Cricket
ഹാഡ്ലിയുടെ 86 മത്സരങ്ങളിലെ റെക്കോര്‍ഡ് 131 മത്സരങ്ങളില്‍ കപിൽ മറികടന്നാൽ റെക്കോർഡ് ആകുമോ ?
പണ്ട് കപില്‍ ഹാഡ്ലിയുടെ ഏറ്റവുമധികം ലോകറെക്കോര്‍ഡ് തകര്‍ത്ത സമയം… സംഭവം ലോകസഭയിലും ചര്‍ച്ചയായി….അപ്പോള്‍ ഒരു എംപി ചോദിച്ചത് 86 മത്സരങ്ങളില റെക്കോര്‍ഡ്
245 total views

Rayemon Roy Mampilly
പണ്ട് കപില്‍ ഹാഡ്ലിയുടെ ഏറ്റവുമധികം ലോകറെക്കോര്‍ഡ് തകര്‍ത്ത സമയം… സംഭവം ലോകസഭയിലും ചര്‍ച്ചയായി….അപ്പോള്‍ ഒരു എംപി ചോദിച്ചത് 86 മത്സരങ്ങളില റെക്കോര്‍ഡ് എങ്ങനെയാണ് 131 മത്സരങ്ങളില്‍ മറികടന്ന് റെക്കോര്‍ഡ് ആകുന്നതെന്നായിരുന്നു… അന്ന് കപിലാരധന മൂത്ത് പുള്ളിയോട് ദേഷ്യം തോന്നിയെങ്കിലും ഇന്നാലോചിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത് എത്ര മഹത്വരമായിരുന്നു ആ റെക്കോര്‍ഡ് എന്ന്….ശരിയാണ് കപില്‍ തന്‍െറ വിക്കറ്റുകളേറെയും നേടിയത് ഇന്ത്യന്‍ പിച്ചുകളിലായിരുന്നു… പക്ഷേ വ്യത്യാസം 45 ടെസ്റ്റുകളായിരുന്നു…1989/90 ല്‍ ന്യൂസിലാണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കപില്‍ നേടിയത് 10 വിക്കറ്റുകളായിരുന്നു…. ഹാഡ്ലിയാകട്ടെ 18 ഉം…അതും 14 ആവറേജില്‍…
ന്യൂസിലാണ്ട് ക്രിക്കറ്റ് ചരിത്രം ഹാഡ്ലിക്കു മുമ്പും ഹാഡ്ലിക്കു ശേഷവും എന്ന് എഴുതി ചേര്‍ക്കാം….ഹാഡ്ലിക്കു മുമ്പ് ന്യൂസിലാണ്ട് അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത് 1969 ലെ ലാഹോര്‍ ടെസ്റ്റിലെ വിജയം ആയിരുന്നു…102 ടെസ്റ്റുകളില്‍ അത് വരെ ജയിച്ചത് 7 എണ്ണം മാത്രമാണ് …ന്യൂസിലാണ്ട് ,ക്രൈസ്റ്റ് ചര്‍ച്ചില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം ആസ്ത്രേലിയക്കെതിരെ 1974 ല്‍ നേടിയപ്പോള്‍ 3/59, 4/74 എന്നീ രണ്ടിനിങ്സിലെ പ്രകടനങ്ങളുമായി ഹാഡ്ലി മുന്നില്‍ തന്നെയുണ്ടായിരുന്നു…1974 നും 80 നും ഇടയില്‍ ഇംഗളണ്ടിനെയും വെസ്റ്റന്െറീസിനെയുമൊക്കെ ന്യൂസിലാണ്ട് പലവട്ടം തോല്‍പ്പിച്ചപ്പോള്‍ ഹാഡ്ലി പന്തുകൊണ്ടും ബാറ്റ് കൊണ്ടും സ്കോര്‍ബോര്‍ഡിനെ അലങ്കരിച്ചിരുന്നു…. എക്കാലത്തെയും മികവുറ്റ വിജയശില്പ്പിഒളിലൊരാളായിരുന്നു ഹാഡ്ലി..
താന്‍ കളിച്ച 86 ടെസ്റ്റുകളില്‍ വിജയിച്ച 22 ടെസ്റ്റുകളില്‍ 13.06 ആവറേജോടെ 173 വിക്കറ്റുകളാണ് ഹാഡ്ലി സ്വന്തമാക്കിയത്….ഈ വിജയങ്ങളില്‍ 17 ഇന്നിങ്സുകളില്‍ അദ്ദേഹം 5 വിക്കറ്റുകളും 8 ടെസ്റ്റുകളില്‍ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കി…. ഫാസ്റ്റ് ബൗളേഴ്സില്‍ ഒരിന്നിങ്സില്‍ ഏറ്റവുമധികം തവണ 5 വിക്കറ്റും(36) , മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും (9) ഹാഡ്ലിയുടെ പേരില്‍ തന്നെയാണിന്നും…. മുരളീധരനും വോണും മാത്രമാണ് ഇക്കാര്യത്തില്‍ അയാള്‍ക്ക് മുന്നില്‍….
ടെസ്റ്റില്‍ ആദ്യമായി 400 വിക്കറ്റെന്ന മാന്ത്രിക സംഖ്യ കടന്നത് ഹാഡ്ലിയാണ്…കൂടാതെ 400 വിക്കറ്റുകളും 3000 റണ്‍സും നേടിയ നാല് പേരിലൊരാളും ആദ്യമായാ നേട്ടം കൈവരിച്ചതും ഹാഡ്ലിയാണ്…ക്രോഫ്റ്റും ഗാര്‍ണറും ഹോള്‍ഡിങ്ങും റോബര്ട്ട്സുമുളള വിന്‍ഡീസ് ബൗളിങ്ങിനെതിരെ1980 ല്‍ 92 ബോളില്‍ 101 റണ്‍സ് നേടിയ ഹാഡ്ലിയുടെ ബാറ്റിങ്ങ് പ്രതിഭ കൂടുതല്‍ വിവരിക്കേണ്ടതില്ലല്ലോ…നാടിനേകാള് വിദേശത്ത് തിളങ്ങിയ അപൂര്‍വം ബോളര്‍മാരിലൊരാളാണ് ഹാഡ്ലി….നാട്ടില്‍ നടന്ന 43 ടെസ്റ്റുകളില്‍ 22.96 ആവറേജില്‍ 201 വിക്കറ്റുകള്‍ നേടിയ ഹാഡ്ലി വിദേശത്ത് അത്രയും ടെസ്റ്റുകളില്‍ നിന്ന് 21.72 ആവറേജോടെ 230 വിക്കറ്റുകള്‍ നേടി…
ഒരു കൗണ്ടി സീസണില്‍ 1000 റണ്‍സും 100 വിക്കറ്റും അവസാനമായി നേടിയത് ഹാഡ്ലിയാണ്….1984 ല്‍ നോ്ടിങ്ഹാംഷെയറിന് വേണ്ടി 1179 റണ്‍സും 117 വിക്കറ്റും ഹാഡ്ലി സ്വന്തമാക്കി…പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ നേട്ടം ഒരു കളിക്കാരന് ആ റെക്കോര്‍ഡ് സ്വന്തമാക്കിയത് അയാള്‍ക്ക് ശേഷം ആരും ആ നേട്ടം സ്വന്തമാക്കിയിട്ടില്ല… 1987 ല്‍ 1079 റണ്‍സും 97 വിക്കറ്റും നേടിയ ഹാഡ്ലി മാത്രമാണ് പിന്നീടും ആ നേട്ടത്തിനരികിലെത്തിയത്… മൂന്നു വട്ടം കൗണ്ടി ക്രിക്കറ്റില്‍ ഇന്നിങ്സില്‍ 5 വിക്കറ്റ് നേട്ടവും സെഞ്ചെറിയും നേടാന്‍ ഹാഡ്ലിക്കായി…
സ്വിങ്ങ് ബൗളിങ്ങിന്‍െറ എക്കാലത്തെയും പതാക വാഹകനാണ് ഹാഡ്ലി… ലെഗ് കട്ടറുകളായിരുന്നു ഹാഡ്ലിയുടെ പ്രധാന ആയുധം…എന്നലതില് അത്രയേറെ വ്യത്യസ്തത കൊണ്ട് വരാന്‍ ഹാഡ്ലിക്കായി…ഓഫ് കട്ടറുകളും ബൗണ്‍സറുകളും പേസ് വാരിയേഷനും അയാള്‍ ബൗളിങ്ങില്‍ ഇടകലര്‍ത്തി…. ക്രിക്കറ്റിലെ എക്കാലത്തെയും ബുദ്ധിമാനായ ബൗളറെന്നാണയാള് വിശേഷിപ്പിക്കപെടുന്നത്…1990 ല്‍ തന്നെ ക്ളീന്‍ ബൗള്‍ഡാക്കിയ ഹാഡ്ലിയുടെ പന്തിനെ ‘The ultimate’ എന്നാണ് സ്റ്റീവ് വോ വിശേഷിപ്പിച്ചത്….തന്‍െറ അവസാന ടെസ്റ്റില്‍ അവസാന ബോളില്‍ വിക്കറ്റെടുത്ത് 36 ആം തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ഹാഡ്ലി തന്‍െറ കരിയര്‍ അവസാനിപ്പിച്ചത്….
Hadlee was a phenomenon — one of a kind, and will perhaps never be repeated……
ഹാപ്പി ബര്‍ത്ത് ഡേ സര് റിച്ചാര്‍ഡ് ഹാഡ്ലി…
246 total views, 1 views today