ഓര്‍മ്മകളില്‍ വേദനകള്‍ മാത്രം സമ്മാനിക്കുന്ന ചിലരുണ്ട്. ഓസീസിന്റെ ഹ്യൂസിയെ പോലെ. ഒരിക്കലും മറക്കാത്ത മറ്റൊരു താരത്തിന്റെ ഓര്‍മ്മകള്‍ ഇടക്കെങ്കിലും മനസ്സില്‍ കയറി വരും. ആദ്യമായി കേട്ട താരങളിലൊന്നായിരുന്നു അയാള്‍ . 1989 ലോ 1990 ലോ മറ്റോ ആണ്,അന്ന് ക്രിക്കറ്റ് ഞാനത്ര അറിഞ്ഞിട്ടില്ല. എന്നാല്‍ എന്റെ സുഹ്രത്തായ ഡിബിന്‍ ക്രിക്കറ്റില്‍ അപ്പോഴേ അറിവുണ്ട്. അവന്റെ വീട്ടിലാണ് കളി കാണാനിരുന്നത്. പാക്കിസ്ഥാന്‍െറ സ്കോര്‍ 158 ഓ മറ്റോ ആയിരുന്നു . ഇന്ത്യക്കായി ബാറ്റിങിനിറങ്ങിയത് ശ്രീകാന്തിനൊപ്പം സുന്ദരനായ ഒരു നീണ്ട മുടികാരന്‍. ഡിബിന്‍ അപ്പോള്‍ പറഞ്ഞു ശ്രീകാന്ത് പെട്ടന്ന് ഔട്ടാകും. ലാംബ നല്ല കളികാരനാ നില്‍ക്കുമെന്ന്. പക്ഷേ അവന്റെ പ്രവചനത്തിന് വിപരീതമായി ലാംബയാണ് പെട്ടന്ന് ഔട്ടായത്. ഇന്ത്യ തകര്‍ന്ന ആ മത്സരത്തില്‍ 58 റണ്‍സെടുത്ത ശ്രീകാന്ത് മാത്രമാണ് പിടിച്ചു നിന്നത്. അന്ന് മനസ്സില്‍ പക്ഷേ കുടിയേറിയൊരു താരമാണ് രമണന് ലാംബ.
വര്ക്ഷങളോളം പിന്നീട് അയാളെ കുറിച്ചധികം കേട്ടിട്ടില്ല. ഇടക്കൊക്കെ രഞ്ചി ട്രോഫിയിലാെക്കെ അയാളുടെ പേര് പത്രത്തില്‍ വായിച്ചിട്ടുണ്ട് .1998 ലെ ഒരു പ്രഭാതത്തില്‍ ദൂരദര്‍ശനില്‍ ന്യൂസ് കേള്‍ക്കാനിരുന്ന എന്നെ ഞെട്ടിച്ച് ആ വാര്‍ത്ത കേട്ടു. ബംഗളാദേശില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടക്ക് പന്ത് തലക്ക് കൊണ്ട് രമണ്‍ ലാംബ അന്തരിച്ചു.ഒരു നിമിക്ഷം മനസ്സില്‍ ശ്യൂന്യതയായിരുന്നു. പണ്ടെന്നോ മനസ്സില്‍ കയറികൂടിയ ക്രിക്കറ്റര്‍. ഒരു നിമിക്ഷം ആ വാര്ത്തയെനിക്ക് ഉള്കൊളളാനായില്ല.
ഫോര്‍വേര്‍ഡ് ഷോര്‍ട്ട്ലെഗില്‍ അസാമാന്യ ഫീല്ദറായിരുന്ന ലാംബ, ഹെല്‍മറ്റ് വയ്ക്കാതെ അവിടെ ഫീല്‍ഡ് ചെയ്യാന്‍ ധൈര്യം കാണിച്ചിരുന്ന താരമാണ്. ആ സാഹസികത പക്ഷേ അയാളുടെ മരണത്തിലേക്കുളള വാതിലായി മാറിയെന്ന് മാത്രം.അംബാനി ക്രിര ചാകരക്ക് വേണ്ടി മുഖമ്മദന് സ്പോര്‍ട്ടിങിന് എതിരെ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആണ് മരണത്തിന്റെ ദൂതന് അയാളെ തേടിയെത്തിയത്. സെയ്ഫുളള ഖാന് എന്ന ലെഗ്സ്പിന്നറുടെ ബോളില്‍ മെഹറാബ് ഹുസൈന് പുള്‍ ചെയ്തത് ലാംബയുടെ നെറ്റിയില്‍ കൊണ്ട് വിക്കറ്റ് കീപ്പര്‍ മഷൂദിന് ക്യാച്ച് കിട്ടിയപ്പോള്‍ വീണുപോയ ലാംബയെ നോക്കാതെ ടീമങ്കങള് ആഘോഷിക്കുകയായിരുന്നു. എന്നാല്‍ മഷൂദ് വീണ് കിടക്കുന്ന ലാംബക്കരിക ഓടിയെത്തി.’But when the other players gathered around me to celebrate, I looked for Raman. He was lying on the ground.’ മഷൂദ് ഓര്‍ത്തെടുക്കുന്നു. പതുക്കെ സ്വയം എഴുന്നേറ്റ ലാംബ ഒറ്റക്ക് ഡ്രസ്സിങ് റൂമിലേക്ക് നടന്നു. ടീം ഡോക്റ്റര്‍ അയാളെ കിടത്തി വെളളം കൊടുത്തു. പക്ഷേ തനിക്ക് അണ്കംഫര്ട്ടബില് ഫീല്‍ ചെയ്യുന്നെന്നും ഹോസ്പിറ്റലില്‍ പോകണം എന്നും ലാംബ പറഞ്ഞു.
ആശുപത്രിയില്‍ പോകുന്നിനിടെ ബോധം നക്ഷടപെട്ട അയാള്‍ക്ക് പിന്നീട് ഒരിക്കലും ബോധം തിരിച്ചു കിട്ടിയില്ല. ബ്രെയിനിന്റെ ഇടത്ത് വശത്ത് രക്തം കട്ട പിടിച്ചിരുന്നു . ഡല്‍ഹിയില്‍ നിന്ന് ഒരു സ്പെഷ്യലിസ്റ്റ് ധാക്കയിലെത്തി. ഓപ്പറേഷന് ചെയ്ത് കട്ടപിടിച്ച ബ്ളഡ് പുറത്തെടുത്തെങ്കിലും അയാള്‍ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അപകടത്തിന്റെ മൂന്നാം ദിവസം ജീവന് രക്ഷാ ഉപകരണം വീട്ടുകാരുടെ സമ്മതത്തോടെ പിന്‍വലിച്ചതോടെ ആ ജീവിതത്തിന് അന്ത്യമായി
1960ല്‍ മീറ്ററില്‍ ജനിച്ച ലാംബ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ 53.86 ആവറേജ് ഉണ്ടായിരുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങള്‍ അയാളെ ഇന്ത്യന്‍ ടീമിലെത്തിച്ചെങ്കിലും ഇന്റെര്‍ നാഷണല്‍ ക്രിക്കറ്റില്‍ കാര്യമായി ശോഭിക്കാനായില്ല. 4 ടെസ്റ്റിലും 32 ഏകദിനത്തിലും അയാളുടെ ഇന്റെര്‍നാഷണല്‍ കരിയര്‍ അവാസാനിച്ചു. പിന്നീട് അയര്‍ലണ്ട് കാരിയെ കല്യാണം കഴിച്ച് അവിടെത്തെ നാഷണാലിറ്റി നേടിയ അയാള്‍ അയര്‍ലണ്ടിനെ അനൗദ്യോഗിക മത്സരങളില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ബംഗളാദേശില്‍ പ്രാദേശിക ക്രിക്കറ്റ് ഇക്കാലത്ത് കളിച്ചിരുന്ന ലാംബ അക്കാലത്ത് അവിടെ ഏറ്റവും ജനപ്രീതിയുളള താരമായിരുന്നു. ‘ഡോണ്‍ ഓഫ് ബംഗളാദേശ്’ എന്നയാള്‍ അറിയപെട്ടു. ലാംബയുടെ മരണത്തിന് ശേക്ഷം അയാളുടെ അവസാന മത്സരം കളിച്ച ബംഗാബന്ധു സ്റ്റേഡിയത്തിലെ പവനിലയന് അയാളുടെ പേര് കൊടുക്കാമെന്ന് അധികാരികള്‍ പറഞ്ഞെങ്കിലും പിന്നീടൊരിക്കലും അയാള്‍ മരിച്ച ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ബംഗളകള് തയാറായില്ല….ഇന്ന് ലാംബയുടെ 61 ആം ജന്മവാര്‍ഷികമാണ്.