Connect with us

Sports

കാൾ ലൂയിസ് ജയിക്കാൻ സ്വന്തം ജനതപോലും ആഗഹിച്ചില്ല, കാരണമുണ്ട്

കഴിഞ്ഞ 2 ഒളിംപിക്സിലെ 100 മീറ്ററില സുവര്‍ണ ജേതാവായ ആ മനുഷ്യന് ഇത്തവണ യോഗ്യത നേടാനായില്ല…. ലോങ് ജമ്പില്‍ ലോക റെക്കോര്‍ഡ് കാരനായ മൈക്ക് പവലിനോടാണയാള്‍ മത്സരിക്കുന്നത്

 52 total views

Published

on

rayemon roy

1992 ഒളിംപിക്സിലെ ലോങ്ജമ്പ് മത്സരത്തിനായി കാള്‍ ലൂയിസ് തയ്യാറായി നില്‍ക്കുകയാണ്…..

കഴിഞ്ഞ 2 ഒളിംപിക്സിലെ 100 മീറ്ററില സുവര്‍ണ ജേതാവായ ആ മനുഷ്യന് ഇത്തവണ യോഗ്യത നേടാനായില്ല…. ലോങ് ജമ്പില്‍ ലോക റെക്കോര്‍ഡ് കാരനായ മൈക്ക് പവലിനോടാണയാള്‍ മത്സരിക്കുന്നത്…. ലോകത്തിലെ എക്കാലത്തേയും താരത്തിന്…. ടെലിവിഷന്‍ കാലഘട്ടം സൃഷ്ട്ടിച്ച എക്കാലത്തേയും സൂപ്പര്‍ താരത്തിനോട് പക്ഷേ തന്‍െറ ജനതക്ക് അത്രയേറെ മമതയൊന്നുമില്ല…. 100 മീറ്ററില്‍ അയാള്‍ മത്സരിക്കാത്തതില്‍ അവര്‍ക്ക് വിഷമവുമില്ല…

Happy Birthday Carl Lewis: Glorious Olympic Records of Former American  Athlete - Marketshockersഅവരാഗ്രഹിച്ചത് മൈക്ക് പവല്‍ വിജയിക്കാനാണ്…. കാള്‍ ലൂയിസ് അവരെ സംബന്ധിച്ചെടുത്തോളം അഹങ്കാരിയും തന്‍പോരിമയും നിറഞ്ഞവനാണ്…. അവരുടെ നാടിന്‍െറ കായികപ്രതീകമായി അവര്‍ പ്രതിഷ്ഠിച്ചത് അഹങ്കാരിരായ കാളിനെയല്ല…. മാജിക്ക് ജോണ്‍സനെന്ന ബാസ്ക്കറ്റ് ബോളറെയാണ്… ”എളിമ” എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത കാള്‍ ലൂയിസിനെ അവര്‍ക്കാരാധിക്കാനായില്ല….

പക്ഷേ കാള്‍…. അയാള്‍ ലോകം കണ്ട എക്കാലത്തേയും അറ്റ്ലറ്റായിരുന്നു…. 1984 ഒളിംപിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4*100 മീറ്റര്‍ , ലോങ്ജമ്പ് എന്നീ ഇനങ്ങളില്‍ സുവര്‍ണ ജേതാവായി ചരിത്രം സൃഷ്ട്ടിച്ചവനായിരുന്നു….സ്പ്രിന്‍െറലെ ടെക്നിക്കലില്‍ അയാളെ പോലൊരാള്‍ സൃഷ്ട്ടിക്കപെട്ടിട്ടില്ല…പതിയെ തുടങ്ങി , അവസാന 20 മീറ്ററില്‍ പറന്നവസാനിപ്പിക്കുന്ന ലൂയിസിന് സമാനമായൊരാള്‍ കാലഘട്ടങ്ങളില്‍ സൃഷ്ട്ടിക്കപെട്ടില്ല….തോല്‍ക്കാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നു…. ഒരു പതിറ്റാണ്ട് കാലം ലോങ്ജമ്പില്‍ തുടര്‍ച്ചയായി 65 അയാള്‍ വിജയിച്ചിരുന്നു…. പക്ഷേ ഇത്തവണ ഒരിക്കലും തിരുത്തപെടില്ലന്ന് കരുതിയ ബോബ് ബീമോന്‍െറ ലോകറെക്കോര്‍ഡ് തിരുത്തിയ മൈക്ക് പവലുണ്ട്….

പക്ഷേ മത്സരത്തിനവസാനം കിങ് കാളിന്‍െറ പോരാട്ട വീര്യം വിജയിച്ചു….. മൈക്ക് പവലിന് പഴയ പ്രകടനം ആവര്‍ത്തിക്കാനായില്ല…. അതില്‍ മാത്രമല്ല 4*100 മീറ്ററിലും ലൂയിസ് വിജയിച്ചു…. നാല് വര്‍ഷത്തിന് ശേഷം മറ്റൊരു ഒളിംപിക്സ് വരുമ്പോഴേക്കും പവലിന് പ്രഭാവമേ നഷ്ട്ടപെട്ട് കഴിഞ്ഞിരുന്നു …. 35 കാരനായ കാള്‍ ലൂയിസ് അപ്പോഴും ലോങ്ജമ്പ് സുവര്‍ണ നേട്ടം നാലാമതും ആവര്‍ത്തിച്ചു …

Olympics A to Z: Five things you should know about Carl Lewisഒളിംപിക്സില്‍ 9 സ്വര്‍ണം നേടിയ കിങ് കാള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 8 സ്വര്‍ണം നേടി…. ഒളിംപിക്സില്‍ ഇത് കൂടാതെ ഒരു വെള്ളിയും , ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും വെങ്കലവും കൂടി നേടി…. ഉസൈന്‍ ബോള്‍ട്ട് പോലും എക്കാലത്തേയും സ്പ്രിന്‍റെറാകുന്നതേയുള്ളൂ…. അറ്റ്ലറ്റ് കാള്‍ ലൂയിസ് തന്നെയാണ്….

എങ്കിലും ലൂയിസ് , എക്കാലത്തേയും ക്ളീന്‍ ഇമേജ് ഉള്ള കായിക താരമാകുന്നില്ല… 1988 ഒളിംപിക്സില്‍ ബെന്‍ ജോണ്‍സന്‍ ലോകറെക്കോര്‍ഡ് സൃഷ്ട്ടിക്കുകയും കാള്‍ ലൂയിസ് പരാജയപെടുകയും ചെയ്തെങ്കിലും, പിന്നീട് ജോണ്‍സനെ ഉത്തേജക മരുന്നിന് പിടിച്ചപ്പോള്‍ , കാള്‍ ലൂയിസിന് സുവര്‍ണ മെഡല്‍ കിട്ടുകയും ചെയ്തു…എന്നാല്‍ ജോണ്‍സനെ അമേരിക്കകാര്‍ കുടുക്കിയതെന്ന് ഇന്നും കാനഡകാര്‍ വിശ്വാസിക്കുന്നു….

2003 ല്‍ നടന്നൊരു വെളിപെടുത്തലില്‍ അന്ന് ലൂയിസും ഉത്തേജക മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞിരുന്നെങ്കിലും, അമേരിക്കയുടെ കരങ്ങള്‍ അയാളെ രക്ഷപെടുത്തിയതാണെന്ന് പറയുന്നു…. യഥാര്‍ത്ഥത്തില്‍ ഒളിംപിക്സ് ട്രയല്‍സില്‍ മൂന്ന് തവണ പിടിക്കപെട്ട കാള്‍ ലൂയിസിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോലും അനുവദിക്കരുതായിരുന്നു എന്ന് പറയപെടുന്നു….1980 കളിലും 90 കളിലും അമേരിക്കന്‍ കായികതാരങ്ങള്‍ വ്യാപകമായി ഉത്തേജക മരുന്നുകളുപയോഗിക്കുകയും , അവര്‍ക്ക് ലോകത്തിന് മുകളില്‍ ഉള്ള അപ്രമാദ്യത്വം കൊണ്ട് അവയൊന്നും പുറത്ത് വന്നില്ലന്നും പറയപെടുന്നു….
ഇന്ന് കാള്‍ ലൂയിസിന്‍െറ 60 താം ജന്മദിനമാണ് ….

Advertisement

ജന്മദിനാശംസകള്‍ …

 

 53 total views,  1 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement