തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

Rayemon Roy Mampilly

ഇന്ന് അരവിന്ദേട്ടന കുറിച്ച് ഒരു പോസ്റ്റ് വായിക്കുകയായിരുന്നു.ഞങ്ങളുടെ മാളക്കാരുടെ സ്വകാര്യ അഹങ്കാരം ആണ് അരവിന്ദേട്ടൻ .കുട്ടിക്കാലം മുതൽ , ഞാനെന്ന് എപ്പോൾ മാളങ്ങടിയിൽ പോകുമ്പോഴും കാണുന്നവരോട് കുശലം ചോദിച്ച് തൻെറ സ്കൂട്ടറിൽ ഉലാത്തുന്ന അരവിന്ദേട്ടൻ മാളയുടെ മുഖമുദ്രയായിരുന്നു.മാളയിൽ ഞങ്ങൾ പഠിച്ച സ്കൂളിൽ പാട്ട് ടീച്ചറായിരുന്നു അരവിന്ദേട്ടൻെറ അമ്മ…. അന്ന് വെവേറെ സ്കൂളുകളിൽ ആയിരുന്നു എങ്കിലും ടീച്ചർമാർ തമ്മിൽ സൗഹൃദങ്ങൾ സൃഷ്ട്ടിക്കപെട്ടിരുന്നത് കൊണ്ട് എൻെറ ഗ്രാൻെറ്മദറും അവരും സുഹൃത്തുക്കളായിരുന്നു.

ശമ്പളം ഒക്കെ വളരെ കുറവായ കാലത്ത , കുറേ മക്കളുള്ള ഭർത്താവ് നേരത്തെ മരിച്ച് പോയ അവർ വളരെയധികം കഷ്ട്ടപെട്ടിരുന്നു എന്ന് അമ്മാമ്മ പറയാറുണ്ട്.ഒരു പാട്ട് ടീച്ചറുടെ മകനായ അരവിന്ദേട്ടന് തബലയിൽ ചെറുപ്പത്തിൽ തന്നെ അസാധ്യ കഴിവ് കാണിച്ചിരുന്നു…. അതിലൂടെയാണ് അദ്ദേഹം നാടകത്തിലെത്തുന്നത്.തബല വായനയിൽ നിന്ന് ആണ് അദ്ദേഹം അഭിനയത്തിലെത്തുന്നത്…. അക്കാലത്ത് നാടകങ്ങളിൽ അദ്ദേഹം തൻേറതായ ഒരു യുഗം സൃഷ്ട്ടിച്ചിരുന്നു എന്നാണ് കേട്ടിട്ടുള്ളത് …. അപ്പൻ പറയുന്നത് തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു…

പക്ഷേ സിനിമയിലെത്തുമ്പോൾ അദ്ദേഹത്തിൻെറ ശബ്ദം നാടകത്തിലെ പോലെ ഗംഭീരത പ്രാപിച്ചില്ല…. അത് കൊണ്ട് തന്നെ പലപ്പോഴും കോമളിത്തരം ഉള്ള, അല്ലെങ്കിൽ അപ്രധാനമായ റോളുകളിൽ അദ്ദേഹം ഒതുങ്ങി പോയി…. പക്ഷേ ഭൂതകണ്ണാടിയിലെ ഭിഷാടകനൊക്കെ പോലെ, മീശമാധവനിലെ മുള്ളാണി പപ്പനെപോലെ മനസ്സിൽ സ്കെച്ച് ചെയ്യപെട്ട റോളുകളും ഇടക്കൊക്കെ അദ്ദേഹത്തിന് ചെയ്യാനായി…. എങ്കിലും 500 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

അദ്ദേഹം മരിക്കുന്നതിന് 6 മാസം മുമ്പ് നാട്ടിൽ പോയപ്പോൾ മുടിവെട്ട് കടയിൽ തൊട്ടടുത്ത് മുടിവെട്ടാൻ അദ്ദേഹം ഇരുന്നിരുന്നു…. അഭിനയിക്കാൻ പോകുന്ന സിനിമകളുടേയും , ടിവി പ്രോഗ്രാമുകളുടേയും കാര്യം അദ്ദേഹം കടക്കാരനുമായി പങ്ക് വയ്ക്കുന്നുണ്ടായിരുന്നു.പിന്നീട് അസുഖം മൂർച്ചിച്ചതും, രണ്ട് ദിവസം കഴിഞ്ഞ് മരണ വാർത്തയും ആണ് കേട്ടത്. കഴിവിനൊത്ത് മലയാള സിനിമയിൽ അരങ്ങണിയാൻ കഴിഞ്ഞില്ലെന്നത് ഇന്നും ദുഃഖകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.