fbpx
Connect with us

Entertainment

എന്തുകൊണ്ട് മാസ്റ്റർ തന്റെ ഏറ്റവും മികച്ച ഈണങ്ങളെല്ലാം യേശുദാസിന് മാത്രം നൽകി ?

Published

on

രവി മേനോൻ എഴുതുന്നു ,
നൗഷാദിന്റെ റഫി; മദൻമോഹന്റെ ലത;
രവീന്ദ്രന്റെ യേശുദാസ്
——————
“കഴിയുമെങ്കിൽ യേശുദാസിനെ ഫീൽഡിൽ നിന്നുതന്നെ ഔട്ടാക്കി മലയാളസിനിമയിലെ ഒന്നാം നമ്പർ പിന്നണിഗായകനായി തിളങ്ങാം എന്ന് മോഹിച്ചു മദ്രാസിലേക്ക് വണ്ടി കയറിയവനാണ് ഞാൻ” — ഒരു കൂടിക്കാഴ്‌ച്ചയ്ക്കിടെ തമാശ കലർത്തി രവീന്ദ്രൻ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ.
“അത് നടക്കില്ലെന്ന് മനസ്സിലായപ്പോൾ, യേശുദാസിനെ പാടിച്ചു ബുദ്ധിമുട്ടിക്കാനായി ശ്രമം. കുറച്ചു കടുപ്പമുള്ള ട്യൂൺ ഇട്ടുകൊടുത്ത ശേഷം ഞാൻ മനസ്സിൽ പറയും: ഇല്ല, ഇത് ഇയാൾക്ക് തൊടാൻ പറ്റില്ല … എന്നാൽ, എന്നെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ പോലും മനസ്സിൽ കാണാത്ത മാനം നൽകി ആ പാട്ട് ആ മനുഷ്യൻ എനിക്ക് തിരിച്ചു തരും. അതാണ് യേശുദാസ്..”
ഒരു സംശയം എന്നിട്ടും ബാക്കി. എന്തുകൊണ്ട് മാസ്റ്റർ തന്റെ ഏറ്റവും മികച്ച ഈണങ്ങളെല്ലാം യേശുദാസിന് മാത്രം നൽകി? ഗന്ധർവ്വനാദം മാത്രം മനസ്സിൽ കൊണ്ട് എന്തുകൊണ്ട് അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചു? ഒരൊറ്റ ഗായകന്റെ ശബ്ദത്തിന്റെ ചുറ്റുവട്ടത്ത് പ്രതിഭ തളച്ചിടുക വഴി സ്വന്തം സർഗാത്മകതയുടെ സാദ്ധ്യതകൾ അറിഞ്ഞുകൊണ്ടുതന്നെ പരിമിതപ്പെടുത്തുകയല്ലേ മാസ്റ്റർ ചെയ്തത്?
ഹൃദയം തുറന്നുള്ള ചിരിക്കു പകരം മാസ്റ്ററുടെ മുഖത്ത് ഗൗരവം പടർന്നു കണ്ടത് അപ്പോഴാണ്. “നിങ്ങൾ നൗഷാദ് സാഹിബിനോദ് ചോദിച്ചുനോക്കൂ എന്തുകൊണ്ട് അദ്ദേഹം റഫിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച ഈണങ്ങൾ നീക്കിവെച്ചു എന്ന്. ദേവരാജനും ബാബുരാജൂം ദക്ഷിണാമൂർത്തിയും സലിൽ ചൗധരിയും രവീന്ദ്ര ജയ്നുമെല്ലാം അവരുടെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഗാനങ്ങൾ പാടാൻ ഏൽപ്പിച്ചത് ദാസേട്ടനെയല്ലേ? അവരാരും ജീനിയസ്സുകളല്ല എന്ന് നമുക്ക് പറയാൻ കഴിയുമോ?” വെണ്ണ കയ്യിലുള്ളപ്പോൾ നറുനെയ്യ് വേറിട്ട് കരുത്തേണ്ടതുണ്ടോ എന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു മാസ്റ്റർ.
നൗഷാദിന് മുഹമ്മദ് റഫിയും മദൻമോഹന് ലത മങ്കേഷ്കറും ഒ പി നയ്യാറിന് ആശാ ഭോസ്ലെയുമെന്ന പോലെ സ്വന്തം ആത്മാവിന്റെ അംശം തന്നെയായിരുന്നു രവീന്ദ്രന് യേശുദാസ് എന്ന ഗായകൻ. ദാസുമായുള്ള അപൂർവ രസതന്ത്രത്തിന്റെ പൊരുൾ എന്തെന്ന് ആരാഞ്ഞിട്ടുണ്ട് ഒരിക്കൽ രവീന്ദ്രൻ മാസ്റ്ററോട്. “സാധാരണ മനുഷ്യരുടെ എല്ലാ ദൗർബല്യങ്ങളും ഉള്ളവർ തന്നെയാണ് ഞങ്ങൾ. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും മുൻകോപവും എല്ലാമുള്ളവർ. പക്ഷേ സംഗീതത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ മനസ്സാണ്. ഈഗോ പ്രശ്നങ്ങൾ ഇല്ലതന്നെ. സംഗീതത്തിൽ യേശുദാസ് അർഹിക്കുന്ന ആദരവും മാന്യതയും ഞാൻ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്; അതേയളവിൽ അത് തിരിച്ചു കിട്ടിയിട്ടുമുണ്ട്.” — മാസ്റ്ററുടെ മറുപടി.

ഗായകന്റെ മൂഡ് അറിഞ്ഞു പെരുമാറാനാണ് സംഗീത സംവിധായകൻ ശ്രമിക്കേണ്ടതെന്ന് എന്നും വിശ്വസിച്ചിരുന്നു രവീന്ദ്രൻ മാസ്റ്റർ. ഗാനത്തിന്റെ നിലവാരം മെച്ചപ്പെടുത്താനേ അതുപകരിക്കൂ. “എന്റെ റെക്കോർഡിംഗിന് എത്തുമ്പോൾ ദാസേട്ടനുമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും റിലാക്സ്ഡ് ആയി സംസാരിച്ചിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. തികച്ചും അനൗപചാരികമായ ആ സംഭാഷണത്തിൽ വീട്ടു കാര്യങ്ങളും കൊച്ചു കൊച്ചു തമാശകളും കുസൃതികളും സ്വൽപ്പം അശ്ലീലവുമൊക്കെ കടന്നുവന്നേക്കാം. അതിനകം ഞങ്ങൾക്കിടയിൽ ഒരു മാനസിക ഐക്യം രൂപപ്പെട്ടിരിക്കും. എന്നിട്ടേ അദ്ദേഹത്തെ വോയിസ് ബൂത്തിലേക്ക് ക്ഷണിക്കാറുള്ളൂ. അത് ചിലപ്പോൾ രാത്രിയുടെ അന്ത്യ യാമങ്ങളിലാകാം; പുലർച്ചെയാകാം..”

പാതിരാവിലാണ് ആറാം തമ്പുരാനിലെ “ഹരിമുരളീരവം” യേശുദാസിനെ പാടിപ്പഠിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മാസ്റ്റർ. “പാട്ട് പഠിക്കാനെത്തുമ്പോൾ അത്ര നല്ല മൂഡിലല്ല ദാസേട്ടൻ. ഇഷ്ടപ്പെടാത്ത ഒരാളുടെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ ഒരു അഭിപ്രായപ്രകടനം അദ്ദേഹത്തെ വല്ലാതെ ക്ഷുഭിതനാക്കിയിരുന്നു. അതുകൊണ്ടു കൂടിയാകാം, ഗാനം അതിഗംഭീരമാകണം എന്നൊരു വാശി അദ്ദേഹത്തിന് ഉണ്ടായിരുന്ന പോലെ തോന്നി എനിക്ക്. ആ വാശിയോടെയാണ് പിറ്റേന്ന് അദ്ദേഹം ഹരിമുരളീരവം റെക്കോർഡ് ചെയ്തത്.”

മറ്റൊരു ക്ലാസിക് സൃഷ്ടിയായ ഭരതത്തിലെ “രാമകഥാ ഗാനലയം” പിറന്നത് അർധരാത്രിക്ക് ശേഷമാണ്. “ഇപ്പോൾ പാടിയാൽ നന്നായിരിക്കും” എന്ന് രവീന്ദ്രൻ മാസ്റ്ററെ വിളിച്ചു പറയുകയായിരുന്നു ദാസേട്ടൻ. “സ്റ്റുഡിയോയിൽ എത്തിക്കഴിഞ്ഞു പാട്ടിൽ മുഴുകിക്കഴിഞ്ഞാൽ ചുറ്റുപാടുമുള്ള ചെറിയ ചലനങ്ങൾ പോലും അദ്ദേഹത്തെ അസ്വസ്ഥനാകുന്നത് കണ്ടിട്ടുണ്ട്. അത്തരം പ്രതിബദ്ധത മറ്റാരിൽ നിന്നാണ് നമുക്ക് പ്രതീക്ഷിക്കാനാകുക?”
താരകേ മിഴിയിതളിൽ കണ്ണീരുമായ്, ഏഴു സ്വരങ്ങളും, ഒറ്റക്കമ്പി നാദം മാത്രം, രാമകഥാ ഗാനലയം, പ്രമദവനം, ഹരിമുരളീരവം, വികാര നൗകയുമായ്, ഗോപികേ, ഏതോ നിദ്രതൻ എന്നീ പ്രശസ്തഗാനങ്ങൾക്കെല്ലാം സൂക്ഷ്മ വിശകലനത്തിൽ ഘടനാപരമായ സാമ്യങ്ങൾ കാണാം; വ്യത്യസ്ത രാഗപഥങ്ങൾ പിന്തുടരുന്നവയെങ്കിൽ കൂടി. താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും യേശുദാസിന്റെ അപാര ശബ്ദ നിയന്ത്രണം പരമാവധി പ്രയോജനപ്പെടുത്തിയ പാട്ടുകളാണിവ. താരകേ (ചൂള), ഗോപികേ (നന്ദനം) എന്നിവ പോലെ ഒരേ നൂലിൽ കോർത്തവണ്ണം രൂപഘടനയിൽ പരസ്പരം ദൃഢമായി ബന്ധപ്പെട്ടു കിടക്കുന്ന പാട്ടുകളും ധാരാളം.
“എന്നെ സംബന്ധിച്ച് പണ്ഡിതനും പാമരനും ഒരുപോലെ ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന ഗാനങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. അത് കഥാസന്ദർഭവുമായി ഇണങ്ങി നിൽക്കുകയും വേണം. പലനിബന്ധനകൾക്കും ഉള്ളിൽ നിന്നുവേണം നമുക്ക് കളിക്കാൻ. ത്രിസ്ഥായീ വല്ലഭനായ ഒരു ഗായകൻ കയ്യെത്തുന്നിടത്തുള്ളപ്പോൾ അദ്ദേഹത്തിന്റെ പ്രാഗൽഭ്യം പരമാവധി നമ്മുടെ ഗാനങ്ങളിൽ പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. അത്രമാത്രം. ശാസ്ത്രീയ സംഗീതത്തിന്റെ സ്വാധീനമില്ലാത്ത, തികച്ചും ലളിതമായ ഗാനങ്ങളും ദാസേട്ടൻ എനിക്കു വേണ്ടി പാടിയിട്ടുണ്ട് എന്നത് മറക്കരുത്. ഇന്നുമെന്റെ കണ്ണുനീരിൽ, ഇരുഹൃദയങ്ങളിൽ, ആലില മഞ്ചലിൽ ഇവയൊക്കെ മറ്റൊരു ജനുസ്സിൽ പെടുന്ന പാട്ടുകളാണ്.”

 636 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 mins ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment3 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment3 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment3 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment4 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment4 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment5 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment5 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment17 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment18 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »