗഫുലിക്ക് തുള്ളല്‍വരും. വാക്‌സിന്‍ എടുത്താല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും പകരം ആവിപിടിക്കലും ഹെര്‍ബല്‍ മരുന്നും മതിയെന്നു ടിയാന്‍ പ്രസ്താവിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിനു സ്ഥിരീകരണം ഇല്ലെങ്കിലും ”ടാന്‍സാനിയക്കാരെ ഗിനിപ്പന്നികളാക്കാന്‍ പറ്റില്ലെന്ന് ” മഗഫുലി പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ”വെള്ളക്കാരന് വാക്‌സിനേഷന്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നെങ്കില്‍ എയിഡ്‌സിനും കാന്‍സറിനും ട്യൂബര്‍കോളസിസിനും വാക്‌സിന്‍ പണ്ടേ അവര്‍ കണ്ടെത്തുമായിരുന്നു”-എന്നാണ് ഈ കെമിസ്ട്രി ഗവേഷണ ബിരുദക്കാരന്‍ ഈ പറഞ്ഞത്‌(“If the white man was able to come up with vaccinations, he should have found a vaccination for Aids, cancer and TB by now”). ‘മരുന്നുമാഫിയക്കെതിരെ കുരിശ് യുദ്ധം നടത്തുന്നവന്‍’ മാത്രമല്ല താന്‍ നമ്പര്‍ വണ്‍ ‘സാമ്രാജ്യത്വവിരുദ്ധ പോരാളി’യാണെന്നും മഗഫുലി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

(4) ആശുപത്രിയില്‍ പോകുന്നതിന് പകരം ചര്‍ച്ചില്‍ പോയാല്‍ മതിയെന്നും യേശുവിന്റെ ശരീരത്തില്‍ കോവിഡ് കയറില്ലെന്നും ഇദ്ദേഹം ഉപദേശിച്ചിരുന്നു. ചുരുക്കംപറഞ്ഞാല്‍, ടാന്‍സാനിയയില്‍ കോവിഡ് ഇല്ലെന്നാണ് മഗഫുലി പറഞ്ഞത്‌. വ്യാജ ടെസ്റ്റുകള്‍ നടത്തി കോവിഡ് ഉണ്ടെന്ന് കാണിക്കുകയാണ്. പക്ഷെ അപ്പോഴും ടാന്‍സാനിയ കോവിഡ് വ്യാപനംകൊണ്ട് കഷ്ടപെടുകയാണ് എന്നായിരുന്നു പുറത്തുവന്നുകൊണ്ടിരുന്ന സൂചനകള്‍. ടാന്‍സാനിയയിലെ പ്രതിപക്ഷമാകട്ടെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഏഴിരട്ടി കേസുകളെങ്കിലും രാജ്യത്തുണ്ടെന്ന് വാദിച്ചു.

(5) രോഗബാധ വ്യാപിക്കുമ്പോഴും മരണസംഖ്യ പെരുകുമ്പോഴും കോവിഡിനെ കുറിച്ച് പറയുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് അകത്തിടും എന്ന വാശിയിലായിരുന്നു മഗഫുലി സര്‍ക്കാര്‍. ടാന്‍സാനിയയില്‍ എമ്പാടും പബ്ലിക് ബാറുകളും റസ്റ്ററണ്ടുകളും തുറന്നു പ്രവര്‍ത്തിച്ചു. തലസ്ഥാനമായ ദാറേസലേമില്‍ കോവിഡ് രോഗികള്‍ക്ക് വിശേഷിച്ച പരിശോധനയോ ചികിത്സയോ ഉണ്ടായിരുന്നില്ല. മറ്റ് രോഗികളില്‍ നിന്ന് മാറ്റികിടത്തും. നഴ്‌സ്, ഡോക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരാരും പ്രതിരോധ ഉപകരണങ്ങളോ മാസ്‌കോ ഉപയോഗിച്ചിരുന്നില്ല…പ്രസിഡന്റ് തന്നെ കോവിഡ് നിഷേധിയാണല്ലോ!

Tanzania: Testing kits report goat, papaya Covid-19 positive, presidential  probe ordered - World News(6) താന്‍ ഒരിക്കല്‍ ആടുകള്‍, പക്ഷികള്‍, പപ്പായച്ചെടി എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് മനുഷ്യരുടെ പേരിട്ട് ടാന്‍സാനിയന്‍ നാഷണല്‍ ലബോറട്ടറിയിലേക്ക് അയച്ചു കൊടുത്തപ്പോള്‍ അവര്‍ അതില്‍ പലതും കോവിഡ് പോസിറ്റീവാണെന്ന് റിസള്‍ട്ട് നല്‍കിയെന്നായിരുന്നു മഗഫുലിയുടെ പ്രധാന വാദം. ഇങ്ങനെയാണത്രെ രാജ്യത്ത് കോവിഡ് രോഗികള്‍ ഉണ്ടെന്ന് പ്രചരണംവരുന്നത്! ശാസ്ത്രജ്ഞരെല്ലാം നുണ പറയുകയാണ്. ടാന്‍സാനിയക്ക് ഒന്നുമില്ല.. ടാന്‍സാനിയക്ക് ഒന്നുമില്ല…മരുന്ന് മാഫിയയും രാജ്യത്തിന്റെ ശത്രുക്കളും വെറുതെ നുണപ്രചരണം നടത്തുകയാണ്- മഗഫുലി വിലപിച്ചു.

May be an image of 2 people and text that says "JPM"(7) രണ്ടു മാസത്തിന് മുമ്പ്‌ മഗഫുലി 2021 മാര്‍ച്ച് 17 നാണ് മരിച്ചത്. കോവിഡ് മൂലമാണ് മരിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും നീണ്ടകാലമായുള്ള ഹൃദ്രോഗമാണ് മരണകാരണമെന്നാണ് ഔദ്യോഗികഭാഷ്യം. എന്തായാലും മഗഫുലി അധികാരത്തില്‍ നിന്ന് പോയതും പുതിയ പ്രസിഡന്റ് സമിയ സുലുഹു ഹസ്സന് (Samia Suluhu Hassan) ‘മഗഫുലി സിന്‍ഡ്രോം’ ഇല്ലാതിരുന്നതും ടാന്‍സാനിയക്ക് തുണയായി. ടാന്‍സാനിയ ഇപ്പോള്‍ വാക്‌സിനേഷന്‍ ദൗത്യം ഉള്‍പ്പെടുയുള്ള കോവിഡ് പ്രതിരോധം ഊര്‍ജ്ജ്വസ്വമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. They are back on track and doing well.

After Death of Covid-Denying President, Tanzania May Pivot Pandemic Policy  - WSJ(😎 മഗഫുലിയുടെ മരണത്തിന് മുമ്പ് പ്രചരിച്ചിരുന്ന ചില വ്യാജവാര്‍ത്തകളെ കുറിച്ചാണ് ഇനി പറയാനുള്ളത്. മഗഫുലി തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം നിലനിര്‍ത്തിയ ശേഷം പെട്ടെന്ന് ഹൃദയാഘാതം മൂലം കൊല്ലപെട്ടെന്നും ടിയാനെ മരുന്നു മാഫിയ കൊന്നതാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. 2010 ജൂണില്‍ ഹൃദയാഘാതംമൂലം മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടി പ്രസിഡന്റ് പിയറി എന്‍കുറിസിസ (President Pierre Nkurunziza of Burundi) അന്തരിച്ചിരുന്നു. ബറുണ്ടിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന എന്‍കുറിസിസ 2021 ഓഗസ്റ്റില്‍ സ്ഥാനം ഒഴിയേണ്ടതായിരുന്നു. പുള്ളിക്കാരനും ഭേദപെട്ട മതാന്ധനായിരുന്നു. എങ്കിലും ആടുകളിലും പഴങ്ങളിലും കോവിഡ് പോസിറ്റീവ് ഫലം കിട്ടിയെന്ന് വാദിച്ചത് അദ്ദഹമല്ല,മഗഫുലിയാണ്. And Magafuli is the man who won the reelection. സ്വന്തം രാജ്യത്ത് കോവിഡ് പ്രതിരോധം കാര്യമായി നടത്താതിരുന്ന വ്യക്തിയാണ് ബറുണ്ടിയിലെ ദിവംഗതനായ പ്രസിഡന്റ്. വാര്‍ത്ത വന്നപ്പോള്‍ എല്ലാകൂടി വാരിക്കൂട്ടി കുഴച്ചിട്ടു. “പഴത്തിലും ആടുകളിലും നിന്നും എടുത്ത സാമ്പിളുകള്‍ കോവിഡ് പോസിറ്റീവായി എന്ന് ലോകത്തെ അറിയിച്ച ആഫ്രിക്കന്‍ പ്രസിഡന്റിനെ മരുന്നുമാഫിയ കൊന്നു” എന്നായി! മഗഫുലി ജീവിച്ചിരിക്കുമ്പോഴാണ് ഈ വാര്‍ത്തകള്‍ ആഘോഷിക്കപെട്ടതെന്ന് ഓര്‍ക്കണം.

(9) ഇതിനിടെ ടാന്‍സാനിയയെ ലോകാരോഗ്യ സംഘടനയില്‍ പുറത്താക്കിയെന്ന മറ്റൊരു ‘തെറ്റായ വാര്‍ത്ത’യ്ക്കും ഏറെ പ്രചാരം സിദ്ധിച്ചു. ടാന്‍സാനിയന്‍ സര്‍ക്കാര്‍ കോവിഡ് 19 നെതിരെ ഫലപ്രദമായ ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയന്ന മറ്റൊരു ‘വ്യാജ വാര്‍ത്ത’യും സോഷ്യല്‍ മീഡിയയില്‍ പരന്നു. പക്ഷെ ടാന്‍സാനിയ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. നമ്മുടെ ആര്‍സെനിക്കം-മൂത്രം-ചാണകം ലെവല്‍ വാര്‍ത്തയാണിതും. മലയാളത്തിലൊക്കെ ഇമ്മാതിരി യാഥാര്‍ത്ഥ്യമാണെന്ന രീതിയിലിട്ട് അലക്കുന്ന വീഡിയകളുണ്ട്. കേരളത്തിലെ പരമ്പരാഗത വാക്‌സിന്‍വിരുദ്ധര്‍, ഗൂഡാലോചനസിദ്ധാന്തപ്രേമികള്‍, കൂടോത്രം ടീംസ്… ഒക്കെ ഇപ്പോഴും മഗഫുലിയെ സന്തോഷംകൊണ്ട് താഴെ വെക്കുന്നില്ല. അതുകാരണം പുള്ളിക്ക് ശ്വാസംമുട്ടുമോ എന്നേ ഇനി അറിയാനുള്ളൂ. നോക്കൂ, പശു ചത്തു, ചാണകവും തീര്‍ന്നു, എന്നിട്ടും..!

(10) ‘നിഷേധികള്‍’ എന്നത് സംശയിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവരുടെ മറുപദമായി പലരും കാണുന്നുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അതല്ല അവസ്ഥ. വാക്‌സിന്‍ നിഷേധികള്‍, കോവിഡ് നിഷേധികള്‍, ഹോളോകോസ്റ്റ് നിഷേധികള്‍, ഉരുണ്ടഭൂമി നിഷേധികള്‍, മൂലധനനിഷേധികള്‍…എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശാസ്ത്രീയമനോവൃത്തിയും(scientific temper) ശാസ്ത്രബിരുദങ്ങളുമായി പലപ്പോഴും യാതൊരു ബന്ധവും ഉണ്ടാകണമെന്നില്ല;വിപരീതബന്ധങ്ങള്‍ അസാധാരണമല്ലതാനും.

Ref:
1.https://www.npr.org/…/tanzanias-president-blames-fake…
2. https://thelogicalindian.com/…/tanzaniaherbal-cure…
3. https://www.reuters.com/…/uk-factcheck-cardiac…
4.https://www.rappler.com/…/false-tanzania-kicks-out…
5. https://www.facebook.com/…/a.108554…/136132934799731/…
6. https://www.bbc.com/news/world-africa-55900680
7.https://www.bbc.co.uk/programmes/p0962vs9
8.https://www.reuters.com/…/tanzania-once-sceptical…/
9. https://en.wikipedia.org/wiki/John_Magufuli