ടെസ്റ്റ്‌ ക്രിക്കറ്റ്‌ കണ്ട ഏറ്റവും ധീരമായ കൗണ്ടർ അറ്റാക്കിങ്‌ ഇന്നിംഗ്സ്

34

Rayemon Roy Mampilly

1953 ജൊഹാനസ്ബെര്‍ഗ് ടെസ്റ്റില്‍ തലയില്‍ ബാന്‍ഡ് എയ്ഡുമായി ബാറ്റ് ചെയ്യുന്ന ബെര്‍ട്ട് സട്ട്ക്ളിഫ്..തന്‍െറ തലമുറയിലെ ന്യൂസിലാണ്ടിന്‍െറ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ ആയിരുന്നു സട്ട്ക്ളിഫ് .അന്ന് 9/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സട്ട്ക്ളിഫ് ബാറ്റ് ചെയ്യാനെത്തിയത്.പക്ഷേ നേരിട്ട നാലാം ബോളില്‍ നീല്‍ അഡ്കോക്കിന്‍െറ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു.സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയില്‍ എത്തിയ അദ്ദേഹം ആശുപത്രിയില്‍ ബോധരഹിതനായി കുഴഞ്ഞ് വീണു.എക്സറേയില്‍ ഫ്രാക്ച്ചര്‍ ഇല്ലെന്ന് കണ്ടതോടെ മുറിഞ്ഞ ചെവിയും തലയിലും സ്റ്റിച്ച് ഇട്ട് ബാന്‍ഡ് എയ്ഡ് ചെയ്യുകയായിരുന്നു.

Bert Sutcliffe: New Zealand great and author of the bravest ever innings -  Cricket Countryഅയാള്‍ തിരിച്ച് വരുമ്പോള്‍ ന്യൂസിലാണ്ട് 81/6 എന്ന നിലയിലായിരുന്നു..ഇതിനിടെ പല ന്യൂസിലാണ്ട് ബാറ്റ്സ്മാന്‍മാര്‍ക്കും നീല്‍ അഡ്കോക്കിന്‍െറ ബോളില്‍ പരിക്കേറ്റു.തിരിച്ച് ക്രീസില്‍ എത്തിയ അദ്ദേഹം നേരിട്ട രണ്ടാം ബോള്‍ സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സര്‍ അടിച്ചു തന്‍െറ ആക്രമണം തുടങ്ങി…. സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ അഡ്കോക്കിനെ തിരിച്ച് കൊണ്ട് വന്നു.പക്ഷേ ഒരു സ്ക്വയര്‍ കട്ട് ബൗണ്ടറി ആയിരുന്നു മറുപടി ..ഏഴ് സിക്സറുകളും നാല് ബൗണ്ടറികളുമടക്കം അന്ന് സട്ട്ക്ളിഫ് 80 റണ്‍സ് നേടി പുറത്താകാതെ നിന്നു.

തന്‍െറ തലമുറയിലെ ഏറ്റവും മികച്ച ന്യൂസിലാണ്ട് ബാറ്റ്സ്മാനും , ധീരനായ ക്രിക്കറ്ററും ആയിരുന്നിട്ടും താന്‍ കളിച്ച 42 ടെസ്റ്റില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് ജയിക്കാനായില്ല.അത്രയേറെ മോശമായിരുന്നു അന്നത്തെ ന്യൂസിലാണ്ട് ടീം.42 ടെസ്റ്റില്‍ 2727 റണ്ണാണ് അദ്ദേഹത്തിന്‍െറ സമ്പാദ്യം.ഇന്ന് സട്ട്ക്ളിഫിന്‍െറ 97 ആം ജന്മവാര്‍ഷികമാണ്.