1948ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ പോളോ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈദരാബാദിൽ നിലവിൽ വന്ന രാജവംശമാണ് ‘നൈസാം’. ഹൈദരാബാദ് സംസ്ഥാനത്തിലെ ഭരണാധികാരിയുടെ സ്ഥാനപ്പേരായിരുന്നു നൈസാം. 1800ൽ നൈസാം രാജവംശത്തിന് ബ്രിട്ടീഷുകാരുമായി ഒരു കരാർ ഒപ്പിടേണ്ടിവന്നു. അതോടെ ഭരണകാര്യങ്ങളിൽ ബ്രിട്ടീഷുകാർ ഇടപെട്ടുതുടങ്ങി. ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ ഹൈദരാബാദിലെ ഭരണാധികാരിയായിരുന്ന നൈസാം വിസമ്മതിച്ചിരുന്നു. 1947കളിൽ ഹൈദരാബാദിലെ നൈസാമിന്റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.

പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം റസാക്കർ എന്ന അർദ്ധസൈനിക വിഭാഗം രൂപവത്കരിച്ചു. റസാക്കർ രൂപവത്കരിക്കുന്നതിന് വിദേശരാജ്യമായിരുന്ന പാക്കിസ്ഥാന്റെ രഹസ്യ സഹായം നൈസാമിന് ലഭിച്ചിരുന്നു. ഹൈദരാബാദിലെ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ സേന 1948 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 18 വരെ ‘ഓപ്പറേഷൻ പോളോ’ എന്ന പേരിൽ സൈനിക നീക്കം നടത്തി. ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ യൂണിയനിൽ ഹൈദരാബാദ് ലയിപ്പിച്ചു.

ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്’ (Razakar – The Silent Genocide of Hyderabad) എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിച്ച് നടക്കുന്നത്. ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോൾ ഇതാ ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

ഹിന്ദുവംശഹത്യയുടെ കഥ പറയുന്ന തെലുങ്ക് ചിത്രം എന്നാണു ‘റസാക്കറി’ന്റെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഇന്ത്യൻ ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നും 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഹൈദരാബാദിന്റെ അവസ്ഥയെ പറ്റിയാണ് ചിത്രം പറയുന്നതെന്നും . അവിടെ അന്ന് നൈസാം ഭരണമാണ് ഉണ്ടായിരുന്നത് . അന്ന് റസാക്കർ എന്ന ഭീകര സംഘടന സ്ഥാപിച്ചത് കാസിം റിസ്‌വിയാണ്. അദ്ദേഹം പട്ടാളക്കാരന്റെ വേഷം ധരിച്ച് ഹിന്ദുക്കളെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അവർ പറയുന്നു.

നൈസാമിന്റെ ഭരണം നിലനിർത്താൻ എല്ലാ വീടുകളിലും ഇസ്ലാമിക പതാകകൾ സ്ഥാപിക്കാൻ കാസിം റിസ്വി ഉത്തരവിട്ടതെങ്ങനെയെന്ന് സിനിമ കാണിക്കുന്നു. 1947 സെപ്തംബർ 2 ന്, ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ, ദേശീയ പതാക ഉയർത്താനെത്തിയ ആളുകൾക്ക് നേരെ കലാപകാരികൾ വെടിവച്ചു. ഇവയൊക്കെയാണ് സിനിമയിൽ സംവിധായകൻ യാത സത്യനാരായണ കാണിക്കുന്നത്

കുതിരപ്പുറത്തിരിക്കുന്ന റസാക്കർമാർ ഹിന്ദുക്കളെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തുന്നത് ടീസറിൽ കാണാം. ഹിന്ദുക്കളുടെ മീശ വടിച്ച് ഇസ്ലാമിക തൊപ്പി ധരിപ്പിക്കുന്നു. ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിക്കുന്ന ‘അവിശ്വാസികളെ’ ഉന്മൂലനം ചെയ്യണമെന്നാണ് റസാക്കർ പട്ടാളക്കാർ പറയുന്നത്. കൂടാതെ സംസ്‌കൃതം, തെലുങ്ക്, കന്നഡ, മറാഠി തുടങ്ങിയ ഭാഷകൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി അറബിക് പഠിപ്പിക്കാനും ഉത്തരവിടുന്നു.ഒരു രംഗത്തിൽ ഒരു ഇസ്ലാമിക പുരോഹിതന്റെ പ്രാർത്ഥനാ പാത്രത്തിലേക്ക് തുപ്പുന്നതും കാണിക്കുന്നു. ഹിന്ദുക്കളെ കെട്ടിവലിക്കുന്നു. നൂറു കണക്കിന് ഹിന്ദുക്കളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതും ചിത്രത്തിൽ കാണിക്കുന്നു. ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഈ സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എഴുതിയിട്ടുണ്ട്.

മകരന്ദ് ദേശ് പാണ്ഡെയാണ് ഈ ചിത്രത്തിൽ നിസാം പ്രഭുവായി അഭിനയിച്ചിരിക്കുന്നത്. കാസിം റസ്വി എന്ന ക്രൂരനായ കഥാപാത്രമായാണ് രാജ് അർജുൻ എത്തുന്നത്. ബോബി സിംഹ, വേദിക, അനുശ്രേയ ത്രിപാഠി, പ്രേമ, ഇന്ദ്രജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

You May Also Like

ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാൻ

ഒരിടയ്ക്കു ഹാനാൻ എന്ന പെൺകുട്ടി അതിജീവനനത്തിന്റെ സിംബൽ ആയിരുന്നു. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഹനാനിന്റെ…

ഗീതാഞ്ജലിയെന്ന പ്രണയകാവ്യത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നാഗാർജ്ജുനക്ക് പിറന്നാൾ ആശംസകൾ

ബിനീഷ് കെ അച്യുതൻ മണിരത്നത്തിന്റെ പ്രണയ കാവ്യം ഗീതാഞ്ജലിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ തെലുങ്ക്…

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.…

തെരുവ് നായ്ക്കൾക്കു വേണ്ടി സണ്ണിയുടെയും ഭർത്താവിന്റെയും ആംബുലൻസ് സേവനം

കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജയാണ് സണ്ണി ലിയോൺ . അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ലോകമെമ്പാടും പ്രശസ്തനായി.…