ആവര്‍ത്തിക്കപെടേണ്ട ചിത്രങ്ങള്‍

48

Ravichandran C

ആവര്‍ത്തിക്കപെടേണ്ട ചിത്രങ്ങള്‍

മനോഹരം! ഇത്തരം വിവാഹചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപെടേണ്ടവയാണ്. എങ്ങനെ എന്നല്ല എന്ത് എന്നതാണ് ഇവിടെ പ്രസക്തം. ജാതി-മത ഭിന്നതകള്‍ റദ്ദാക്കപെടുന്നു എന്നതിനോടൊപ്പം ദമ്പതികളുടെ രണ്ടാം വിവാഹമാണ് എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. That is a wise concept. ഇക്കാലത്തും നമുക്ക് ഇതു സംബന്ധിച്ച് ഒരു വിമ്മിട്ടം ഉണ്ട്. ദാമ്പത്യം മുന്നോട്ടുകൊണ്ടു പോകാനാകാത്ത സാഹചര്യങ്ങളില്‍ പരസ്പരസ്‌നേഹവും ബഹുമാനവും നിലനിറുത്തി വേര്‍പിരിയുന്നതാണ് യുക്തിസഹവും മാനവികവുമായ തീരുമാനം. വിവാഹമോചനം മോശംകാര്യമാണെന്ന് ചിന്തിക്കുന്ന മലയാളി ഇത്തരം ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ശീലിക്കണം. വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ആഘോഷിക്കപ്പെടട്ടെ. കൂട്ടങ്ങളുടെ നീതി ഗോത്രനീതിയാണ്.