ഇത്രയേറെ വിജയങ്ങള്‍ നല്‍കിയിട്ടും ലക്ഷ്മണനൊരിക്കലും മറ്റുള്ളവരെ പോലെ പ്രകീര്‍ത്തിക്കപ്പെട്ടില്ല

0
115

✍🏿റെയ്മോന്‍ റോയ്✍🏿

“If you get Dravid, great. If you get Sachin, brilliant. If you get Laxman, it’s a miracle.”

സ്റ്റീവ് വോ തന്നെ എക്കാലത്തും അലട്ടിയ ലക്ഷ്മണനെ പറ്റിയൊരിക്കല്‍ പറയുന്നുണ്ട്…. ലക്ഷ്മണന്‍ എന്ന അസറിന്‍െറ മനോഹര ഫ്ളിക്കിന്‍െറ പിന്‍തലമുറക്കാരന്‍ എന്നും വെരി വെരി സ്പെഷ്യല്‍ ലക്ഷമണനായിരുന്നു…. ലക്ഷ്മണനെ നമ്മളോര്‍ക്കുന്ന ഓസീസിനെതിരെ വിജയ കിരീടങ്ങള്‍ നല്‍കിയ ഇന്നിങ്സുകളുടെ സുന്ദരതകളുണ്ട്…..വിന്‍ഡീസിനും ന്യൂസിലാണ്ടിനും എതിരെയുള്ള മനോഹര പ്രകടനങ്ങളുണ്ട്….. ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയങ്ങള്‍ നേടിതന്നെ കൊല്‍ക്കത്തയിലെയും അഡ്ലെയ്ഡിലെയും പ്രകടനങ്ങളുണ്ട്….എങ്കിലും ലക്ഷ്മണന്‍ എന്നും പ്രതീക്ഷിച്ച പോലെ വാഴ്ത്തപെട്ടില്ല…. അത്രയേറെ സുന്ദരവും , പ്രതിസന്ധികളിലെ പ്രകടനങ്ങളും അയാള്‍ക്ക് മറ്റുള്ളവരെ പോലെ കൊട്ടിഘോഷിക്കാനയാള്‍ക്കായില്ല….

Flashback: Five very very special knocks from VVS Laxman - 100MBഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്…. എന്ത് കൊണ്ട് ഇത്രയേറെ മനോഹരമായി ബാറ്റ് ചെയ്തിട്ടും …ഇത്രയേറെ വിജയങ്ങള്‍ നല്‍കിയിട്ടും ലക്ഷ്മണനൊരിക്കലും മറ്റുള്ളവരെ പോലെ പ്രകീര്‍ത്തിക്കപെട്ടില്ല…. ഒരു പക്ഷേ ഏകദിനങ്ങളിലെ അപകടകാരിയല്ലായ്മയും , ചിലപ്പോഴെങ്കിലും അസ്ഥിരതയുമാകാം…. എന്‍െറ ഓര്‍മ്മയിലിപ്പോഴും 2000 ത്തിലെ സിഡ്നി ടെസ്റ്റുണ്ട്…. സച്ചിനൊഴികെ ആരും ശോഭിക്കാതെ പോയൊരു ടെസ്റ്റ് പരമ്പര … മഗ്രാത്തും , ലീയും ,ഫ്ളെമിങ്ങും , വോണുമടങ്ങിയ ഓസീസ് ബൗളിങ് നിരക്ക് മുമ്പില്‍ ദ്രാവിഡ് അടക്കമുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് ആ പരമ്പരയില്‍ മറുപടി ഉണ്ടായില്ല… ദ്രാവിഡിന്‍െറ ആവറേജ് 17 ആയിരുന്നു ആ പരമ്പരയില്‍ …. അവിടെയാണ് സിഡ്നിയിലെ അവസാന ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ലക്ഷമണെത്തുന്നത്…ഇന്ത്യക്ക് വിജയത്തിന്‍െറ പ്രതീക്ഷ പോലുമില്ല…. കഴിഞ്ഞ 15 ഇന്നിങ്സില്‍ 249 റണ്‍സ് മാത്രമാണയാള്‍ നേടാനായത് …. തുടക്കത്തില്‍ തന്നെ മഗ്രാത്തിന്‍െറ ബൗണ്‍സര്‍ അയാളുടെ ഹെല്‍മറ്റില്‍ പതിച്ച് അയാള്‍ വീഴുന്നുണ്ട്…. പക്ഷേ മനോഹരമായ കവര്‍ ഡ്രൈവിലൂടെ അയാള്‍ മറുപടി നല്‍കുന്നു…. മറുവശത്ത് ഒരൊറ്റയാള്‍ പോലും അയാള്‍ക്ക് സഹായത്തിനില്ല….

പരമ്പരയില്‍ അത് വരെ ഫോമിലായിരുന്ന സച്ചിനും 4 റണ്‍സെടുത്തു പുറത്തായതോടെ അയാള്‍ ഏകാകിയായി…. 25 റണ്‍സെടുത്ത ഗാംഗുലി മാത്രമാണ് മുന്‍നിരകാരില്‍ രണ്ടക്കം കടന്നത്…പക്ഷേ മനോഹരമായ കവര്‍ ഡ്രൈവുകളും ഫ്ളിക്കുകളും പുള്‍ ഷോട്ടുകളുമായി ലക്ഷ്മണൻ ഓസീസിനെ തിരിച്ചാക്രമിക്കുന്നു…. എട്ടാമനായി അയാള്‍ പുറത്താകുമ്പോള്‍ അയാള്‍ 198 പന്തില്‍ 167 റണ്‍സ് നേടിയിരുന്നു …. ഇന്ത്യയുടെ സ്കോര്‍ അപ്പോഴും 258 മാത്രമാണ്…. പരാജയങ്ങളില്‍ മഹത്തരമായൊരു പ്രകടനമായിരുന്നു അത്….ഹൃദയങ്ങൾ കവര്‍ന്നെന്ന് നമ്മുക്ക് എഴുതാം…. പക്ഷേ നമ്മളത് അത്രയേറെ ആഘോഷിച്ചില്ലെന്ന് മാത്രം….

കൊല്‍ക്കത്ത ടെസ്റ്റില്‍ 281 ആഘോഷിക്കപെടുമ്പോള്‍ ആദ്യ ഇന്നിങ്സിലെ 59 നമ്മള്‍ പലപ്പോഴും മറക്കാറുണ്ട്… വാലറ്റത്തെ കൂട്ടി അയാള്‍ നടത്തിയ പോരാട്ടം…. 9 താം വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 129 ആയിരുന്നു …. അത് 171 ആയത് പ്രസാദിനെ ഒരറ്റത്ത് നിര്‍ത്തി ലക്ഷമണന്‍ നടത്തിയ പ്രത്യാക്രമ്രണമായിരുന്നു….ഏകദിനങ്ങളില്‍ മൈക്കിള്‍ ബെവനോ ടെസ്റ്റുകളില്‍ അടുത്തകാലത്ത് സ്റ്റേക്ക്സോ ഒക്കെ നടത്തിയത് പോലെ….അത് പോലെയുള്ള അയാളുടെ ഒരേയൊരിന്നിങ്സല്ലായിരുന്നു അത്… അതിങ്ങനെ അയാളിടക്കിടെ പുനര്‍സൃഷ്ട്ടിച്ചിരുന്നു… 2001 ല്‍ പോര്‍ട്ട് എലിസബത്തില്‍ 119 റണ്‍സിന് 8 വിക്കറ്റ് വീണപ്പോള്‍ ശ്രീനാഥിനെ കൂട്ടി ഇന്ത്യന്‍ ഇന്നിങ്സ് 201 ലെത്തിച്ച 121 ബോളില്‍ നേടിയ 89…2002 ല്‍ സബിന പാര്‍ക്കാല്‍ നേടിയ 65 നോട്ടൗട്ട്….അങ്ങനെയെത്രയെത്ര……മറക്കാനാകാത്ത മറ്റൊരു പ്രകടനം 2010 ല്‍ ഡര്‍ബനില്‍ ഇന്ത്യക്ക് ജയം നേടി തന്ന രണ്ടാം ഇന്നിങ്സിലെ 96 ആണ്…. 32 എടുത്ത സെവാഗ് ആയിരുന്നു അന്ന് രണ്ടാമത്തെ മികച്ച സ്കോര്‍….

അല്ലായോ ലക്ഷ്മണാ…നിങ്ങള്‍ ഹീറോയാണ്…എക്കാലത്തെയും ഹീറോ…പാടി പുകഴ്ത്തപെടാതെ പോയ രാജാവ്…… ദി ‘വെരി വെരി സ്പെഷ്യല്‍ ലക്ഷമണ്‍’..ഇന്ന് ലക്ഷ്മണിന്‍െറ 46 ആം ജന്മദിനമാണ് … ജന്മദിനാശംസകള്‍ ലെജന്‍െറ്…